സൂറിച്ച് : കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ദീർഘകാലമായി ടെന്നിസ് കോർട്ടിൽ നിന്ന് വിട്ടുനിൽക്കുന്ന സ്വിസ് ഇതിഹാസം റോജർ ഫെഡറർ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. ഈ വർഷം സെപ്‌റ്റംബറിൽ നടക്കുന്ന ലേവർ കപ്പിൽ കളിക്കുമെന്ന് താരം ആരാധകരെ അറിയിച്ചു. 21-ാം ഗ്രാന്‍റ് സ്ലാം കിരീടത്തിളക്കത്തിൽ നിൽക്കുന്ന റാഫേൽ നദാലും ടൂർണമെന്‍റിൽ പങ്കെടുക്കും.
ഈ വർഷാവസാനം മത്സരത്തിലേക്ക് തിരികെ വരാൻ ശരിക്കും ആഗ്രഹിക്കുന്നു. ലേവർ കപ്പിൽ മത്സരിക്കാനാണ് തീരുമാനം, ഫെഡറർ പറഞ്ഞു. കൂടാതെ നദാലിനൊപ്പം ഡബിൾസിൽ കളിക്കണമെന്ന ആഗ്രഹവും ഫെഡറർ പങ്കുവച്ചു. ഒരിക്കൽ കൂടി ഡബിൾസിൽ ഒരുമിക്കണമെന്ന് നദാൽ തനിക്ക് സന്ദേശം അയച്ചിരുന്നു. ഒരിക്കൽകൂടി ഡബിൾസിൽ മത്സരിക്കാൻ കഴിയുക എന്നത് ഞങ്ങളെ സംബന്ധിച്ച് പ്രത്യേക അനുഭവം ആയിരിക്കും, ഫെഡറർ കൂട്ടിച്ചേർത്തു.
-
A Fedal Comeback.
— Laver Cup (@LaverCup) February 3, 2022 " class="align-text-top noRightClick twitterSection" data="
Tennis superstars @rogerfederer and @RafaelNadal will represent Team Europe this September at #LaverCup London 2022. Premium hospitality packages available starting February 7. Multi-session tickets go on sale in early March. https://t.co/APOt1nJCb1 pic.twitter.com/4ufboTFDp6
">A Fedal Comeback.
— Laver Cup (@LaverCup) February 3, 2022
Tennis superstars @rogerfederer and @RafaelNadal will represent Team Europe this September at #LaverCup London 2022. Premium hospitality packages available starting February 7. Multi-session tickets go on sale in early March. https://t.co/APOt1nJCb1 pic.twitter.com/4ufboTFDp6A Fedal Comeback.
— Laver Cup (@LaverCup) February 3, 2022
Tennis superstars @rogerfederer and @RafaelNadal will represent Team Europe this September at #LaverCup London 2022. Premium hospitality packages available starting February 7. Multi-session tickets go on sale in early March. https://t.co/APOt1nJCb1 pic.twitter.com/4ufboTFDp6
സെപ്റ്റംബർ 23 നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. 2017ലെ ലേവർ കപ്പിൽ നദാലും ഫെഡററും യൂറോപ്പിനായി പുരുഷ ഡബിൾസിൽ ഒന്നിച്ചിരുന്നു. കഴിഞ്ഞ തവണത്തെ ലേവർ കപ്പിൽ ഫെഡററും, നദാലും പങ്കെടുത്തിരുന്നില്ല. വലത് കാൽമുട്ടിലേറ്റ പരിക്ക് കാരണം ഫെഡറർ ദീർഘകാലം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഒന്നര വർഷത്തിനിടെ മൂന്ന് തവണയാണ് 40 കാരനായ ഫെഡറർ കാൽമുട്ടിലെ ശസ്‌ത്രക്രിയക്ക് വിധേയനായത്.