ETV Bharat / sports

മാഴ്‌സെയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങി പിഎസ്‌ജി ; ഫ്രഞ്ച് കപ്പിൽ നിന്ന് പുറത്ത്

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പിഎസ്‌ജി തോൽവി വഴങ്ങിയത്. 2011ന് ശേഷം ഇതാദ്യമായാണ് പിഎസ്‌ജിയെ ഹോം ഗ്രൗണ്ടിൽ മാഴ്‌സെ കീഴടക്കുന്നത്

മാഴ്‌സെയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങി പിഎസ്‌ജി

author img

By

Published : Feb 9, 2023, 4:49 PM IST

പാരിസ് : ഫുട്‌ബോൾ ലോകത്തെ നിലവിലെ സൂപ്പർ താരങ്ങൾ ഒന്നിച്ചിട്ടും തോൽവിയോടെ ഫ്രഞ്ച് കപ്പിൽ നിന്ന് പുറത്തായി പിഎസ്‌ജി. ഫ്രഞ്ച് കപ്പ് പ്രീ-ക്വാർട്ടറിൽ മാഴ്‌സെയാണ് കരുത്തരായ പിഎസ്‌ജിയെ നിലംപരിശാക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മാഴ്സെയുടെ വിജയം. ജയത്തോടെ മാഴ്‌സെ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തു.

ലോകോത്തര താരനിരയുണ്ടായിട്ടും തുടർച്ചയായ രണ്ടാം സീസണിലാണ് പിഎസ്‌ജിക്ക് ഫ്രഞ്ച് കപ്പ് നഷ്‌ടമാകുന്നത്. മെസിയും നെയ്‌മറും ഉൾപ്പടെയുള്ള സൂപ്പർ താരങ്ങൾ ആദ്യ ഇലവനിൽ അണിനിരന്നിട്ടും മാഴ്‌സെയുടെ ആക്രമണത്തിനെതിരെ പിടിച്ചുനിൽക്കാൻ പിഎസ്‌ജിക്കായില്ല. ശക്‌തമായ മുന്നേറ്റമാണ് മാഴ്‌സെ മത്സരത്തിലുടനീളം കാഴ്‌ചവച്ചത്.

ഞെട്ടി പിഎസ്‌ജി : 31-ാം മിനിട്ടിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് പെനാൽറ്റിയിലൂടെ മാഴ്‌സെ ആദ്യ ഗോൾ സ്വന്തമാക്കി. ബോക്‌സിനുള്ളിൽ റാമോസിന്‍റെ ഫൗളിനെത്തുടർന്നാണ് പെനാൽറ്റി വിധിച്ചത്. പെനാൽറ്റി എടുക്കാനെത്തിയ അലക്‌സിസ് സാഞ്ചസ് കൃത്യമായി പന്ത് വലയ്‌ക്കുള്ളിലെത്തിച്ചു.

എന്നാൽ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ പെനാൽറ്റിക്ക് വഴിയൊരുക്കിയ റാമോസിലൂടെത്തന്നെ പിഎസ്‌ജി തിരിച്ചടിച്ചു. നെയ്‌മറുടെ കോർണറിനെ അളന്നുമുറിച്ചൊരു ഹെഡറിലൂടെ റാമോസ് വലയ്‌ക്കുള്ളിലെത്തിച്ചു. ഇതോടെ ആദ്യ പകുതി 1-1 എന്ന സ്‌കോറിൽ പിരിഞ്ഞു. എന്നാൽ രണ്ടാം പകുതിയിലും മാഴ്‌സെ പിഎസ്‌ജി ഗോൾമുഖത്ത് ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരുന്നു.

ഇതിന്‍റെ ഫലമായി 57-ാം മിനിട്ടിൽ തന്നെ അവർ രണ്ടാം ഗോളും സ്വന്തമാക്കി. റുസ്ലൻ മലിനോവ്‌സ്‌കിയുടെ വകയായിരുന്നു ഗോൾ. സാഞ്ചസിന്‍റെ ഷോട്ട് പിഎസ്‌ജി പ്രതിരോധത്തിൽ തട്ടി തെറിച്ചതിനെത്തുടർന്ന് ലഭിച്ച റീബൗണ്ട് മലിനോവ്‌സ്‌കി മനോഹരമായി ഗോൾ വലയ്‌ക്കുള്ളിലെത്തിക്കുകയായിരുന്നു.

