മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടൂർണമെന്‍റിന്‍റെ രണ്ടാം റൗണ്ടിൽ ബ്രിട്ടന്‍റെ മുൻ ലോക ഒന്നാം നമ്പർ ടെന്നിസ് താരം ആൻഡി മുറെ ഞെട്ടിക്കുന്ന തോൽവിയോടെ പുറത്ത്. പുരുഷ സിംഗിൾസിൽ മൂന്ന് തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ മുറെയെ ജപ്പാന്‍റെ ടാറോ ഡാനിയേലാണ് നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് അട്ടിമറിച്ചത്. സ്കോർ 4-6, 4-6, 4-6.
-
One to remember 🙌
— #AusOpen (@AustralianOpen) January 20, 2022 " class="align-text-top noRightClick twitterSection" data="
🇯🇵 @tarodaniel93 defeats Andy Murray 6-4 6-4 6-4 to reach the third round of a Grand Slam for the first time.
🎥: @wwos • @espn • @Eurosport • @wowowtennis #AusOpen • #AO2022 pic.twitter.com/zcJf1J0m38
">One to remember 🙌
— #AusOpen (@AustralianOpen) January 20, 2022
🇯🇵 @tarodaniel93 defeats Andy Murray 6-4 6-4 6-4 to reach the third round of a Grand Slam for the first time.
🎥: @wwos • @espn • @Eurosport • @wowowtennis #AusOpen • #AO2022 pic.twitter.com/zcJf1J0m38One to remember 🙌
— #AusOpen (@AustralianOpen) January 20, 2022
🇯🇵 @tarodaniel93 defeats Andy Murray 6-4 6-4 6-4 to reach the third round of a Grand Slam for the first time.
🎥: @wwos • @espn • @Eurosport • @wowowtennis #AusOpen • #AO2022 pic.twitter.com/zcJf1J0m38
ദീർഘനാളുകളായി ടെന്നിസിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന മുറെ ഓസ്ട്രേലിയൻ ഓപ്പണിലൂടെ മികച്ചൊരു തിരിച്ചുവരവ് സ്വപ്‌നം കണ്ടിരുന്നു. എന്നാൽ ലോക റാങ്കിങ്ങിൽ 120-ാം സ്ഥാനത്തുള്ള ടാറോയോട് ദയനീയമായി തോൽക്കാനായിരുന്നു വിധി. ടാറോ ആദ്യമായാണ് ഗ്രാന്‍റ് സ്ലാമിന്‍റെ മൂന്നാം റൗണ്ടിലേക്ക് പ്രവേശനം നേടുന്നത്.
-
History maker 🇲🇪@DankaKovinic upsets Emma Raducanu 6-4 4-6 6-3 to become the first player representing Montenegro to reach the third round of a Grand Slam.
— #AusOpen (@AustralianOpen) January 20, 2022 " class="align-text-top noRightClick twitterSection" data="
🎥: @wwos • @espn • @Eurosport • @wowowtennis #AusOpen • #AO2022 pic.twitter.com/wauKCPG1KU
">History maker 🇲🇪@DankaKovinic upsets Emma Raducanu 6-4 4-6 6-3 to become the first player representing Montenegro to reach the third round of a Grand Slam.
— #AusOpen (@AustralianOpen) January 20, 2022
🎥: @wwos • @espn • @Eurosport • @wowowtennis #AusOpen • #AO2022 pic.twitter.com/wauKCPG1KUHistory maker 🇲🇪@DankaKovinic upsets Emma Raducanu 6-4 4-6 6-3 to become the first player representing Montenegro to reach the third round of a Grand Slam.
— #AusOpen (@AustralianOpen) January 20, 2022
🎥: @wwos • @espn • @Eurosport • @wowowtennis #AusOpen • #AO2022 pic.twitter.com/wauKCPG1KU
അതേസമയം വനിത സിംഗിള്‍സില്‍ നിലവിലെ യു.എസ് ഓപ്പണ്‍ ചാമ്പ്യനായ കൗമാരതാരം എമ്മ റാഡുകാനു രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. മോണ്ടെനെഗ്രോയുടെ ലോക 98-ാം നമ്പര്‍ താരമായ ഡാന്‍ക കോവിന്‍സിച്ചാണ് 17-ാം നമ്പര്‍ താരമായ റാഡുകാനുവിനെ അട്ടിമറിച്ചത്.
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യമായി കളിക്കുന്ന റാഡുകാനു മൂന്നുസെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 6-4, 4-6, 6-3.
ALSO READ: ICC TEST RANKING: ഇന്ത്യക്ക് തിരിച്ചടി; ഒന്നാം സ്ഥാനം നഷ്‌ടം, രോഹിത്തും കോലിയും പിന്നോട്ട്
അതേസമയം മറ്റൊരു മത്സരത്തിൽ റഷ്യയുടെ ലോക രണ്ടാം നമ്പർ താരമായ ഡാനിൽ മെദ്വേദേവ് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ഓസ്ട്രേലിയയുടെ നിക്ക് കിർഗിയോസിനെ 3-2 നാണ് മെദ്വേദേവ് പരാജയപ്പെടുത്തിയത്. സ്കോർ 7-6, 6-4,4-6, 6-2.