ടോക്കിയോ : ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ നിന്ന് ഒളിമ്പിക് മെഡല്‍ ജേതാവ് സൈന നെഹ്‌വാള്‍ പുറത്ത്. പ്രീക്വാര്‍ട്ടറില്‍ തായ്‌ലന്‍ഡിന്‍റെ ലോക 12-ാം നമ്പര്‍ താരം ബുസാനന്‍ ഒങ്‌ബാംരുങ്‌ഫാനാണ് സൈനയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് സൈന തോൽവി വഴങ്ങിയത്. സ്‌കോർ 17-21, 21-16, 13-21.
-
Despite her best efforts @NSaina falls short against WR-12 🇹🇭's Busanan Ongbamrungphan and ends her #BWFWorldChampionships2022 campaign in R16 💔
— BAI Media (@BAI_Media) August 25, 2022 " class="align-text-top noRightClick twitterSection" data="
Well fought champ 🙌#BWFWorldChampionships#BWC2022#Tokyo2022#Badminton pic.twitter.com/gr04fcsgrQ
">Despite her best efforts @NSaina falls short against WR-12 🇹🇭's Busanan Ongbamrungphan and ends her #BWFWorldChampionships2022 campaign in R16 💔
— BAI Media (@BAI_Media) August 25, 2022
Well fought champ 🙌#BWFWorldChampionships#BWC2022#Tokyo2022#Badminton pic.twitter.com/gr04fcsgrQDespite her best efforts @NSaina falls short against WR-12 🇹🇭's Busanan Ongbamrungphan and ends her #BWFWorldChampionships2022 campaign in R16 💔
— BAI Media (@BAI_Media) August 25, 2022
Well fought champ 🙌#BWFWorldChampionships#BWC2022#Tokyo2022#Badminton pic.twitter.com/gr04fcsgrQ
ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടാം സെറ്റില്‍ പ്രതീക്ഷ നല്‍കി സൈന തിരിച്ചെത്തിയിരുന്നു. എന്നാൽ മൂന്നാം സെറ്റ് വീണ്ടും തോറ്റതോടെ താരം പുറത്താവുകയായിരുന്നു. സൈനയുടെ തോൽവിയോടെ ലോകചാമ്പ്യൻഷിപ്പ് വനിത സിംഗിൾസിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു.
കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്ന് സൂപ്പർ താരം പിവി സിന്ധു ടൂർണമെന്‍റിൽ നിന്ന് പിൻമാറിയിരുന്നു. അതിനാൽ വനിത സിംഗിൾസിൽ സൈനയായിരുന്നു ഇന്ത്യയുടെ ഏക മെഡൽ പ്രതീക്ഷ. നേരത്തെ പുരുഷ സിംഗിൾസിൽ മെഡൽ പ്രതീക്ഷയായിരുന്ന കിഡംബി ശ്രീകാന്തും അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി പുറത്തായിരുന്നു.