പിന്നാലെ മറുപടി ഗോളിനായി പിഎസ്‌ജി മുന്നേറ്റ നിര മാഴ്‌സെ ഗോൾ മുഖത്തേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു. ഫ്രീ കിക്കിലൂടെ മെസിയും നെയ്‌മറും ഗോളിന്‍റെ വക്കിലേക്ക് എത്തിച്ചെങ്കിലും നിർഭാഗ്യം അവിടെ പിഎസ്‌ജിക്ക് വിലങ്ങുതടിയായി. പിഎസ്‌ജിക്ക് ലക്ഷ്യം കാണാനാവാതെ വന്നതോടെ വിജയം മാഴ്‌സെയ്‌ക്കൊപ്പമായി.

ALSO READ: പിഎസ്‌ജിക്ക് കനത്ത തിരിച്ചടി; ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനെതിരെ കിലിയന്‍ എംബാപ്പെ കളിക്കില്ല

എംബാപ്പെ ഇല്ലാതെ : 2011ന് ശേഷം ഇതാദ്യമായാണ് സ്വന്തം തട്ടകത്ത് പിഎസ്‌ജിയെ മാഴ്‌സെ തോൽപ്പിക്കുന്നത്. പരിക്കേറ്റതിനെത്തുടർന്ന് കിലിയൻ എംബാപ്പെ ഇല്ലാതെയാണ് പിഎസ്‌ജി കളത്തിലിറങ്ങിയത്. താരത്തിന്‍റെ അസാന്നിധ്യം ടീമിൽ ശക്‌തമായി അനുഭവപ്പെടുകയും ചെയ്‌തു. മെസിക്കും നെയ്‌മർക്കും ഒറ്റ ഷോട്ട് പോലും ഓണ്‍ ടാർഗറ്റിലേക്ക് തൊടുക്കാനായിരുന്നില്ല.

ഫ്രഞ്ച് ലീഗിൽ മോണ്ട്പെലിയെറിനെതിരായ മത്സരത്തിനിടെയാണ് എംബാപ്പെയുടെ ഇടത് തുടയ്‌ക്ക് പരിക്കേറ്റത്. പരിക്കേറ്റതിനെത്തുടർന്ന് 21-ാം മിനിട്ടിൽ തന്നെ എംബാപ്പെയ്‌ക്ക് മത്സരത്തിൽ നിന്ന് പിൻമാറേണ്ടി വന്നിരുന്നു. താരത്തിന് കൂടുതൽ വിശ്രമം ആവശ്യമാണെന്നും അതിനാൽ മൂന്നാഴ്‌ചത്തേക്ക് പുറത്തിരിക്കേണ്ടി വരുമെന്നുമാണ് ക്ലബ് അറിയിച്ചിരിക്കുന്നത്.

ഫോമിലേക്കുയരാതെ താരങ്ങൾ: അതേസമയം സൂപ്പർ താരങ്ങൾ അണിനിരന്നിട്ടും ക്ലബ് തുടർച്ചയായി തോൽവി വഴങ്ങുന്നതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. മെസി, നെയ്‌മർ, എംബാപ്പെ തുടങ്ങിയ ലോകോത്തര സ്‌ട്രൈക്കർമാർ ഉണ്ടായിട്ടും ടീമിന്‍റെ മോശം പ്രകടനം മാനേജ്മെന്‍റിനും തലവേദനയാകുന്നുണ്ടെന്നാണ് വിവരം. താരങ്ങളുടെ പ്രകടനത്തിൽ നിരാശനാണെന്ന് കോച്ച് ക്രിസ്റ്റഫ് ഗാൾട്ടിയറും നേരത്തെ പ്രതികരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.