ETV Bharat / sports

ചെല്‍സിയുടെ മൊറോക്കന്‍ ഹീറോ ഹകീം സിയെച്ച് പിഎസ്‌ജിയിലേക്ക് ?; താരം പാരിസില്‍ എത്തിയെന്ന് റിപ്പോര്‍ട്ട് - ഹകീം സിയെച്ച്

പിഎസ്‌ജിയില്‍ ചേരുന്നതിന് മുന്നോടിയായി ചെല്‍സിയുടെ മൊറോക്കന്‍ വിങ്ങര്‍ ഹകീം സിയെച്ച് പാരിസില്‍ എത്തിയതായി റിപ്പോര്‍ട്ട്.

psg to sign chelsea winger Hakim ziyech  psg  chelsea  Hakim ziyech  Hakim ziyech to join psg  ചെല്‍സി  പിഎസ്‌ജി  ഹകീം സിയെച്ച്  ഹകീം സിയെച്ച് പിഎസ്‌ജിയിലേക്ക്
ചെല്‍സിയുടെ മൊറോക്കന്‍ ഹീറോ ഹകീം സിയെച്ച് പിഎസ്‌ജിയിലേക്ക്
author img

By

Published : Jan 31, 2023, 3:30 PM IST

പാരിസ്: ഖത്തര്‍ ലോകകപ്പിലെ മൊറോക്കന്‍ കുതിപ്പിന് ഊര്‍ജമായ ചെല്‍സിയുടെ ഹകീം സിയെച്ചിനെ സ്വന്തമാക്കാന്‍ പിഎസ്‌ജി. വോള്‍വ്‌സിലേക്ക് ചേക്കേറിയ പാബ്ലോ സരബിയയ്ക്ക് പകരക്കാരനായാണ് പിഎസ്‌ജി 29കാരനെ നോട്ടമിട്ടിരിക്കുന്നത്. 2025 വരെ ചെല്‍സിയുമായി കരാറുണ്ടെങ്കിലും ടീമിന്‍റെ ആദ്യ ഇലവനില്‍ കാര്യമായ അവസരം താരത്തിന് ലഭിച്ചിരുന്നില്ല.

2020ല്‍ അയാക്‌സില്‍ നിന്നുമെത്തിയ ഹകീം സിയെച്ചിന് സീസണില്‍ വിവിധ ടൂര്‍ണമെന്‍റുകളിലായി വെറും ആറ് മത്സരങ്ങളിലാണ് ചെല്‍സിയുടെ ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചത്. സീസണിലെ കിതപ്പ് മാറ്റാന്‍ അടിമുടി മാറ്റത്തിനൊരുങ്ങുന്ന ചെല്‍സിയില്‍ ജോഡോ ഫെലിക്‌സ്, മിഖായിലോ മുദ്രിക് ഉള്‍പ്പെടെയുള്ള താരങ്ങളെത്തിയതോടെയാണ് ഹകീം സിയെച്ചിന്‍റെ കൈമാറ്റത്തിന് സാധ്യത തെളിഞ്ഞിരിക്കുന്നത്.

പ്രീമിയര്‍ ലീഗിലെ മറ്റ് ക്ലബുകള്‍ക്ക് താരത്തെ വിട്ടുനല്‍കില്ലെന്ന ചെല്‍സിയുടെ നിലപാട് അവസരമാക്കിയാണ് പിഎസ്‌ജി താരത്തെ ഉന്നം വച്ചിരിക്കുന്നത്. ഫ്രഞ്ച് ക്ലബില്‍ ചേരുന്നതിന് മുന്നോടിയായുള്ള മെഡിക്കല്‍ പരിശോധനയ്‌ക്കായി ഹക്കിം സിയെച്ച് പാരിസിലെത്തിയെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്.

അതേസമയം ഖത്തറിലെ അര്‍ജന്‍റീനയുടെ കിരീട നേട്ടത്തില്‍ നിര്‍ണായകമായ മിഡ്‌ഫീൽഡർ എൻസോ ഫെർണാണ്ടസി​നായുള്ള ശ്രമങ്ങള്‍ ചെല്‍സി തുടരുകയാണ്. ബെൻഫിക്ക താരമായ എൻസോയ്‌ക്കായി 115 മില്യന്‍ യൂറോയാണ് ചെല്‍സി മുടക്കാന്‍ തയ്യാറായിരിക്കുന്നത്.

ALSO READ: എല്ലാം സംഭവിച്ച് പോയി; നെതർലൻഡ്‌സുമായുള്ള പോരാട്ടത്തിനിടെയുള്ള പെരുമാറ്റത്തില്‍ മനസ് തുറന്ന് ലയണല്‍ മെസി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.