ETV Bharat / sports

സഹലിന്‍റെ ജീവിത സഖിയാവാന്‍ റെസ ഫർഹത്ത്; എല്ലാം ഔദ്യോഗികമായതായി താരം

author img

By

Published : Jul 4, 2022, 12:47 PM IST

വിവാഹ നിശ്ചയം കഴിഞ്ഞ സഹൽ അബ്ദുൾ സമദിനും പ്രതിശ്രുത വധു റെസ ഫർഹത്തിനും ആശംസകള്‍ നേര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്.

Sahal Abdul Samad gets engaged with Reza Farhath  indian footballer Sahal Abdul Samad gets engaged  Sahal Abdul Samad  സഹൽ അബ്ദുൾ സമദിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു  റെസ ഫർഹത്ത്  സഹൽ അബ്ദുൾ സമദ്  Reza Farhath
സഹലിന്‍റെ ജീവിത സഖിയാവാന്‍ റെസ ഫർഹത്ത്; എല്ലാം ഔദ്യോഗികമായതായി താരം

കണ്ണൂര്‍: ഇന്ത്യൻ ഫുട്ബോൾ താരം സഹൽ അബ്ദുൾ സമദിന്‍റെ വിവാഹ നിശ്ചയം നടന്നു. ബാഡ്‌മിന്‍റണ്‍ താരം റെസ ഫർഹത്താണ് പ്രതിശ്രുത വധു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം സഹൽ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ജീവിത സഖിയെ കണ്ടെത്തിയതായും ഇപ്പോള്‍ എല്ലാം ഔദ്യോഗികമായെന്നുമാണ് താരം ട്വിറ്ററില്‍ കുറിച്ചത്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. നിരവധി ആരാധകരും താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.

അടുത്തിടെ സമാപിച്ച ഏഷ്യ കപ്പ് ക്വാളിഫയറിലും മലയാളി താരം തിളങ്ങിയിരുന്നു. കഴിഞ്ഞ ഐഎസ്‌എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലേക്ക് നയിച്ചതില്‍ നിര്‍ണായകമാവാന്‍ മലയാളി താരത്തിന് കഴിഞ്ഞിരുന്നു. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ബ്ലാസ്റ്റേഴ്‌സ് കീഴടങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.