ഹൈദരാബാദ് : സോഷ്യല്‍ മീഡിയയില്‍ വൈറലായ തമിഴ് ചിത്രം ബീസ്റ്റിലെ അറബിക് കുത്ത് ഗാനത്തിന്‍റെ അലയൊലികള്‍ അവസാനിക്കുന്നില്ല. വിജയ് നായകനായ ചിത്രത്തിലെ ഗാനത്തിന് ചുവടുവെച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഈനിരയിലേക്ക് ചേരുകയാണ് രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ ജേതാവായ ബാഡ്‌മിന്‍റണ്‍ താരം പിവി സിന്ധു.
കഴിഞ്ഞ ദിവസമാണ് സിന്ധു അറബിക് കുത്തിന് ചുവടുവച്ച് രംഗത്തെത്തിയത്. തന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഡാന്‍സ് വീഡിയോ താരം പങ്കുവച്ചത്. ആരാധകര്‍ ഏറ്റെടുത്ത വീഡിയോയിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
- " class="align-text-top noRightClick twitterSection" data="
">
also read: ജോക്കോയ്‌ക്ക് ഇറ്റാലിയൻ ഓപ്പണിൽ കളിക്കാമെന്ന് സംഘാടകര്‍
അതേസമയം കൊറിയൻ ഓപ്പണ്‍ ബാഡ്‌മിന്‍റൺ ടൂര്‍ണമെന്‍റിലാണ് സിന്ധു അവസാനമായി കളിച്ചത്. ടൂര്‍ണമെന്‍റിന്‍റെ സെമിയില്‍ ദക്ഷിണ കൊറിയയുടെ രണ്ടാം സീഡ് അൻ സെയോങ്ങിനോട് തോല്‍വി വഴങ്ങിയ താരം പുറത്താവുകയായിരുന്നു. 49 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ സെറ്റുകൾക്കായിരുന്നു മൂന്നാം സീഡായ സിന്ധുവിന്‍റെ തോല്‍വി.