ETV Bharat / sports

ഖത്തര്‍ ഓപ്പണ്‍: കിരീടത്തില്‍ മുത്തമിട്ട് രോഹന്‍ ബൊപ്പണ്ണയും എബ്‌ഡനും

ഖത്തര്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സിലെ വിജയത്തോടെ കരിയറിലെ 23-ാം ടൂർ ലെവൽ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ.

author img

By

Published : Feb 25, 2023, 10:07 AM IST

Rohan Bopanna wins Qatar Open title  Qatar Open  Rohan Bopanna  Matthew Ebden  ഖത്തര്‍ ഓപ്പണ്‍  രോഹന്‍ ബൊപ്പണ്ണ  ഖത്തര്‍ ഓപ്പണില്‍ ബൊപ്പണ്ണയ്‌ക്ക് കിരീടം  മാത്യു എബ്‌ഡന്‍
കിരീടത്തില്‍ മുത്തമിട്ട് രോഹന്‍ ബൊപ്പണ്ണയും എബ്‌ഡനും

ദോഹ: ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ. പുരുഷ ഡബിള്‍സില്‍ ഓസ്‌ട്രേലിയയുടെ മാത്യു എബ്‌ഡനൊപ്പമാണ് ബൊപ്പണ്ണയുടെ കിരീട നേട്ടം. ഫ്രാന്‍സിന്‍റെ കോൺസ്റ്റന്‍റ് ലെസ്റ്റിയെൻ- നെതര്‍ലന്‍ഡ്‌സിന്‍റെ ബോട്ടിക് വാന്‍ ഡെന്‍ സാന്‍ഡ്ഷല്‍പ് സഖ്യത്തെയാണ് ബൊപ്പണ്ണയും എബ്‌ഡനും കീഴടക്കിയത്. 99 മിനിട്ട് നീണ്ട് നിന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് ഇന്ത്യോ-ഓസീസ് സഖ്യം ജയം പിടിച്ചത്.

സ്‌കോര്‍: 6-7(5), 6-4, 10-6. ബൊപ്പണ്ണയും എബ്‌ഡനും ഒന്നിച്ച് നേടുന്ന ആദ്യ കിരീടം കൂടിയാണിത്. കഴിഞ്ഞ ആഴ്‌ച റോട്ടർഡാം ഓപ്പണിന്‍റെ ഫൈനലില്‍ ഇരുവരും കളിച്ചിരുന്നുവെങ്കിലും തോല്‍വി വഴങ്ങിയിരുന്നു.

  • BOPANNA / EBDEN - ATP 250 QATAR OPEN CHAMPIONS!

    Our team defeated Constant Lestienne / Botic vande Zandschulp with a score line of 6-7 6-4 10-6 in the finals to capture the title pic.twitter.com/19cfpmPkR7

    — Indian Tennis Daily (ITD) (@IndTennisDaily) February 24, 2023 " class="align-text-top noRightClick twitterSection" data=" ">

എന്നാല്‍ ഖത്തറില്‍ ഓപ്പണില്‍ ബൊപ്പണ്ണയുടെ രണ്ടാം കിരീടമാണിത്. 2020ല്‍ ഡച്ച്‌ താരം വെസ്‍ലി കൂള്‍ഹോഫിനൊപ്പമായിരുന്നു ഇന്ത്യന്‍ താരം ഖത്തറില്‍ കിരീടം ചൂടിയത്. 42കാരനായ ബൊപ്പണ്ണയുടെ കരിയറിലെ 23-ാം ടൂർ ലെവൽ കിരീടം കൂടിയാണിത്.

സീസണ്‍ ഓപ്പണറായ ഓസ്‌ട്രേലിയന്‍ ഓപ്പണിന്‍റെ ഫൈനലിലും ബൊപ്പണ്ണ കളിച്ചിരുന്നു. മിക്‌സഡ്‌ ഡബിള്‍സില്‍ സാനിയ മിര്‍സയായിരുന്നു ബൊപ്പണ്ണയുടെ പങ്കാളി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.