അഡ്‌ലെയ്‌ഡ് (ഓസ്‌ട്രേലിയ): അഡ്‌ലെയ്‌ഡ് ഇന്‍റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്‍റില്‍ കിരീടം ചൂടി ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-രാംകുമാര്‍ രാമനാഥന്‍ സഖ്യം.
എടിപി 250 ടൂര്‍ണമെന്‍റിന്‍റെ പുരുഷ വിഭാഗം ഡബിള്‍സ് ഫൈനലില്‍ ടോപ് സീഡായ ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിജ്-ബ്രസീലിന്‍റെ മാഴ്‌സെലോ മെലോ സഖ്യത്തെയാണ് ഇന്ത്യന്‍ ടീം തോല്‍പ്പിച്ചത്.
ഒരു മണിക്കൂര്‍ 21 മിനിട്ട് നീണ്ടു നിന്ന കനത്ത പോരാട്ടത്തിനൊടുവില്‍ 7-6 (6), 6-1 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യത്തിന്‍റെ വിജയം.
ബൊപ്പണ്ണയുടെ കരിയറിലെ 20ാമത്തെയും രാംകുമാറിന്‍റെ ആദ്യത്തേയും എടിപി കിരീടമാണിത്. 18700 യുഎസ് ഡോളറാണ് സമ്മാനത്തുക. ഇതോടൊപ്പം 250 റാങ്കിങ് പോയിന്‍റ് വീതം ഇരുവര്‍ക്കും ലഭിക്കും.
also read: Josh Cavallo | സ്വവർഗാനുരാഗി ആയതിനാൽ അധിക്ഷേപങ്ങൾ നേരിടുന്നു ; വെളിപ്പെടുത്തി ജോഷ് കവല്ലോ
സെമി ഫൈനലില്‍ ടോമിസ്ലാവ് ബര്‍കിച്ച്-സാന്‍റിയാഗോ ഗോണ്‍സാലസ് സഖ്യത്തെയാണ് ഇന്ത്യന്‍ ടീം തോല്‍പ്പിച്ചിരുന്നത്. ടൂര്‍ണമെന്‍റിലെ നാലാം സീഡായ മെക്‌സിക്കന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബൊപ്പണ്ണ-രാംകുമാര്‍ സഖ്യം കീഴടക്കിയത്. സ്‌കോര്‍: 6-2, 6-4.