ഡൽഹി : ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന മാറ്റങ്ങൾക്കാണ് ഇന്ത്യൻ ഫുട്ബോൾ സാക്ഷിയാവുക. ഈ സീസൺ മുതൽ ഐഎസ്‌എല്ലിലും ഐ ലീഗിലും റിലഗേഷനും പ്രമോഷനും ഉണ്ടാകും. ഐഎസ്‌എൽ ക്ലോസ്‌ഡ് ലീഗായി തുടരാൻ പറ്റില്ലെന്ന് ഫിഫയും എഎഫ്‌സിയും പറഞ്ഞതോടെയാണ് സുപ്രധാന മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നത്.
വരും സീസണിൽ ഐ ലീഗിൽ നിന്ന് ഐഎസ്‌എല്ലിലേക്ക് പ്രമോഷനും തിരിച്ച് ഐഎസ്‌എല്ലിൽ നിന്ന് ഐ ലീഗിലേക്ക് റിലഗേഷനും ഉണ്ടാകും. നിലവിൽ ഐഎസ്‌എൽ റിലഗേഷനോ പ്രൊമോഷനോ ഇല്ലാത്ത ക്ലോസ്‌ഡ് ലീഗാണ്. എന്നാൽ ഐ ലീഗിൽ തരംതാഴ്‌ത്തൽ ഉണ്ടെങ്കിലും ജേതാക്കളാകുന്ന ടീമിന് പ്രൊമോഷൻ ഇല്ല. ഇത്തരത്തിലുള്ള മാറ്റങ്ങൾ വരുമ്പോൾ ടീമുകളുടെ പോരാട്ടവീര്യം കൂടുന്നതോടൊപ്പം ലീഗുകളുടെ നിലവാരം മെച്ചപ്പെടും.
-
Massive news for #IndianFootball! Had a super impressive meeting with the representatives of @FIFAcom & @theafcdotcom today. The promotion-relegation process has now been officially confirmed from this season in @ILeagueOfficial & @IndSuperLeague! Super happy, excited & relieved. pic.twitter.com/R6dnNs4ihV
— Dipak Kumar Singh (@dipaklamb) June 23, 2022 " class="align-text-top noRightClick twitterSection" data="
">Massive news for #IndianFootball! Had a super impressive meeting with the representatives of @FIFAcom & @theafcdotcom today. The promotion-relegation process has now been officially confirmed from this season in @ILeagueOfficial & @IndSuperLeague! Super happy, excited & relieved. pic.twitter.com/R6dnNs4ihV
— Dipak Kumar Singh (@dipaklamb) June 23, 2022Massive news for #IndianFootball! Had a super impressive meeting with the representatives of @FIFAcom & @theafcdotcom today. The promotion-relegation process has now been officially confirmed from this season in @ILeagueOfficial & @IndSuperLeague! Super happy, excited & relieved. pic.twitter.com/R6dnNs4ihV
— Dipak Kumar Singh (@dipaklamb) June 23, 2022
ഐ ലീഗ് ജേതാക്കൾക്ക് ഐ എസ്‌എല്ലിലേക്ക് പ്രമോഷൻ നൽകുന്ന എഐഎഫ്‌എഫ് പദ്ധതികൾക്ക് മാറ്റമില്ലെന്ന് ജനറൽ സെക്രട്ടറി കുശാൽ ദാസ് അടുത്തിടെ സൂചിപ്പിച്ചിരുന്നു. ഫിഫയും എഎഫ്‌സിയും അതേ ആവശ്യം തന്നെ ഉന്നയിച്ചതോടെ ലീഗിൽ പ്രമോഷനും റിലഗേഷനും ഉണ്ടാകും എന്ന് ഉറപ്പായിരിക്കുകയാണ്.
അടുത്ത ഐ ലീഗ് സീസൺ മുതൽ ലീഗ് ചാമ്പ്യന്മാർക്ക് ഐ എസ് എല്ലിലേക്ക് പ്രമോഷൻ ലഭിക്കും. അടുത്ത സീസൺ (2022-23ൽ) ഐ ലീഗ് ചാമ്പ്യന്മാരാകുന്ന ക്ലബ്ബുകള്‍ ഫ്രാഞ്ചൈസി തുക നൽകാതെ തന്നെ ഐഎസ്‌എല്ലിലേക്ക് എത്തും. റിലഗേഷൻ ഈ സീസണിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. 2024-25 സീസൺ മുതൽ റിലഗേഷൻ ആരംഭിക്കാനായിരുന്നു മുന്‍ തീരുമാനം. എന്നാൽ ആ പദ്ധതി നേരത്തേ നടപ്പിലാകും എന്നാണ് സൂചന.