ETV Bharat / sports

Laliga | ഒസാസുനക്കെതിരെ അവസാന നിമിഷം ജയം, കിരീടത്തിനരികെ ബാഴ്‌സലോണ; റയൽ മാഡ്രിഡിന് തോൽവി - Barcelona defeated Osasuna

ഒസാസുനക്കെതിരായ ജയത്തോടെ രണ്ടാമതുള്ള റയൽ മാഡ്രിഡിനെക്കാൾ 14 പോയിന്‍റ് ലീഡാണ് ബാഴ്‌സലോണയ്‌ക്കുള്ളത്.

Laliga  Real Madrid lost against Sociedad  റയൽ മാഡ്രിഡ്  ബാഴ്‌സലോണ  ബാഴ്‌സലോണ vs ഒസാസുന  Barcelona closes on the Laliga title  Barcelona defeated Osasuna  Real Madrid
കിരീടത്തിനരികെ ബാഴ്‌സലോണ; റയൽ മാഡ്രിഡിന് തോൽവി
author img

By

Published : May 3, 2023, 9:01 AM IST

ക്യാമ്പ്‌നൗ: ലാ ലിഗയിൽ കിരീടത്തിനരികെ ബാഴ്‌സലോണ. ക്യാമ്പ്‌നൗവിൽ നടന്ന മത്സരത്തിൽ ഒസാസുനക്കെതിരായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്‍റെ ജയം സ്വന്തമാക്കിയതിന് പിന്നാലെ റയൽ സോസിഡാഡിനെതിരെ രണ്ടാം സ്ഥാനക്കാരായ റയൽ മാഡ്രിഡ് തോൽവി വഴങ്ങിയതാണ് ബാഴ്‌സലോണയ്‌ക്ക് തുണയായത്. ലീഗിൽ അഞ്ച് മത്സരങ്ങൾ ബാക്കി നിൽക്കെ 14 പോയിന്‍റിന്‍റെ വ്യക്‌തമായ ലീഡുമായാണ് ബാഴ്‌സ ഒന്നാമതെത്തിയിരിക്കുന്നത്.

നിലവിൽ 33 മത്സരങ്ങളിൽ നിന്ന് 82 പോയിന്‍റാണ് കറ്റാലൻസിനുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് റയലിന് 68 പോയിന്‍റ് മാത്രമാണുള്ളത്. മെയ് 15ന് എസ്‌പന്യോളിനെതിരായ മത്സരത്തിൽ ജയിക്കാനായാൽ മറ്റു മത്സരഫലങ്ങളെ ആശ്രയിക്കാതെ തന്നെ ബാഴ്‌സ ജേതാക്കളാകും. 2019ലാണ് ബാഴ്‌സലോണ അവസാനമായി ലാ ലിഗ കിരീടം ചൂടിയത്.

അടുത്ത മത്സരത്തിൽ ജയിക്കാനായാൽ 86 പോയിന്‍റുമായി നാല് മത്സരങ്ങൾ ബാക്കി നിൽക്കെയായിരിക്കും കിരീടധാരണം. ഇതോടെ ബാക്കിയുള്ള അഞ്ച് മത്സരങ്ങളിൽ പരമാവധി ലഭിക്കാവുന്ന 15 പോയിന്‍റുകൾ നേടിയാലും റയലിന് ബാഴ്‌സയ്‌ക്കൊപ്പമെത്താനാകില്ല.

25 മിനിട്ടിനകം തന്നെ 10 പേരിലേക്ക് ചുരുങ്ങിയ ഒസാസുനക്കെതിരെ മത്സരത്തിന്‍റെ 85-ാം മിനിറ്റിൽ നേടിയ ഗോളിലാണ് ബാഴ്‌സ ജയം പിടിച്ചത്. മൈതാനമധ്യത്തിൽ നിന്നുമുള്ള പാസ് സ്വീകരച്ച് ഗോളിലേക്ക് കുതിച്ച പെഡ്രിയെ വീഴ്‌ത്തിയതിനാണ് ഒസാസുന ഡിഫൻഡർ ജോർജ് ഹെറാൻഡോ ചുവപ്പ് കാർഡുമായി കളംവിട്ടത്. ഒസാസുനയിൽ 22-കാരനായ താരത്തിന്‍റെ അരങ്ങേറ്റ മത്സരമായിരുന്നു.

പിന്നാലെ ബാഴ്‌സയുടെ ആക്രമണത്തിന് മൂർച്ച കൂടിയെങ്കിലും മറുവശത്ത് ഒസാസുന ഫലപ്രദമായി പ്രതിരോധിച്ചു. ഫ്രെങ്കി ഡിജോങ്, ലെവൻഡോവ്‌സ്‌കി, പെഡ്രി അടക്കമുള്ളവരുടെ ഗോളെന്നുറപ്പിച്ച ശ്രമങ്ങൾ തടഞ്ഞ ഗോൾകീപ്പർ ഐറ്റർ ഫെർണാണ്ടസ് മത്സരം ആവേശത്തിലാക്കി. 10 പേരിലേക്ക് ചുരുങ്ങിയെങ്കിലും കൗണ്ടർ അറ്റാക്കിലൂടെ ഒസാസുനയും ഗോൾശ്രമം നടത്തി.

കളിയവസാനിക്കാൻ അഞ്ച് മിനിറ്റ് ബാക്കിനിൽക്കെ ജോർഡി ആൽബയാണ് ബാഴ്‌സയുടെ വിജയഗോൾ നേടിയത്. ബോക്‌സിന്‍റെ വലതുഭാഗത്തുനിന്നും ലെവൻഡോവ്‌സ്‌കി നൽകിയ ക്രോസ് ഹെഡറിലൂടെ ഡിജോങ് മറിച്ചു നൽകി. ഇടുതുവിങ്ങിൽ മാർക്ക് ചെയ്യാതിരുന്ന ആൽബയുടെ ഇടംകാലൻ ഷോട്ട് ഗോൾകീപ്പറെ മറികടന്ന് വലയിലെത്തി.

ബാഴ്‌സ കിരീടമുറപ്പിച്ചപ്പോൾ റയലിന്‍റെ കിരീടപ്രതീക്ഷ പൂർണമായും മങ്ങി. കരിം ബെൻസേമയും വിനിഷ്യസ് ജൂനിയറുമില്ലാതെ റയൽ സോസിഡാഡിനെതിരെ ഇറങ്ങിയ റയൽ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽവി വഴങ്ങിയത്. തകേഫിസേ കുബോ, ആൻഡെർ ബാരെനെറ്റ്‌സിയ എന്നിവരുടെ ഗോളുകൾക്കാണ് സോസിഡാഡിന്‍റെ വിജയം. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് സോസിഡാഡിന്‍റെ ഗോളുകൾ വന്നത്.

ALSO READ: പി എസ്‌ ജിയുടെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശനം; ലയണൽ മെസിക്കെതിരെ അച്ചടക്ക നടപടിയുമായി ഫ്രഞ്ച് ക്ലബ്

മത്സരത്തിന്‍റെ 53-ാം മിനിറ്റിൽ ആദ്യ മഞ്ഞ കാർഡ് കണ്ട പ്രതിരോധ താരം കാർവജാൽ എട്ട് മിനിറ്റിനകം രണ്ടാം മഞ്ഞക്കാർഡുമായി പുറത്തായത് റയലിന് തിരിച്ചടിയായി. ഈ ജയത്തോടെ സോസിഡാഡിന് ലീഗിലെ നാലാം സ്ഥാനം ഒന്നു കൂടി ഭദ്രമാക്കാനായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.