കാര്‍ഡിഫ്: വെയിൽസ് ദേശീയ ഫുട്‌ബോള്‍ ടീമിന്‍റെ പരിശീലകസ്ഥാനമെഴിഞ്ഞ് റയാന്‍ ഗിഗ്‌സ്. ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ടാണ് ഗിഗ്‌സ് പരിശീലകസ്ഥാനം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായത്. ഗാര്‍ഹിക പീഡനമാരോപിച്ച് കാമുകിയായ കേറ്റ് ഗ്രെവില്ലെ നല്‍കിയ പരാതിയില്‍ 2020 മുതല്‍ വിവാദത്തിലകപ്പെട്ട ഗിഗ്‌സ് ഒരു തവണ അറസ്റ്റിലാവുകയും ചെയ്‌തിരുന്നു.
2017 ഓഗസ്റ്റ് മുതൽ 2020 നവംബർ വരെ തന്‍റെ മുൻ കാമുകിയെയും അവളുടെ സഹോദരിയെയും ആക്രമിച്ചതായാണ് ആരോപണം. ഓഗസ്റ്റ് എട്ടിന് വിചാരണ തുടങ്ങും. 2020 മുതല്‍ കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. താന്‍ നിരപരാധിയാണെന്നാണ് ഗിഗ്‌സിന്‍റെ വാദം. 1958നു ശേഷം ആദ്യമായി വെയിൽസിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത ശേഷമാണ് ഗിഗ്‌സ് ടീം വിടുന്നത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പരിശീലകനായാണ് താരം ഈ രംഗത്തേക്ക് കടന്നത്. 2013-2014 സീസണില്‍ താരം യുണൈറ്റഡിന്‍റെ താത്കാലിക പരിശീലകനായി സ്ഥാനമേറ്റിരുന്നു. 2018 ജനുവരിയിലാണ് ഗിഗ്‌സ് വെയ്ല്‍സിന്‍റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്.