ETV Bharat / sports

ഖത്തറില്‍ ബൂട്ട് കെട്ടാന്‍ ജസ്യൂസിന് കഴിയുമോ?, മറികടക്കേണ്ടത് കനത്ത വെല്ലുവിളി

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ആഴ്‌സണലിലേക്കുള്ള ചേക്കേറ്റം ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജസ്യൂസിന് ഗുണം ചെയ്‌തുവെന്ന് വിലയിരുത്തല്‍. ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിനായി താരം കളിക്കുമോയെന്ന് ഉറ്റുനോക്കി ആരാധകര്‍.

Gabriel Jesus  Brazil foot ball team  Arsenal forward Gabriel Jesus  qatar World Cup  Richarlison  Brazil coach Tite  ഗബ്രിയേല്‍ ജസ്യൂസ്  ഖത്തര്‍ ലോകകപ്പ്  ടിറ്റെ  റിച്ചാർലിസണ്‍  മാഞ്ചസ്റ്റർ സിറ്റി  ആഴ്‌സണല്‍  Manchester City  Arsenal
ഖത്തറില്‍ ബൂട്ട് കെട്ടാന്‍ ജസ്യൂസിന് കഴിയുമോ?, മറികടക്കേണ്ടത് കനത്ത വെല്ലുവിളി
author img

By

Published : Aug 17, 2022, 12:48 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണില്‍ ബ്രസീലിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജസ്യൂസിന്‍റെ മികവില്‍ മിന്നുന്ന തുടക്കമാണ് മുന്‍ ചാമ്പ്യന്മാരായ ആഴ്‌സണലിന് ലഭിച്ചത്. ആദ്യ മത്സരത്തില്‍ രണ്ടിനെതിര നാലു ഗോളുകള്‍ക്ക് ലെസ്റ്റർ സിറ്റിയെയാണ് ആഴ്‌സണല്‍ തോല്‍പ്പിച്ചത്. ഇരട്ട ഗോളുകളും ഇരട്ട അസിസ്റ്റുമാണ് ജസ്യൂസ് നേടിയത്.

ഖത്തര്‍ ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഏതൊരു കളിക്കാരനും ആഗ്രഹിക്കുന്ന ഫോമാണ് ഇത്. എന്നാല്‍ ബ്രസീലിന്‍റെ മഞ്ഞക്കുപ്പായത്തില്‍ ഒമ്പതാം നമ്പര്‍ ജഴ്‌സിയിലിറങ്ങാന്‍ 25കാരനായ താരത്തിന് കടമ്പകളേറെ കടക്കേണ്ടതുണ്ട്. 2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ ബ്രസീലിനായി കളത്തിലിറങ്ങിയെങ്കിലും ഗോളടിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെ ഖത്തറില്‍ ബ്രസീലിന്‍റെ സെന്‍റർ ഫോർവേഡായി ബൂട്ട് കെട്ടാന്‍ ജസ്യൂസിന് കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

26 താരങ്ങളെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താമെന്നിരിക്കെ ടിറ്റെയുടെ സംഘത്തിനൊപ്പം ജസ്യൂസിന് ഖത്തറിലേക്ക് പറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ആഴ്‌സണലിലേക്കുള്ള ചേക്കേറ്റം താരത്തിന്‍റെ കരിയറിനെ പുനരുജ്ജീവിപ്പിച്ചതായാണ് തോന്നുന്നത്. വിംഗർ എന്നതിലുപരി ഔട്ട്-ആൻഡ്-ഔട്ട് സ്‌ട്രൈക്കറായി കളിക്കുന്നതിലേക്കുള്ള മാറ്റം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ പ്രതിഭ ധാരാളിത്തമുള്ള ബ്രസീലിന്‍റെ മുന്നേറ്റനിരയില്‍ ജസ്യൂസിന് ഇടം ലഭിക്കുമോയെന്ന് ഉറപ്പില്ല. സെന്‍റർ ഫോർവേഡ് എന്ന നിലയിൽ ടോട്ടനം താരം റിച്ചാർലിസണ്‍, അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കർ മാത്യൂസ് കുൻഹ എന്നിവര്‍ക്ക് ജസ്യൂസിനേക്കാള്‍ മുന്‍തൂക്കമുണ്ട്. ലിവർപൂളിന്‍റെ റോബർട്ടോ ഫിർമിനോ, ഫ്ലെമെംഗോയുടെ പെഡ്രോയും മികവ് പുലര്‍ത്തുന്നുണ്ട്.

വിനിഷ്യസ് ജൂനിയർ, ആന്‍റണി, റഫീഞ്ഞ, കുട്ടീഞ്ഞോ, നെയ്‌മർ എന്നിങ്ങനെയും മുന്നേറ്റനിരയില്‍ ടിറ്റെയ്‌ക്ക് ഓപ്‌ഷനുകളുണ്ട്. എന്നാല്‍ ജസ്യൂസിന് പ്രതീക്ഷ നല്‍കുന്ന കാര്യം ഈ സീസണിൽ റിച്ചാർലിസൺ ടോട്ടൻഹാമില്‍ ഒരു സ്ഥിരം സ്റ്റാർട്ടറാകാൻ സാധ്യതയില്ലെന്നതാണ്.

ഹാരി കെയ്‌നെ മാറ്റി നിര്‍ത്തി പരിശീലകന്‍ അന്‍റോണിയോ കോണ്ടെ ഒരിക്കലും അത്തരമൊരു പരീക്ഷണത്തിന് മുതിര്‍ന്നേക്കില്ല. ഇതോടെ ആഴ്‌സണില്‍ ലഭിച്ച അവസരം മുതലെടുത്ത് ബ്രസീല്‍ ടീമില്‍ അവകാശവാദമുയര്‍ത്താനാവും ജസ്യൂസിന്‍റെ ശ്രമം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.