ETV Bharat / sports

Champions League | ആൻഫീൽഡിൽ ചാരമായി ലിവർപൂൾ ; വമ്പൻ തിരിച്ചുവരവിൽ റയൽ മാഡ്രിഡ് ജയം രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് - Real madrid

ആദ്യ പതിനഞ്ച് മിനുട്ടുകൾക്കകം രണ്ട് ഗോളുകൾക്ക് പിന്നിലായ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് അഞ്ച് ഗോളുകൾ തിരിച്ചടിച്ചാണ് ലിവർപൂളിനെ ആൻഫീൽഡിൽ നാണംകെടുത്തിയത്. വിജയികൾക്കായി വിനീഷ്യസ് ജൂനിയർ, കരിം ബെൻസേമ എന്നിവർ രണ്ട് ഗോൾ വീതം നേടി.

Real Madrid defeated Liverpool  Karim Benzema  Vinicius Junior  റയൽ മാഡ്രിഡ്  ലിവർപൂൾ  ലിവർപൂൾ vs റയൽ മാഡ്രിഡ്  Real Madrid vs Liverpool  വിനീഷ്യസ് ജൂനിയർ  കരിം ബെൻസേമ  Champions League  UEFA  യുവേഫ ചാമ്പ്യൻസ് ലീഗ്  UEFA champions league
ആൻഫീൽഡിൽ ചാരമായി ലിവർപൂൾ
author img

By

Published : Feb 22, 2023, 7:58 AM IST

ലണ്ടൻ: കഴിഞ്ഞ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് കലാശപ്പോരാട്ടത്തിന്‍റെ തനിയാവർത്തനം. പ്രീ ക്വാർട്ടർ മത്സരത്തിന്‍റെ ആദ്യ പാദത്തിൽ ഇംഗ്ലീഷ് ഫുട്‌ബോളിലെ പ്രതാപികളായ ലിവർപൂൾ സ്‌പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനെ സ്വന്തം തട്ടകത്തിൽ നേരിടുന്നു. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ തങ്ങളെയകറ്റിയ റയലിനെതിരെ കണക്ക് ചോദിക്കാനിറങ്ങിയ ചെമ്പട മത്സരത്തിന്‍റെ 15 മിനുട്ടുകൾക്കകം രണ്ട് ഗോളുകൾക്ക് മുന്നിലെത്തുന്നു. പഴയ പ്രതാപം വീണ്ടെടുത്തെന്ന് ആരാധകരെ തോന്നിപ്പിച്ച നിമിഷങ്ങൾ..

പിന്നീട് മത്സരത്തിൽ തിരിച്ചുവരവുകൾ പേരുകേട്ട കാർലോ ആഞ്ചലോട്ടിയുടെ സംഘത്തിന്‍റെ അഴിഞ്ഞാട്ടത്തിനാണ് ആൻഫീൽഡ് സാക്ഷിയായത്. രണ്ട് ഗോളുകൾക്ക് പിന്നിലായ റയൽ അഞ്ച് ഗോളുകളാണ് ലിവർപൂളിന്‍റെ വലയിലെത്തിച്ചത്. ഇതോടെ തുടർച്ചയായ രണ്ടാം സീസണിലാണ് ലിവർപൂളിന്‍റെ കിരീടമോഹങ്ങൾക്ക് മേൽ റയൽ മാഡ്രിഡ് വിലങ്ങുതടിയാകുന്നത്. റയൽ മാഡ്രിഡിനായി വിനീഷ്യസ് ജൂനിയർ, കരിം ബെൻസേമ എന്നിവർ ഇരട്ട ഗോൾ നേടിയപ്പോൾ എഡർ മിലിറ്റാവോയുടെ വകയായിരുന്നു ഒരു ഗോൾ. ലിവർപൂളിനായി ഡാർവിൻ ന്യൂനസ്, മുഹമ്മദ് സലാഹ് എന്നിവർ ഓരോ ഗോൾ വീതം നേടി.

