ETV Bharat / sports

'ആ കാലുകൾ എന്‍റേതാണെങ്കില്‍'... അഭിമുഖം കഴിഞ്ഞപ്പോൾ റൊണാൾഡോയുടെ വേഗവും കൃത്യതയും 'സ്വന്തം കാലിലേക്ക് ആവാഹിച്ച്' റോഡ്രിഗോ - ഫിഫ ലോകകപ്പ് ബ്രസീല്‍

ഇന്‍റർവ്യൂ കഴിഞ്ഞയുടൻ റൊണാൾഡോയുടെ രണ്ട് കാലുകളിലും മുട്ട് മുതല്‍ പാദം വരെ പിടിച്ച് ആശീർവാദം ചോദിക്കുന്ന റോഡ്രിഗോ, റൊണാൾഡോയുടെ കാലുകളെ സ്വന്തം കാലിലേക്ക് ആവാഹിക്കുകയും ചെയ്യുന്നതാണ് ദൃശ്യം. ബ്രസീല്‍ വിജയം സ്വന്തമാക്കിയെങ്കിലും പകരക്കാരനായി എത്തി മൈതാനത്ത് മികച്ച പ്രകടനം നടത്തിയ റോഡ്രിഗോ ആരാധകരുടെ പ്രിയ താരമായി മാറിക്കഴിഞ്ഞു.

Rodrygo touched Ronaldo legs
അഭിമുഖം കഴിഞ്ഞപ്പോൾ റൊണാൾഡോയുടെ വേഗവും കൃത്യതയും 'സ്വന്തം കാലിലേക്ക് ആവാഹിച്ച്' റോഡ്രിഗോ
author img

By

Published : Nov 29, 2022, 4:38 PM IST

തിഹാസ താരത്തിന് മുന്നില്‍ കാല്‍കയറ്റി വെച്ചിരുന്ന് ചോദ്യങ്ങൾക്ക് കൂളായി മറുപടി പറഞ്ഞപ്പോൾ ലേശം അഹങ്കാരമല്ലേ എന്ന് തോന്നിപ്പോയി. പക്ഷേ അത് അഹങ്കാരമായിരുന്നില്ല.. അത് മനസിലായത് ഇന്‍റർവ്യൂ അവസാനിച്ചപ്പോഴാണ്...

കഥ ഇങ്ങനെയാണ്... ഇന്നലെ നടന്ന ലോകകപ്പ് ഫുട്‌ബോൾ മത്സരത്തില്‍ സ്വിറ്റ്സർലണ്ടിന് എതിരെ മിന്നും പ്രകടനം നടത്തിയത് ബ്രസീലിയൻ യുവതാരം റോഡ്രിഗോ ആയിരുന്നു. കാസിമിറോയുടെ ഗോളില്‍ ബ്രസീല്‍ വിജയം സ്വന്തമാക്കിയെങ്കിലും പകരക്കാരനായി എത്തി മൈതാനത്ത് മികച്ച പ്രകടനം നടത്തിയ റോഡ്രിഗോ ആരാധകരുടെ പ്രിയ താരമായി.

  • Lovely moment in this interview as Rodrygo rubs the magic from the legs of R9 Ronaldo onto his own ♥️ 🇧🇷 pic.twitter.com/AOTB7k5F0v

    — World Football Club 🌍 (@WorldFPL_) November 29, 2022 " class="align-text-top noRightClick twitterSection" data=" ">

21 വയസുള്ള റോഡ്രിഗോ, സൂപ്പർ താരം നെയ്മറിന്‍റെ അഭാവത്തില്‍ നടത്തിയ പ്രകടനത്തെ കുറിച്ച് മത്സര ശേഷം ഫിഫ ടിവിയുടെ അഭിമുഖത്തില്‍ ചോദ്യങ്ങളുമായി എത്തിയത് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ ആയിരുന്നു. ഫുട്‌ബോൾ ലോകം ആരാധിക്കുന്ന റൊണാൾഡോയുടെ മുന്നില്‍ ആദ്യം ആരാധനയോടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ റോഡ്രിഗോ ഇടയ്ക്ക് കൂളായി ഉത്തരങ്ങൾ നല്‍കിത്തുടങ്ങി.

