ദോഹ: ഖത്തര്‍ ലോകകപ്പില്‍ യുഎസ്‌എയ്‌ക്കെതിരെ നടന്ന ആവേശപ്പോരാട്ടത്തില്‍ സമനില പിടിച്ച് വെയ്‌ല്‍സ്. 36ാം മിനിട്ടില്‍ തിമോത്തി വിയയാണ് യുഎസിനെ മുന്നിലെത്തിച്ചത്. 82ാം മിനിട്ടില്‍ ഗാരത് ബെയ്‌ലാണ് വെയ്‌ല്‍സിന് സമനില ഗോള്‍ സമ്മാനിച്ചത്.
മത്സരത്തിന്‍റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയത് യുഎസ്‌എയുടെ യുവനിരയായിരുന്നു. കാഴ്‌ചക്കാരുടെ റോള്‍ മാത്രമായിരുന്നു ഒന്നാം പകുതിയില്‍ വെയ്‌ല്‍സിനുണ്ടായിരുന്നത്. കളി പരുക്കന്‍ ഭാവത്തലേക്ക് മാറിയതോടെ ആദ്യ പകുതിയില്‍ തന്നെ റഫറിക്ക് നാല് മഞ്ഞ കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു.
-
The points are shared 🤝@adidasfootball | #FIFAWorldCup
— FIFA World Cup (@FIFAWorldCup) November 21, 2022 " class="align-text-top noRightClick twitterSection" data="
">The points are shared 🤝@adidasfootball | #FIFAWorldCup
— FIFA World Cup (@FIFAWorldCup) November 21, 2022The points are shared 🤝@adidasfootball | #FIFAWorldCup
— FIFA World Cup (@FIFAWorldCup) November 21, 2022
36ാം മിനിട്ടിലാണ് മത്സരത്തില്‍ ആദ്യ ഗോള്‍ പിറന്നത്. സര്‍ജന്‍റും പുലിസിച്ചും ചേര്‍ന്നുള്ള മുന്നേറ്റത്തില്‍ നിന്നാണ് യുഎസ്‌എ ലീഡ് നേടിയത്. സര്‍ജന്‍റില്‍ നിന്ന് പന്ത് സ്വീകരിച്ച് കുതിച്ച പുലിസിച്ച് ബോക്‌സില്‍ വിയയ്‌ക്ക് പാസ് കൈമാറി. വിയയാണ് വെയ്‌ല്‍സ് ഗോള്‍ കീപ്പറെ മറികടന്ന് ഗോള്‍ കണ്ടെത്തിയത്.
-
The header ➡️ The save pic.twitter.com/uvWtujj1Pp
— FIFA World Cup (@FIFAWorldCup) November 21, 2022 " class="align-text-top noRightClick twitterSection" data="
">The header ➡️ The save pic.twitter.com/uvWtujj1Pp
— FIFA World Cup (@FIFAWorldCup) November 21, 2022The header ➡️ The save pic.twitter.com/uvWtujj1Pp
— FIFA World Cup (@FIFAWorldCup) November 21, 2022
വെയല്‍സിന്‍റെ തിരിച്ചുവരവിനാണ് രണ്ടാം പകുതി സാക്ഷ്യം വഹിച്ചത്. മികച്ച ഒത്തിണക്കത്തോടെ കളിച്ച വെയ്‌ല്‍സിന് 82ാം മിനിട്ടില്‍ സമനില ഗോള്‍ കണ്ടെത്താനായി. പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍.
-
Crowd pleasers 👏📸#FIFAWorldCup | #Qatar2022 pic.twitter.com/2m2zTqf92v
— FIFA World Cup (@FIFAWorldCup) November 21, 2022 " class="align-text-top noRightClick twitterSection" data="
">Crowd pleasers 👏📸#FIFAWorldCup | #Qatar2022 pic.twitter.com/2m2zTqf92v
— FIFA World Cup (@FIFAWorldCup) November 21, 2022Crowd pleasers 👏📸#FIFAWorldCup | #Qatar2022 pic.twitter.com/2m2zTqf92v
— FIFA World Cup (@FIFAWorldCup) November 21, 2022
യുഎസ്‌എ ബോക്‌സിനുള്ളില്‍ ഗാരത് ബെയ്‌ലിനെ സിമ്മര്‍മാന്‍ പിന്നില്‍ നിന്ന് വീഴ്‌ത്തിയതിനെ തുടര്‍ന്നായിരുന്നു വെയ്‌ല്‍സിന് അനുകൂലമായ പെനാല്‍റ്റി. കിക്കെടുത്ത ബെയ്‌ല്‍ തന്നെയാണ് ടീമിനെ യുഎസ്‌എയ്‌ക്കൊപ്പം എത്തിച്ചത്.
Also Read: ഖത്തറില്‍ 'ആറാടി' ഇംഗ്ലീഷ് പട; ഇറാനെതിരെ തകര്‍പ്പന്‍ ജയത്തോടെ വരവറിയിച്ച് ഇംഗ്ലണ്ട്