പാരിസ് : സൂപ്പര്‍ താരം എംബാപ്പയെ ടീമില്‍ നിലനിര്‍ത്തിയതിന് പിന്നാലെ ബ്രസീലിയന്‍ താരം നെയ്‌മറെ വില്‍ക്കാനൊരുങ്ങി പിഎസ്‌ജി. താരത്തിന്‍റെ ഫിറ്റ്‌നസിലുള്ള ആശങ്കയും ഉയര്‍ന്ന വേതനവുമാണ് ക്ലബ്ബിന്‍റെ തീരുമാനത്തിന് കാരണമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2017-ല്‍ ട്രാന്‍സ്ഫര്‍ വിപണിയിലെ റെക്കോഡ് തുകയ്‌ക്കാണ് നെയ്‌മര്‍ പിഎസ്‌ജിയിലേക്ക് എത്തിയത്.
ബാഴ്‌സലോണ വിട്ടെത്തിയ നെയ്‌മര്‍ പിഎസ്‌ജിയില്‍ എംബാപ്പെയുടെ നിഴലിലായിരുന്നു. പരിക്കിന്‍റെ പിടിയിലായ ഈ സീസണില്‍ 28 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകളാണ് താരം നേടിയത്. 2025 വരെയാണ് നെയ്‌മറിന് ടീമുമായുള്ള കരാര്‍.
-
Paris Saint-Germain could be willing to sell Neymar, despite the player being keen to stay at the Parc des Princes, according to The Sun.#Neymar #PSG #Newcastle #PL #Transfers #TransferCentre pic.twitter.com/vDkxJODMew
— Sky Transfer Centre (@SkyTransferCent) May 26, 2022 " class="align-text-top noRightClick twitterSection" data="
">Paris Saint-Germain could be willing to sell Neymar, despite the player being keen to stay at the Parc des Princes, according to The Sun.#Neymar #PSG #Newcastle #PL #Transfers #TransferCentre pic.twitter.com/vDkxJODMew
— Sky Transfer Centre (@SkyTransferCent) May 26, 2022Paris Saint-Germain could be willing to sell Neymar, despite the player being keen to stay at the Parc des Princes, according to The Sun.#Neymar #PSG #Newcastle #PL #Transfers #TransferCentre pic.twitter.com/vDkxJODMew
— Sky Transfer Centre (@SkyTransferCent) May 26, 2022
ഫുട്ബോള്‍ ലോകത്ത് ന്യൂകാസില്‍ യുണൈറ്റഡാണ് നിലവില്‍ പ്രമുഖ താരങ്ങളെ ലക്ഷ്യമിടുന്ന ടീം. ന്യൂകാസിലിലേക്ക് നെയ്‌മര്‍ ചേക്കാറാനും നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. ബ്രസീലിയന്‍ സൂപ്പര്‍താരത്തെ ടീമിലെത്തിക്കാന്‍ യൂറോപ്പിലെ മുന്‍നിര ടീമുകളും ഇതുവരെ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടില്ല.