ETV Bharat / sports

ഇന്തോനേഷ്യൻ ഓപ്പൺ : പി.വി. സിന്ധുവും ലക്ഷ്യ സെന്നും രണ്ടാം റൗണ്ടിൽ

ആദ്യ സെറ്റ് നഷ്‌ടമായ ശേഷമാണ് സിന്ധുവിന്‍റെ തിരിച്ചുവരവ്

pv sindhu and lakshya sen  Indonesia Masters Super 500  ഇന്തോനേഷ്യൻ മാസ്റ്റേഴ്‌സ് ഓപ്പൺ  പിവി സിന്ധുവിന് വിജയം  PV Sindhu and Lakshya Sen entered to second round  Indonesian masters open  PV Sindhu and Lakshya Sen enter second round of Indonesia Masters Super 500  ഇന്തോനേഷ്യൻ ഓപ്പൺ പി വി സിന്ധുവും ലക്ഷ്യ സെന്നും രണ്ടാം റൗണ്ടിൽ  pv sindhu  lakshya sen
ഇന്തോനേഷ്യൻ ഓപ്പൺ: പി.വി. സിന്ധുവും ലക്ഷ്യ സെന്നും രണ്ടാം റൗണ്ടിൽ
author img

By

Published : Jun 9, 2022, 10:33 AM IST

ജക്കാര്‍ത്ത : ഇന്തോനേഷ്യൻ മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റൺ ടൂർണമെന്‍റ് വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധുവും പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും പ്രീക്വാർട്ടറിൽ കടന്നു. ഡാനിഷ് താരം ലിൻ ക്രിസ്റ്റഫർസെന്നിനെയാണ് സിന്ധു മറികടന്നത്. ആദ്യ സെറ്റ് നഷ്‌ടമായ ശേഷമാണ് സിന്ധുവിന്‍റെ തിരിച്ചുവരവ്. സ്കോർ 18-21, 21-15,21-11.

ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസാക്കയാണ് പ്രീ ക്വാര്‍ട്ടറില്‍ സിന്ധുവിന്‍റെ എതിരാളി. ആദ്യ ഗെയിമില്‍ 11-9ന് മുന്നിലെത്തിയശേഷമാണ് സിന്ധു ഗെയിം കൈവിട്ടത്. രണ്ടാം ഗെയിമില്‍ 3-0ന് മുന്നിലെത്തിയശേഷം പിന്നില്‍ പോയെങ്കിലും ലിന്നിന് അവസരം മുതലെടുക്കാനായില്ല.

അനായാസം ലക്ഷ്യ ; ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായ ലക്ഷ്യ സെൻ ഡാനിഷ് താരം ഹൻസ് ക്രിസ്റ്റ്യനെയാണ് ആദ്യ റൗണ്ടില്‍ അനായാസം മറികടന്നത്. സ്കോർ 21-10, 21-18. ഡെന്‍മാര്‍ക്കിന്‍റെ രാസ്‌മസ് ഗെംക്കെ ആണ് പ്രീ ക്വാര്‍ട്ടറില്‍ ലക്ഷ്യയുടെ എതിരാളി.

അതേസമയം, പരിക്കില്‍ നിന്ന് മോചിതനായശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ സമീർ വർമ ആദ്യ റൗണ്ടില്‍ പുറത്തായി. ഇന്തോനേഷ്യയുടെ ചിക്കോ ഔറയോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സമീര്‍ വര്‍മുടെ തോല്‍വി. സ്കോര്‍ 17-21, 15-21. ഇന്ത്യയുടെ ആകർഷി കശ്യപും ആദ്യ റൗണ്ടില്‍ പുറത്തായി. അമേരിക്കയുടെ ബൈവന്‍ സാംഗിനോട് 30 മിനിറ്റിനുള്ളിൽ നേരിട്ടുള്ള സെറ്റുകളിലായിരുന്നു ആകര്‍ഷിയുടെ തോല്‍വി. സ്കോര്‍ 12-21, 11-21.

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ഇഷാന്‍ ഭട്‌നാഗര്‍-ടാനിഷ ക്രാസ്റ്റോ സഖ്യം ഇന്തോനേഷ്യയുടെ പ്രവീണ്‍ ജോര്‍ദാന്‍-മെലാറ്റി ഡൈവ സഖ്യത്തോട് പൊരുതി തോറ്റു. സ്കോര്‍ 14-21, 21-16, 12-21

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.