അഞ്ചര മിനിട്ട് നീണ്ടുനിന്ന ഇന്‍റർവ്യൂ തുടങ്ങി മൂന്നാം മിനിട്ടിലേക്ക് എത്തുമ്പോഴാണ് റോഡ്രിഗോ കാല്‍ കയറ്റി വെച്ച് മറുപടി പറഞ്ഞു തുടങ്ങുന്നത്. ഇതിഹാസത്തിന്‍റെ ചോദ്യങ്ങളും യുവതാരത്തിന്‍റെ മറുപടിയും കൃത്യം വ്യക്തം...

വരാനിരിക്കുന്ന ബ്രസീലിന്‍റെ ലോകകപ്പ് മത്സരങ്ങൾക്ക് വിജയാശംസ നേർന്നാണ് റൊണാൾഡോ ഇന്‍റർവ്യൂ അവസാനിപ്പിക്കുന്നത്. അതിനൊപ്പം റോഡ്രിഗോയ്ക്ക് ആദ്യ ഇലവനില്‍ തന്നെ ഇടം ലഭിക്കട്ടെയെന്നും ആശംസിക്കുന്നുണ്ട്. ടീം എന്ത് എപ്പോൾ ആവശ്യപ്പെട്ടാലും അത് ചെയ്യാൻ പൂർണമായും തയ്യാറാണെന്ന് റോഡ്രിഗോയും മറുപടി പറയുന്നുണ്ട്.

  • Lors de l'interview,Rodrygo a touché les jambes de Ronaldo contre les siennes pour des pouvoirs spéciaux 😂🇧🇷 pic.twitter.com/XCMMH0y9Lh

    — LosMadridistas (@LosMadridistas_) November 28, 2022 " class="align-text-top noRightClick twitterSection" data=" ">

ഇനിയാണ് ട്വിസ്റ്റ് എന്ന് പറയുന്നപോലെ.. ഇന്‍റർവ്യൂ കഴിഞ്ഞയുടൻ റൊണാൾഡോയുടെ രണ്ട് കാലുകളിലും മുട്ട് മുതല്‍ പാദം വരെ പിടിച്ച് ആശീർവാദം ചോദിക്കുന്ന റോഡ്രിഗോ, റൊണാൾഡോയുടെ കാലുകളെ സ്വന്തം കാലിലേക്ക് ആവാഹിക്കുകയും ചെയ്യുന്നതാണ് ദൃശ്യം.

പെലെയ്ക്ക് ശേഷം ലോക ഫുട്‌ബോളിന് ബ്രസീല്‍ സമ്മാനിച്ച എക്കാലത്തെയും മികച്ച സ്ട്രൈക്കറുടെ കാലുകളിലെ വേഗവും കൃത്യതയും ഗോൾ നേടാനുള്ള അടങ്ങാത്ത ആഗ്രഹവുമാണ് റോഡ്രിഗോ സ്വന്തം കാലിലേക്ക് ആവാഹിച്ചതെന്നാണ് ഫിഫ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഇന്‍റർവ്യൂ കണ്ടവർ കമന്‍റ് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള റൊണാൾഡോയുടെ ആരാധകർ സാമൂഹിക മാധ്യമങ്ങൾ വഴി ഈ ഇന്‍റർവ്യൂ ഏറ്റെടുത്തിട്ടുമുണ്ട്.

റോഡ്രിഗോ സില്‍വെ ഡി ഗോസ്

റോഡ്രിഗോ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബ്രസീലിയൻ യുവ ഫുട്‌ബോൾ താരം. 21-ാം വയസില്‍ ആദ്യ ലോകകപ്പ് കളിക്കുന്നു. നിലവില്‍ റയല്‍ മാഡ്രിഡിന്‍റെ മുന്നേറ്റനിരയില്‍ ക്ലബ് ഫുട്‌ബോളില്‍ നിറഞ്ഞുനില്‍ക്കുന്നു. 2017ല്‍ ബ്രസീല്‍ അണ്ടർ 17 ടീമിലെത്തി. 2019ല്‍ ദേശീയ സീനിയർ ഫുട്‌ബോൾ ടീമിലെത്തി. 11-ാം വയസ് മുതല്‍ കളിമികവുകൊണ്ട് ലോക ശ്രദ്ധയിലെത്തിയ ഫുട്‌ബോൾ താരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.