ETV Bharat / sports

പുതിയ ക്ലബ്ബിലും ഗോളടി തുടര്‍ന്ന് ലെവന്‍ഡോസ്‌കി ; ചാമ്പ്യന്‍സ് ലീഗില്‍ അപൂര്‍വ നേട്ടം - ചാമ്പ്യന്‍സ് ലീഗ്

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ മൂന്ന് വ്യത്യസ്‌ത ടീമുകള്‍ക്കായി ഹാട്രിക് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് വിക്ടോറിയ പെല്ലസിനെതിരായ മത്സരത്തില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി സ്വന്തമാക്കിയത്

Robert Lewandowski  first player ucl history Hat trick for 3 clubs  Robert Lewandowski Hat trick  ലെവന്‍ഡോസ്‌കി  റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഹാട്രിക്ക്  ചാമ്പ്യന്‍സ് ലീഗ്  ലെവന്‍ഡോസ്‌കി ഹാട്രിക്ക് റെക്കോര്‍ഡ്
പുതിയ ക്ലബ്ബിലും ഗോളടി തുടര്‍ന്ന് ലെവന്‍ഡോസ്‌കി; ചാമ്പ്യന്‍സ് ലീഗില്‍ അപൂര്‍വ നേട്ടം
author img

By

Published : Sep 8, 2022, 11:09 AM IST

ബാഴ്‌സലോണ : ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്‌ക്കായി കളത്തിലിറങ്ങിയ ആദ്യ മത്സരത്തില്‍ അപൂര്‍വനേട്ടം കൈവരിച്ച് റോബര്‍ട്ട് ലെവന്‍ഡോസ്‌കി. ടൂര്‍ണമെന്‍റില്‍ മൂന്ന് വ്യത്യസ്‌ത ടീമുകള്‍ക്കായി ഹാട്രിക്ക് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് വിക്‌ടോറിയ പെല്ലസിനെതിരായ മത്സരത്തില്‍ ലെവന്‍ഡോസ്‌കി സ്വന്തമാക്കിയത്. മത്സരം 5-1 നാണ് ബാഴ്‌സലോണ വിജയിച്ചത്.

കാംപ്‌നൗവില്‍ നടന്ന മത്സരത്തില്‍ 34-ാം മിനിട്ടിലായിരുന്നു ലെവന്‍ഡോസ്‌കിയുടെ ആദ്യ ഗോള്‍. തന്‍റെ ഫിനിഷിങ് മികവിലൂടെയാണ് ബാഴ്‌സയ്‌ക്കായി ലെവന്‍ഡോസ്‌കി ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ഗോള്‍ നേടിയത്. ഡെംബലെ ഉയര്‍ത്തി നല്‍കിയ പന്ത് ഹെഡ് ചെയ്‌തായിരുന്നു രണ്ടാം ഗോള്‍.

രണ്ടാം പകുതിയില്‍ ഒരു വെടിക്കെട്ട് ഷോട്ടിലൂടെയാണ് പോളണ്ട് സ്‌ട്രൈക്കര്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. ഹാട്രിക് നേട്ടത്തോടെ ചാമ്പ്യന്‍സ് ലീഗ് ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേയ്ക്കും ലെവന്‍ഡോസ്‌കി ഉയര്‍ന്നു. നിലവില്‍ 89 ഗോളുകളാണ് താരത്തിന്‍റെ പേരില്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (140), ലയണല്‍ മെസി എന്നിവര്‍ക്ക് പിന്നിലാണ് ലെവന്‍ഡോസ്‌കിയുടെ സ്ഥാനം.

ബയേണ്‍ മ്യൂണിക്കില്‍ നിന്ന് ബാഴ്‌സലോണയിലേക്ക് ഈ സീസണിലാണ് ലെവന്‍ഡോസ്‌കി ചേക്കേറിയത്. ഇതിനോടകം ബാഴ്‌സയ്‌ക്കായി അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകളും അദ്ദേഹം നേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.