ETV Bharat / sports

ഋഷഭ് പന്തിന്‍റെ കാർ അപകടത്തിൽപ്പെട്ട ഹൈവേ വീതി കൂട്ടുന്നതിനായി കനാൽ വഴിതിരിച്ചുവിടുന്നു - rishabh pant accident highwayside canal

ഡൽഹി-ഡെറാഡൂൺ ഹൈവേയിലെ അപകടങ്ങളുണ്ടാകുന്നതിന് പ്രധാന കാരണം കനാലാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും സംസ്ഥാനത്തെ ജലസേചന വകുപ്പും ചേർന്നാണ് ദേശീയപാത വികസനത്തിനായുള്ള പ്രവർത്തനം നടത്തുന്നത്.

ഋഷഭ് പന്തിന്‍റെ കാർ അപകടത്തിൽപ്പെട്ട ഹൈവേ  ഋഷഭ് പന്ത്  ഋഷഭ് പന്തിന്‍റെ കാർ അപകടം  നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ  rishabh pant  rishabh pant accident  rishabh pant accident highwayside canal  rishabh pant accident highway
ഹൈവേ വീതി കൂട്ടുന്നു
author img

By

Published : Jan 22, 2023, 2:36 PM IST

ഡെറാഡൂൺ: ക്രിക്കറ്റ് താരം ഋഷഭ് പന്തിന്‍റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് ഹൈവേ വീതി കൂട്ടുന്നതിനായി കനാൽ വഴിതിരിച്ചുവിടൽ പ്രവൃത്തി ആരംഭിച്ചു. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് കനാൽ ആണെന്ന് ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌തതിനെ തുടർന്നാണ് ജലസേചന വകുപ്പിന്‍റെ നടപടി. വിഷയം ഉയർത്തിക്കാട്ടി വാർത്തകൾ വന്നതോടെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (NHAI) സംസ്ഥാനത്തെ ജലസേചന വകുപ്പും ചേർന്ന് കനാൽ വഴിതിരിച്ചുവിടാനും ദേശീയപാത വികസിപ്പിക്കാനും തയ്യാറായി.

ഹൈവേയുടെ ഒരു ഭാഗം കനാൽ ആയതിനാൽ യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഋഷഭ് പന്തിന്‍റെ കാർ ഹൈവേയുടെ കനാൽ ഭാഗത്തേക്ക് ഇടിച്ച് തീപിടിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ ഹൈവേയിൽ വച്ച് നിരവധി പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പന്ത് അപകടത്തിൽപ്പെട്ടതോടെ പ്രദേശവാസികൾ കനാൽ പ്രശ്‌നം ഉന്നയിച്ചു.

നേരത്തെ പലതവണ കനാൽ സംബന്ധിച്ചുള്ള വിഷയത്തിൽ അധികൃതർക്ക് പരാതി നൽകിയിട്ടും വേണ്ട പരിഗണന ലഭിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കുഴികളും കാറിന്‍റെ വേഗതയും മറ്റും കൊണ്ടാണ് അപകടം സംഭവിക്കുന്നതെന്നായിരുന്നു അധികൃതരുടെ വാദം. എൻഎച്ച്എഐയും ജലസേചന വകുപ്പും തമ്മിൽ വർഷങ്ങളായി ഇത് സംബന്ധിച്ച തർക്കം നിലനിന്നിരുന്നു.

എന്നാൽ ഋഷഭ് പന്തിന്‍റെ അപകടത്തോടെ കനാൽ വഴി തിരിച്ചുവിടാൻ അധികാരികൾ പരസ്‌പരം ധാരണയിലെത്തി. ഇത് സംബന്ധിച്ച് ജലസേചന വകുപ്പ് എൻഎച്ച്എഐക്ക് കത്തയച്ചു. കനാലിൽ നിന്ന് അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. രണ്ട് വകുപ്പുകളിലെയും ഉദ്യോഗസ്ഥർ ഇടയ്ക്കിടെ സ്ഥലം സന്ദർശിച്ച് നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ പരിശോധിക്കുന്നുണ്ട്.

എൻഎച്ച്എഐ, വർഷങ്ങൾക്കുമുമ്പ് ഹൈവേ നിർമിക്കുമ്പോൾ കനാലിന്‍റെ സാന്നിധ്യത്തെക്കുറിച്ച് ജലസേചന വകുപ്പിന് കത്ത് നൽകിയിരുന്നു. ഹൈവേ വീതി കൂട്ടുന്നതിനായി കനാൽ വഴിതിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജലസേചനവകുപ്പ് ഇത് പാലിക്കാൻ വിസമ്മതിച്ചു.

ഈ കനാൽ കാരണം റോഡിന്‍റെ വലിയൊരു ഭാഗം തടസ്സപ്പെട്ടു. ഇപ്പോൾ റോഡ് വീതി കൂട്ടുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. അതിനുശേഷം ഹൈവേയിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുമെന്ന് എൻഎച്ച്എഐ ഡെപ്യൂട്ടി ജനറൽ മാനേജർ രാഘവ് മിശ്ര പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.