ETV Bharat / sports

Ligue 1 | തീപാറിച്ച് മെസിയും നെയ്‌മറും; തുടക്കം ഗംഭീരമാക്കി പി എസ് ജി - leanadro peredas

മത്സരത്തിലെ രണ്ടാം ഗോള്‍ ലയണല്‍ മെസിയുടെ കരിയറിലെ തന്നെ മികച്ച ഗോളുകളിൽ ഒന്നാണ്. മൈതാന മധ്യത്തുനിന്ന് ലഭിച്ച അസിസ്റ്റില്‍ പന്ത് നെഞ്ചില്‍ സ്വീകരിച്ച ശേഷം ബൈസിക്കിള്‍ കിക്കിലൂടെ വല ചലിപ്പിക്കുകയായിരുന്നു ലിയോ.

PSG vs Clermount  Ligue one results  PSG match results  പി എസ് ജി  PSG  മെസിയും നെയ്‌മറും മിന്നി  Ligue 1 results  ഫ്രഞ്ച് ലീഗിൽ ജയത്തോടെ തുടങ്ങി പി എസ് ജി  PSG defeated Clermount in Ligue one  ലിയോ  ലയണല്‍ മെസി  നെയ്‌മർ  neymer  അഷ്‌റഫ് ഹകീമി  hakimi  ലിയനാഡ്രോ പെരഡസ്  leanadro peredas
Ligue 1 | അത്ഭുത ഗോള്‍ വിരിയിച്ച് ലയണൽ മെസി; ഫ്രഞ്ച് ലീഗിൽ ജയത്തോടെ തുടങ്ങി പി എസ് ജി
author img

By

Published : Aug 7, 2022, 12:31 PM IST

Updated : Aug 7, 2022, 1:05 PM IST

പാരിസ്: മിന്നും ജയത്തോടെ ഫ്രഞ്ച് ലീഗ് സീസണിന് തുടക്കമിട്ട് പി എസ് ജി. ക്ലെമൗണ്ടിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത അഞ്ച് ഗോളുകളുടെ വിജയമാണ് നേടിയത്. ഇരട്ടഗോളും അസിസ്റ്റുമായി ലയണൽ മെസിയും, ഒരു ഗോളും മൂന്ന് അസിസ്റ്റുമായി തിളങ്ങിയ നെയ്‌മറുമാണ് നിലവിലെ ലീഗ് വൺ ജേതാക്കൾക്ക് മികച്ച ജയം സമ്മാനിച്ചത്.

ഒമ്പതാം മിനുറ്റിൽ ആയിരുന്നു പി എസ് ജിയുടെ ആദ്യ ഗോൾ. ലയണൽ മെസിയുടെ ഒരു ഫ്ലിക്ക് പാസ് സ്വീകരിച്ച നെയ്‌മർ വല കുലുക്കുകയായിരുന്നു. നെയ്‌മറിന്‍റെ ഫ്രഞ്ച് ലീഗിലെ 70-ാം ഗോളായിരുന്നു ഇത്.

ഒരു ഗോൾ കണ്ടെത്തിയ നെയ്‌മർ പിന്നീട് മൂന്ന് ഗോളുകൾക്കാണ് അവസരമൊരുക്കിയത്. 26-ാം മിനുറ്റിൽ കൗണ്ടർ അറ്റാക്കിൽ നിന്നും നെയ്‌മറിന്‍റെ പാസിൽ നിന്നും അഷ്‌റഫ് ഹകീമി പി എസ്‌ ജിയുടെ ലീഡ് ഇരട്ടിയാക്കി. 38-ാം മിനുറ്റിൽ മാർകിന്യോസിന്‍റെ ഗോളിനും അവസരമൊരുക്കി. നെയ്‌മറിന്‍റെ ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു മാർകിന്യോസിന്‍റെ ഗോൾ.

80-ാം മിനുറ്റിൽ നെയ്‌മർ നൽകിയ പാസ് അനായാസം വലയിൽ എത്തിച്ച് മെസിയും ഗോൾ പട്ടികയിൽ ഇടം പിടിച്ചു. 87-ാം മിനുറ്റിൽ മെസിയുടെ രണ്ടാം ഗോൾ വന്നു. മത്സരത്തിലെ ഏറ്റവും മികച്ച ഗോൾ ഇതായിരുന്നു. മൈതാനത്തിന്‍റെ മധ്യഭാഗത്തിനരികിൽ നിന്നും ക്ലെമൗണ്ട് പ്രതിരോധത്തിന് മുകളിലൂടെ ലിയനാഡ്രോ പെരഡസ് നീട്ടി നൽകിയ പാസിൽ നിന്നായിരുന്നു മനോഹരമായ ഗോൾ പിറന്നത്. പ്രതിരോധ നിരയെ കാഴ്‌ചക്കാരാക്കി ബോക്‌സിലേക്ക് ഉയർന്നുവന്ന പന്ത് നെഞ്ചിൽ സ്വീകരിച്ച മെസി ആക്രൊബാറ്റിക്ക് ഫിനിഷിലൂടെ ഗോൾ വല കുലുക്കുകയായിരുന്നു.

Last Updated : Aug 7, 2022, 1:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.