പാരിസ് : ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂർണമെന്‍റിനിടെ പോയിന്‍റ് നഷ്‌ടപ്പെട്ട ദേഷ്യത്തിൽ വനിത താരം വലിച്ചെറിഞ്ഞ റാക്കറ്റ് ചെന്നുവീണത് ഗ്യാലറിയിലിരുന്ന കുട്ടിയുടെ മുഖത്ത്. റൊമേനിയൻ താരം ഐറിന കമേലിയ ബെഗുവാണ് റാക്കറ്റ് വലിച്ചെറിഞ്ഞ് വിവാദത്തിൽപ്പെട്ടത്. മത്സരത്തിൽ ഐറിന നേരിട്ടുള്ള മൂന്ന് സെറ്റുകളുടെ തകർപ്പൻ ജയവും സ്വന്തമാക്കി.
വനിത വിഭാഗം രണ്ടാം റൗണ്ടിൽ എകടെറീന അലക്‌സാൻഡ്രോവയുമായുള്ള മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിന്‍റെ മൂന്നാം സെറ്റിൽ പോയിന്‍റ് നഷ്‌ടപ്പെട്ട ഐറിന റാക്കറ്റ് നിലത്തേക്ക് എറിയുകയായിരുന്നു. നിലത്തുവീണ റാക്കറ്റ് കുത്തിത്തെറിച്ച് ഗ്യാലറിയിലിരുന്ന കുട്ടിയുടെ മുഖത്തടിച്ചു. നിമിഷ നേരം കൊണ്ടുതന്നെ ഇതിന്‍റെ വീഡിയോ വൈറലായി.
-
Over at #RolandGarros Irina-Camelia Begu nearly hits a startled young spectator in the face, leaving the child in tears.
— Chris Spargo (@chrisonchris) May 26, 2022 " class="align-text-top noRightClick twitterSection" data="
She is not disqualified or given a point penalty. Instead she gets a code violation.
So now it’s time to play: What if it had been Serena? pic.twitter.com/ICXIuoptll
">Over at #RolandGarros Irina-Camelia Begu nearly hits a startled young spectator in the face, leaving the child in tears.
— Chris Spargo (@chrisonchris) May 26, 2022
She is not disqualified or given a point penalty. Instead she gets a code violation.
So now it’s time to play: What if it had been Serena? pic.twitter.com/ICXIuoptllOver at #RolandGarros Irina-Camelia Begu nearly hits a startled young spectator in the face, leaving the child in tears.
— Chris Spargo (@chrisonchris) May 26, 2022
She is not disqualified or given a point penalty. Instead she gets a code violation.
So now it’s time to play: What if it had been Serena? pic.twitter.com/ICXIuoptll
READ MORE: ഫ്രഞ്ച് ഓപ്പണില്‍ പരാജയപ്പെടാനുള്ള കാരണം വെളിപ്പെടുത്തി സിമോണ ഹാലെപ്
ഉടൻതന്നെ കുട്ടിയുടെ അടുത്തേക്ക് എത്തിയ ഐറിന തന്‍റെ തെറ്റിന് ക്ഷമാപണവും നടത്തി. എന്‍റെ കരിയറിലെ ഏറ്റവും ലജ്ജാകരമായ നിമിഷമാണിത്. അതിനാൽ തന്നെ അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സംഭവത്തിൽ ഞാൻ ഖേദിക്കുന്നു, മത്സരശേഷം ഐറിന പറഞ്ഞു.