മാഡ്രിഡ്: കൈവിട്ട മത്സരം ഇഞ്ച്വറി ടൈമിൽ പിടിച്ചെടുത്ത് യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ച് റയൽ മാഡ്രിഡ്. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് റയൽ ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയത്. 6-5 എന്ന അഗ്രിഗേറ്റ് സ്‌കോറിലാണ് മാഞ്ചസ്റ്റർ സിറ്റിയെ റയൽ മറികടന്നത്. മെയ് 29ന് ലിവർപൂളിനെതിരെയാണ് റയലിന്‍റെ ഫൈനൽ മത്സരം.
-
🗒️ REPORT: Real Madrid completed a remarkable comeback in extra time to reach the Champions League final...
— UEFA Champions League (@ChampionsLeague) May 4, 2022 " class="align-text-top noRightClick twitterSection" data="
👀 Going all the way?#UCL
">🗒️ REPORT: Real Madrid completed a remarkable comeback in extra time to reach the Champions League final...
— UEFA Champions League (@ChampionsLeague) May 4, 2022
👀 Going all the way?#UCL🗒️ REPORT: Real Madrid completed a remarkable comeback in extra time to reach the Champions League final...
— UEFA Champions League (@ChampionsLeague) May 4, 2022
👀 Going all the way?#UCL
റയലിന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യ പാദ സെമിയിൽ 4-3 വിജയിച്ച സിറ്റിക്കായിരുന്നു മുൻതൂക്കം. 73-ാം മിനിട്ടിൽ റിയാദ് മഹ്‌നെസ് നേടിയ ഗോളിന്‍റെ മികവിൽ ആകെ ലീഡ് 5-3 എന്ന നിലയിലായി. എന്നാൽ പകരക്കാരനായി ഇറങ്ങിയ റോഡ്രിഗോ 90, 91 മിനിട്ടുകളിൽ രണ്ട് ഗോൾ നേടി അഗ്രിഗേറ്റ് സ്‌കോർ 5-5 എന്ന നിലയിലാക്കി.
പിന്നാലെ മത്സരം അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്ത് 95-ാം മിനിട്ടി റയലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. ഷോട്ട് ഉതിർത്ത ബെൻസീമ പന്ത് കൃത്യമായി വലയിൽ എത്തിച്ചു. അതോടെ അഗ്രിഗേറ്റ് സ്‌കോർ 6-5 എന്ന നിലയിലായി. റയൽ വിജയവും സ്വന്തമാക്കി.