ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ (Premier League) ജയം തുടര്‍ന്ന് ലിവര്‍പൂള്‍ (Liverpool). ബ്രാമള്‍ ലെയ്‌നില്‍ നടന്ന മത്സരത്തില്‍ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഷെഫീല്‍ഡ് യുണൈറ്റഡിനെയാണ് (Sheffield United) ലിവര്‍പൂള്‍ തകര്‍ത്തത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ക്ലോപ്പിന്‍റെ ശിഷ്യന്മാര്‍ ജയം പിടിച്ചത് (Sheffield United vs Liverpool Match Result).
വിര്‍ജില്‍ വാന്‍ ഡൈക്ക് (Virjil Van Djik), ഡോമിനിക്ക് സോബോസ്ലൈ (Dominik Szoboszlai) എന്നിവരാണ് ലിവര്‍പൂളിനായി ഗോളുകള്‍ നേടിയത്. സീസണില്‍ തോല്‍വി അറിയാതെ ലിവര്‍പൂള്‍ പൂര്‍ത്തിയാക്കിയ തുടര്‍ച്ചയായ എട്ടാം മത്സരമായിരുന്നു ഇത്. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ അവര്‍ക്കായി.
-
VVD's first of the season 🙌⚽#SHULIV pic.twitter.com/ax4Lcf0qCL
— Liverpool FC (@LFC) December 7, 2023 " class="align-text-top noRightClick twitterSection" data="
">VVD's first of the season 🙌⚽#SHULIV pic.twitter.com/ax4Lcf0qCL
— Liverpool FC (@LFC) December 7, 2023VVD's first of the season 🙌⚽#SHULIV pic.twitter.com/ax4Lcf0qCL
— Liverpool FC (@LFC) December 7, 2023
15 മത്സരങ്ങളില്‍ നിന്നും 10 ജയവും നാല് സമനിലയും സ്വന്തമാക്കിയ ലിവര്‍പൂളിന് 34 പോയിന്‍റാണ് ഉള്ളത്. ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിനേക്കാള്‍ രണ്ട് പോയിന്‍റ് പിന്നില്‍ മാത്രമാണ് നിലവില്‍ ലിവര്‍പൂള്‍ (Premier League Points Table).
-
An exquisite first touch matched by the finish 🫡#TeamPixel | #AD pic.twitter.com/ymDgd9Tl0f
— Liverpool FC (@LFC) December 7, 2023 " class="align-text-top noRightClick twitterSection" data="
">An exquisite first touch matched by the finish 🫡#TeamPixel | #AD pic.twitter.com/ymDgd9Tl0f
— Liverpool FC (@LFC) December 7, 2023An exquisite first touch matched by the finish 🫡#TeamPixel | #AD pic.twitter.com/ymDgd9Tl0f
— Liverpool FC (@LFC) December 7, 2023
ഷെഫീല്‍ഡിന്‍റെ മൈതാനത്ത് അവര്‍ക്കെതിരെ വ്യക്തമായ ആധിപത്യം സ്ഥാപിച്ചായിരുന്നു ലിവര്‍പൂള്‍ ജയം പിടിച്ചത്. മത്സരത്തില്‍ 77 ശതമാനം ബോള്‍ പൊസെഷനും ലിവര്‍പൂളിന്‍റെ കാലുകളിലായിരുന്നു. പാസുകളുടെ എണ്ണത്തിലും പായിച്ച ഷോട്ടുകളുടെ എണ്ണത്തിലുമെല്ലാം ആതിഥേയരേക്കാള്‍ ഏറെ മുന്നിലായിരുന്നു സന്ദര്‍ശകര്‍.
ഒരൊറ്റ ഷോട്ട് മാത്രമാണ് മത്സരത്തില്‍ ഷെഫീല്‍ഡിന് ഓണ്‍ ടാര്‍ഗറ്റിലേക്ക് പായിക്കാന്‍ സാധിച്ചത്. 12-ാം മിനിറ്റിലായിരുന്നു അവരുടെ ആ മുന്നേറ്റം. ജെയിംസ് മാക്അറ്റീയിലൂടെയായിരുന്നു ആതിഥേയര്‍ മുന്നിലെത്താന്‍ ശ്രമിച്ചത്.
എന്നാല്‍, ലിവര്‍പൂളിന്‍റെ ഐറിഷ് ഗോള്‍ കുയിവന്‍ കെല്ലഹര്‍ (Caoimhin Kelleher) ഷെഫീല്‍ഡ് മുന്നേറ്റത്തിന് മുന്നില്‍ വിലങ്ങുതടിയാകുകയായിരുന്നു. പിന്നീട് ഷെഫീല്‍ഡിനെ കാഴ്‌ചക്കാരാക്കി കൊണ്ട് ലിവര്‍പൂളിന്‍റെ മുന്നേറ്റങ്ങള്‍. മത്സരത്തിന്‍റെ 36-ാം മിനിറ്റില്‍ ലീഡ് പിടിക്കാന്‍ സന്ദര്‍ശകര്‍ക്ക് സാധിച്ചു.
കോര്‍ണര്‍ കിക്കില്‍ നിന്നും വാന്‍ ഡൈക്കായിരുന്നു ലിവര്‍പൂളിനായി ഗോള്‍ നേടിയത്. സീസണില്‍ താരത്തിന്‍റെ ആദ്യ ഗോളായിരുന്നു ഇത്. ഈ ഒരു ഗോള്‍ ലീഡുമായാണ് മത്സരത്തിന്‍റെ ഒന്നാം പകുതി ലിവര്‍പൂള്‍ അവസാനിപ്പിച്ചത്. ലീഡ് ഉയര്‍ത്താന്‍ രണ്ടാം പകുതിയിലും അവര്‍ കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടേയിരുന്നു.
ഇഞ്ചുറി ടൈം വരെയാണ് അവര്‍ക്ക് രണ്ടാം ഗോളിനായി കാത്തിരിക്കേണ്ടി വന്നത്. ഡാര്‍വിന്‍ ന്യൂനസ് വലതുവിങ്ങില്‍ നിന്നും ബോക്‌സിലുണ്ടായിരുന്ന സോബോസ്ലൈയെ ലക്ഷ്യമാക്കി പാസ് നല്‍കി. ന്യൂനസിന്‍റെ പാസ് സ്വീകരിച്ച സോബോസ്ലൈ കൃത്യമായി പന്ത് വലയിലെത്തിക്കുകയായിരുന്നു.
Also Read : മക്‌ടോമിനെയുടെ 'ഡബിള്‍', ചെല്‍സിയെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; പോയിന്‍റ് പട്ടികയിലും മുന്നേറ്റം