ലഖ്‌നൗ: സയ്യിദ് മോദി ഇന്ത്യ ഇന്‍റര്‍നാഷണല്‍ ടൂര്‍ണമെന്‍റിന്‍റെ കിരീടം ഇന്ത്യൻ സൂപ്പർ താരം പിവി സിന്ധുവിന്. വനിത സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ തന്നെ മാളവിക ബൻസോദിനെ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു കിരീടത്തിൽ മുത്തമിട്ടത്. സ്കോർ: 21-13, 21-16.
-
.@Pvsindhu1 wins Syed Modi India International super series for the first time 👸🥇#SyedModiInternational2022#IndiaontheRise#Badminton pic.twitter.com/NtC1cg99w2
— BAI Media (@BAI_Media) January 23, 2022 " class="align-text-top noRightClick twitterSection" data="
">.@Pvsindhu1 wins Syed Modi India International super series for the first time 👸🥇#SyedModiInternational2022#IndiaontheRise#Badminton pic.twitter.com/NtC1cg99w2
— BAI Media (@BAI_Media) January 23, 2022.@Pvsindhu1 wins Syed Modi India International super series for the first time 👸🥇#SyedModiInternational2022#IndiaontheRise#Badminton pic.twitter.com/NtC1cg99w2
— BAI Media (@BAI_Media) January 23, 2022
ബാബു ബനാറസി ഇൻഡോർ സ്റ്റേഡിയത്തിൽ 35 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തിൽ അനായാസമായാണ് സിന്ധു വിജയം കൊയ്‌തത്. രണ്ട് ഗെയിമുകളിലും ഒരു ഘട്ടത്തിൽ പോലും എതിരാളിയെ മുന്നേറാൻ അനുവദിക്കാതെയാണ് സിന്ധു പോരാടിയത്. 2019 ലോക ചാമ്പ്യൻഷിപ്പിന് ശേഷം സിന്ധുവിന്‍റെ ആദ്യ കിരീടമാണിത്.
ALSO READ: ഐസിസിയുടെ 2021ലെ ഏറ്റവും മികച്ച ടി20 ക്രിക്കറ്റർ പുരസ്‌കാരം മുഹമ്മദ് റിസ്വാന്
അതേസമയം ഇന്ന് നടക്കേണ്ടിയിരുന്ന അർനോഡ് മെർക്കലും ലൂക്കാസ് ക്ലെർബൗട്ടും തമ്മിലുള്ള പുരുഷ സിംഗിൾസിന്‍റെ ഫൈനൽ മത്സരം ഉപേക്ഷിച്ചു. ഫൈനലിസ്റ്റുകളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. മറ്റ് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.