ETV Bharat / sports

Premier League Match Results : മാഞ്ചസ്റ്റര്‍ സിറ്റിയുെടെ കുതിപ്പ് തടഞ്ഞ് വോള്‍വ്‌സ്, ലിവര്‍പൂളിന്‍റെ മോഹങ്ങള്‍ തകര്‍ത്ത് ടോട്ടനം - മാഞ്ചസ്റ്റര്‍ സിറ്റി വോള്‍വ്‌സ് മത്സരഫലം

Wolves Beat Manchester City : തുടര്‍ച്ചയായ ആറ് ജയങ്ങള്‍ക്ക് ശേഷം പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആദ്യ തോല്‍വി.

Premier League Match Results  Wolves vs Manchester City  Manchester City Lose Against Wolves  Tottenham vs Liverpool Match Result  Premier League Points Table  പ്രീമിയര്‍ ലീഗ്  മാഞ്ചസ്റ്റര്‍ സിറ്റി  ടോട്ടനം ലിവര്‍പൂള്‍  മാഞ്ചസ്റ്റര്‍ സിറ്റി വോള്‍വ്‌സ് മത്സരഫലം  പ്രീമിയര്‍ ലീഗ് പോയിന്‍റ് ടേബിള്‍
Premier League Match Results
author img

By ETV Bharat Kerala Team

Published : Oct 1, 2023, 8:34 AM IST

ലണ്ടന്‍ : പ്രീമിയര്‍ ലീഗില്‍ (Premier League) ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ (Manchester City) വിജയക്കുതിപ്പ് തടഞ്ഞ് വോള്‍വ്‌സ് (Wolves). മൊളിനെക്‌സില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മിഡില്‍ ലാന്‍ഡേര്‍സ് (Middle Landers) സിറ്റിയെ തകര്‍ത്തത് (Wolves vs Manchester City). തുടര്‍ച്ചയായ ആറ് ജയങ്ങള്‍ക്ക് ശേഷം സീസണില്‍ സിറ്റിയുടെ ആദ്യത്തെ തോല്‍വി ആയിരുന്നു ഇത്.

സിറ്റിയുടെ ആക്രമണങ്ങളോടെയായിരുന്നു മത്സരം തുടങ്ങിയത്. എന്നാല്‍ 13-ാം മിനിട്ടില്‍ ആദ്യം മുന്നിലെത്തിയത് ആതിഥേയരായ വോള്‍വ്‌സായിരുന്നു. സിറ്റി താരം റൂബന്‍ ഡയസിന്‍റെ സെല്‍ഫ് ഗോളായിരുന്നു സന്ദര്‍ശകരെ തുടക്കത്തില്‍ തന്നെ പിന്നിലാക്കിയത്. വോള്‍വ്‌സ് താരം നെറ്റോയുടെ ക്രോസ് തടായാനുള്ള ഡയസിന്‍റെ ശ്രമമായിരുന്നു ഗോളായി മാറിയത്. മത്സരത്തിന്‍റെ ഒന്നാം പകുതിയില്‍ ഈ ഗോളിന്‍റെ ലീഡ് നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നു.

രണ്ടാം പകുതിയില്‍ 58-ാം മിനിട്ടില്‍ സിറ്റി സമനില ഗോള്‍ കണ്ടെത്തി. ഫ്രീ കിക്കിലൂടെ ഹൂലിയന്‍ അല്‍വാരസായിരുന്നു സിറ്റിയെ മത്സരത്തില്‍ വോള്‍വ്‌സിനൊപ്പമെത്തിച്ചത്. തുടര്‍ന്ന് ആക്രമണങ്ങളുടെ മൂര്‍ച്ചകൂട്ടി സിറ്റി വിജയത്തിലെത്തുമെന്നായിരുന്നു തോന്നിപ്പിച്ചത്.

എന്നാല്‍, 66-ാം മിനിട്ടില്‍ ഹ്വാങ് ഹീ ചാനിലുടെ വോള്‍വ്‌സ് മത്സരത്തിലെ രണ്ടാമത്തെ ഗോളും നേടി. 2-1 എന്ന സ്‌കോറിന് മുന്നിലെത്തിയതോടെ ആതിഥേയര്‍ തങ്ങളുടെ പ്രതിരോധക്കോട്ടയുടെ കരുത്ത് കൂട്ടി സിറ്റി മുന്നേറ്റങ്ങള്‍ക്ക് തടയിടുകയായിരുന്നു. ജയത്തോടെ ഏഴ് പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ 13-ാം സ്ഥാനത്തേക്ക് എത്താന്‍ വോള്‍വ്‌സിന് സാധിച്ചിട്ടുണ്ട്. 18 പോയിന്‍റോടെ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.

ലിവര്‍പൂളിനെ വീഴ്‌ത്തി ടോട്ടനം : പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് ടോട്ടനം (Tottenham vs Liverpool Match Result). ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടോട്ടനാമിന്‍റെ ജയം. സീസണില്‍ ലിവര്‍പൂളിന്‍റെ ആദ്യ തോല്‍വി ആയിരുന്നുവിത്.

പ്രതിരോധനിര താരം ജോയൽ മാറ്റിപ്പിന്‍റെ സെല്‍ഫ് ഗോളാണ് മത്സരത്തില്‍ ലിവര്‍പൂളിന് തിരിച്ചടിയായത്. നേരത്തെ സണ്‍ ഹ്യൂങ് മിന്‍ 36-ാം മിനിട്ടില്‍ നേടിയ ഗോളിലൂടെ ടോട്ടനമായിരുന്നു ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ കോഡി ഗാപ്‌കോ ലിവര്‍പൂളിനെ മത്സരത്തില്‍ ഒപ്പമെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് രണ്ടാം പകുതിയുടെ 45 മിനിട്ടിലും ഗോള്‍ നേടാന്‍ ഇരുടീമിനുമായില്ല. എന്നാല്‍, മത്സരം അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ശേഷിക്കെ ടോട്ടനം താരങ്ങളുടെ മുന്നേറ്റം ബ്ലോക്ക് ചെയ്യാനുള്ള മാറ്റിപ്പിന്‍റെ ശ്രമം ഗോളായി മാറുകയായിരുന്നു. ഈ ജയത്തോടെ പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ടോട്ടനമെത്തി. 16 പോയിന്‍റോടെ നാലാം സ്ഥാനത്താണ് ലിവര്‍പൂള്‍.

Also Read : ISL 2023-24 East Bengal FC vs Hyderabad FC : ഹൈദരാബാദിനെതിരെ ക്ലെയ്‌റ്റന്‍ സില്‍വയുടെ ഡബിള്‍, ആദ്യ ജയം പിടിച്ച് ഈസ്റ്റ് ബംഗാള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.