ETV Bharat / sports

കൂമാൻ വീണ്ടും പരിശീലക സ്ഥാനത്തേക്ക് ; തിരിച്ചെത്തുക ഡച്ച് ടീമിന്‍റെ ചുമതലയില്‍

author img

By

Published : Apr 6, 2022, 9:23 PM IST

ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് ഒരിക്കല്‍ കൂടിയെത്തുന്നതില്‍ അഭിമാനമുണ്ടെന്ന് 59 കാരനായ കൂമാന്‍

റൊണാൾഡ്‌ കൂമാൻ വീണ്ടും പരിശീലകസ്ഥാനത്തേക്ക്  റൊണാൾഡ്‌ കൂമാൻ  ബാഴ്‌സലോണ  Ronald Koeman confirmed as new Netherlands coach  Ronald Koeman  Netherlands football team
കൂമാൻ വീണ്ടും പരിശീലകസ്ഥാനത്തേക്ക്; തിരിച്ചെത്തുക ഡച്ച് ടീമിന്‍റെ ചുമതലയില്‍

ആംസ്റ്റർഡാം : സ്‌പാനിഷ്‌ ക്ലബ് ബാഴ്‌സലോണ പുറത്താക്കിയ റൊണാൾഡ്‌ കൂമാൻ വീണ്ടും പരിശീലക സ്ഥാനത്തേക്ക്. ഖത്തര്‍ ലോകകപ്പിന് ശേഷം നെതർലാൻഡ്‌സ് ദേശീയ ടീമിന്‍റെ ചുമതലയാണ് കൂമാന്‍ ഏറ്റെടുക്കുക. ഡച്ച് ഫുട്ബോൾ അസോസിയേഷൻ കൂമാന്‍റെ തിരിച്ചുവരവ് സ്ഥിരീകരിച്ചിട്ടുണ്ട്.

ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് ഒരിക്കല്‍ കൂടിയെത്തുന്നതില്‍ അഭിമാനമുണ്ടെന്ന് 59 കാരനായ കൂമാന്‍ ട്വിറ്ററിൽ കുറിച്ചു. ഒരുമിച്ച് പുതിയ വിജയങ്ങൾ നേടുന്നതിനായി, പുതിയ വെല്ലുവിളിക്കായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

നേരത്തെ 2018 മുതൽ 2020 വരെ ഡച്ച് ടീമിനെ കൂമാന്‍ പരിശീലിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് ക്വികെ സെറ്റിയനെ ബാഴ്‌സ പുറത്താക്കിയതോടെ ടീമിന്‍റെ ചുമതലയേറ്റെടുക്കാനാണ് കൂമാന്‍ ഡച്ച് ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. എന്നാൽ മോശം ഫോമിനെ തുടർന്ന് ഈ സീസണിനിടയിൽ ബാഴ്‌സ കൂമാനെയും പുറത്താക്കുകയായിരുന്നു.

ടീമിന്‍റെ നിവലിലെ പരിശീലകനായ ലൂയിസ് വാൻ ഗാല്‍ പടിയിറങ്ങുന്നതോടെയാണ് കൂമാന് വീണ്ടും അവസരം ലഭിച്ചത്. കാൻസറുമായി ബന്ധപ്പെട്ട ചികിത്സയ്‌ക്കായാണ് വാൻ ഗാല്‍ ഡച്ച് ടീമിന്‍റെ പടിയിറങ്ങുന്നത്.

also read: IPL 2022 | രാജസ്ഥാന് കനത്ത തിരിച്ചടി ; നേഥന്‍ കൂള്‍ട്ടര്‍ നൈല്‍ നാട്ടിലേക്ക് മടങ്ങി

അതേസമയം 2023ന്‍റെ തുടക്കത്തിലാവും കൂമന്‍ ഡച്ച് ടീമിന്‍റെ ചുമതല ഔദ്യോഗികമായി ഏറ്റെടുക്കുക. ഇതോടെ 2024 യൂറോയിലും, 2026-ലെ ലോകകപ്പിലും കൂമാന് കീഴിലായിരിക്കും നെതർലാൻഡ്‌സ് ഇറങ്ങുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.