ETV Bharat / sports

ലാ ലിഗ തോൽവിക്ക് പിന്നാലെ വിയ്യാറയൽ താരത്തിന്‍റെ മുഖത്തടിച്ച് റയൽ താരം ഫെഡെ വാൽവെർദെ

മത്സരത്തിനിടെ ഫെഡറികോ വാൽവെർദെയുടെ കുടുംബത്തെ കുറിച്ച് അലക്‌സ്‌ ബെയ്‌ന നടത്തിയ മോശം പരാമർശമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ

author img

By

Published : Apr 9, 2023, 3:13 PM IST

Real Madrid Valverde  Villarreal Baena  ഫെഡെ വാൽവെർദെ  ഫെഡറികോ വെൽവെർദെ  Real Madrid vs Villarreal  ഫെഡറികോ വാൽവെർദെ  വാൽവെർദെ  spanish ligue  Laliga  Valverde punches Alex Baena  Alex Baena  Federico Valverde  sports news
വിയ്യാറയൽ താരത്തിന്‍റെ മുഖത്തടിച്ച് റയൽ താരം ഫെഡെ വാൽവെർദെ

മാഡ്രിഡ് : ലാലിഗയിൽ വിയ്യാറയലിനെതിരായ തോൽവിക്ക് പിന്നാലെ റയൽ മാഡ്രിഡിന് തിരിച്ചടി. മത്സര ശേഷം മാഡ്രിഡ് താരം ഫെഡറികോ വാൽവെർദെ വിയ്യാറയൽ താരം അലക്‌സ്‌ ബെയ്‌നയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും വാൽവെർദെ ബെയ്‌നയുടെ മുഖത്ത് ഇടിക്കുകയും ചെയ്‌തതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

കളിക്കിടെ ഇരുതാരങ്ങളും പരസ്‌പരം വാക്കേറ്റമുണ്ടായിരുന്നു. ഇതാണ് മത്സരശേഷമുണ്ടായ അക്രമത്തിൽ കലാശിച്ചതെന്നാണ് സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫെഡെ വാൽവെർദെയുടെ ഭാര്യയേയും മകനെയും കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞ അലക്‌സ് ബെയ്‌ന താരത്തെ പ്രകോപിക്കാൻ ശ്രമിച്ചിരുന്നു. സീസണിന്‍റെ തുടക്കത്തിൽ വിയ്യാറയലിന്‍റെ മൈതാനത്ത് നടന്ന മത്സരത്തിലും ഇത്തരം മോശമായ വാക്കുകളും ആംഗ്യങ്ങളും വെൽവെർദെക്കെതിരെ നടത്തിയിരുന്നു. ജനുവരി 19 ന് കോപ്പ ഡെൽ റേയിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴാണ് ബെയ്‌ന ആദ്യം അഭിപ്രായം പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.

റയൽ മാഡ്രിഡിനെതിരായ ഇന്നലെ നടന്ന മത്സരത്തിലും ഇത്തരം പ്രകോപനപരമായ പദപ്രയോഗങ്ങളും ആംഗ്യങ്ങളും അലക്‌സ്‌ ബെയ്‌ന വീണ്ടും ആവർത്തിച്ചിരുന്നു. ഇതിനെ തുടർന്നാണ് മത്സരശേഷം സ്റ്റേഡിയത്തിന്‍റെ പാർക്കിംഗ് സ്ഥലത്ത് വാൽവെർദെ കാത്തുനിൽക്കുകയും മൈതാനത്ത് പറഞ്ഞത് ആവർത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇത് വാക്കേറ്റത്തിൽ കലാശിക്കുകയും വാൽവെർദെ ബെയ്‌നയുടെ മുഖത്തടിക്കുകയുമായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതിനാൽ മാഡ്രിഡ് താരത്തിനെതിരെ നിലവിൽ കുറ്റം ചുമത്തിയിട്ടില്ല. രണ്ട് ക്ലബുകളും സംഭത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

'സാന്‍റിയാഗോ ബെർണബ്യൂ പോലൊരു വലിയ സ്റ്റേഡിയത്തിൽ ടീമിന്‍റെ അവിശ്വസനീയ വിജയത്തിൽ താൻ വളരെ സന്തോഷവനാണ്. അതേസമയം തനിക്ക് മത്സരശേഷം നേരിടേണ്ടി വന്ന ആക്രമണത്തിൽ വളരെ ദുഖമുണ്ട്. എനിക്കെതിരായ ആരോപണങ്ങൾ തികച്ചും വാസ്‌തവ വിരുദ്ധമാണ്. അത്തരം കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടില്ലെന്നും മത്സര ശേഷം അലക്‌സ്‌ ബെയ്‌ന ട്വിറ്ററിൽ കുറിച്ചു.

മാഡ്രിഡിൽ നടന്ന മത്സരത്തിൽ പവോ ടോറസിന്‍റെ സെൽഫ് ഗോളിൽ റയൽ മാഡ്രിഡാണ് ലീഡ് എടുത്തത്. 39-ാം മിനിട്ടിൽ സാമുവൽ ചുക്വേസിലൂടെ വിയ്യാറയൽ സമനില പിടിച്ചതോടെ ആദ്യ പകുതി 1-1ൽ പിരിഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വിനീഷ്യസ് ജൂനിയര്‍ റയലിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ അപൂർവമായി മാത്രം ലീഡ് നഷ്‌ടപ്പെടുത്തുന്ന റയൽ ഇത്തവണ ലീഡ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു.

മത്സരത്തിന്‍റെ 70-ാം മിനിട്ട് വരെ 2-1 ന് ലീഡ് ചെയ്‌തിരുന്ന റയൽ അവസാന 20 മിനിട്ടിലാണ് രണ്ട്‌ ഗോളുകൾ കൂടെ വഴങ്ങിയത്. 70 മിനിട്ടിൽ ലൂയിസ് മൊറാലസിലൂടെ സമനില നേടിയ വിയ്യാറയൽ സാമുവൽ ചുക്വേസ് നേടിയ ഗോളിലാണ് ജയമുറപ്പിച്ചത്.

വിയ്യാറയലിനെതിരായ തോൽവി ലാലിഗ കിരീടപ്പോരാട്ടത്തിൽ റയലിന് വലിയ തിരിച്ചടിയാണ്. ഇതോടെ പോയിന്‍റ് പട്ടികയിൽ ഒന്നാമതുള്ള ബാഴ്‌സലോണയുമായി 12 പോയിന്‍റ് വ്യത്യാസമാണുള്ളത്. 27 മത്സരങ്ങളിൽ 23 വിജയങ്ങളുമായി 71 പോയിന്‍റാണ് ബാഴ്‌സയ്‌ക്കുള്ളത്. രണ്ടാമതുള്ള റയലിന് 59 പോയിന്‍റും മൂന്നാമതുള്ള അത്‌ലറ്റികോ മാഡ്രിഡിന് 54 പോയിന്‍റുമാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.