ആൻഫീൽഡിൽ മത്സരം ആരംഭിച്ച് 4-ാം മിനുട്ടിൽ തന്നെ ലിവർപൂൾ മുന്നിലെത്തി. വലതുവിങ്ങിൽ നിന്നും മുഹമ്മദ് സലാഹ് നൽകിയ പാസിൽ നിന്നും ഡാർവിൻ ന്യൂനസ് ആതിഥേയർക്കായി ലക്ഷ്യം കണ്ടു. ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ലോപ്പും ആരാധകരും പ്രതീക്ഷിച്ച തുടക്കം. തുടക്കത്തിലെ ആധിപത്യം നിലനിർത്തിയ ചെമ്പട 14-ാം മിനുട്ടിൽ ലീഡുയർത്തി. കാർവജാലിൽ നിന്നും പാസ് സ്വീകരിച്ച ഗോൾകീപ്പർ തിബോ കുർട്ടോയ്‌ക്ക് പിഴച്ചു. താരത്തിന്‍റെ കാലിൽ തട്ടിത്തെറിച്ച പന്ത് കൈക്കലാക്കിയ സലാഹ് അനായാസം പന്ത് വലിയിലെത്തിച്ചു.

എന്നാൽ ശക്‌തമായി തിരിച്ചടിച്ച റയൽ ഏഴ് മിനുട്ടുകൾക്കകം ആദ്യ ഗോൾ തിരിച്ചടിച്ചു. ബെൻസേമയുമായി വൺ ടു കളിച്ച് മുന്നേറിയ വിനീഷ്യസ് തൊടുത്ത ഷോട്ട് ഗോൾകീപ്പർ അലിസണെ മറികടന്ന് വലയിലേക്ക് ചാഞ്ഞിറങ്ങി. 36-ാം അലിസണിന്‍റെ പിഴവിൽ റയൽ ഒപ്പമെത്തി. അലിസണിന്‍റെ പാസ് വിനീഷ്യസിന്‍റെ കാലിൽ തട്ടി ഗോളാകുകയായിരിന്നു. ഇതോടെ ഇരുടീമുകളും രണ്ട് വീതം ഗോളുകളിടിച്ച് ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റയൽ മത്സരത്തിൽ ആദ്യ ലീഡ് നേടി. 47-ാം മിനുട്ടിൽ ലൂക മോഡ്രിച്ചെടുത്ത ഫ്രീകിക്കിൽ നിന്ന് ഹെഡറിലൂടെ എഡർ മിലിറ്റാവോയാണ് ഗോൾ നേടിയത്. ലീഡെടുത്ത റയൽ കൂടുതൽ മികച്ച മുന്നേറ്റങ്ങൾ നടത്തി. 55-ാ മിനുട്ടിൽ ബെൻസേമയിലൂടെ റയൽ നാലാം ഗോൾ നേടി. ബെൻസേമയുടെ ഷോട്ട് ഗോമസിന്‍റെ ദേഹത്ത് തട്ടി അലിസണെ നിസഹായനാക്കിയാണ് വലയിലെത്തിയത്.

പിന്നാലെ കളിമറന്ന ലിവർപൂളിന്‍റെ നെഞ്ചിൽ അവസാന ആണിയുമടിച്ചു. 67-ാം മിനുട്ടിൽ വിനീഷ്യസിൽ നിന്നും സ്വീകരിച്ച ബെൻസേമ പ്രതിരോധ താരങ്ങളെയും ഗോൾകീപ്പറെയും മറികടന്നാണ് ഗോൾ നേടിയത്. ഇതോടെ സ്വന്തം മൈതാനത്ത് നടക്കുന്ന രണ്ടാം പാദത്തിൽ റയലിന് കൂടുതൽ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാം. മൂന്ന് ഗോളുകൾക്ക് പിന്നിലുള്ള ലിവർപൂളിന് റയലിനെ സാന്‍റിയാഗോ ബെർണബ്യൂവിൽ മറികടക്കുക എന്നത് അത്ര എളുപ്പമാകില്ല..

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.