ലണ്ടന്‍ : പ്രീമിയര്‍ ലീഗിലെ (Premier League) ക്ലാസിക് പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരെ സമനിലയില്‍ തളച്ച് ചെല്‍സി (Chelsea vs Manchester City). സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ നാല് ഗോളുകള്‍ വീതമടിച്ചാണ് ഇരു ടീമും പിരിഞ്ഞത്. ഇഞ്ചുറി ടൈമിലെ ഗോളിലൂടെയായിരുന്നു ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം പിടിച്ചത്.
അടിയും തിരിച്ചടിയും...: സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ആതിഥേയരായ ചെല്‍സിയും സന്ദര്‍ശകരായ മാഞ്ചസ്റ്റര്‍ സിറ്റിയും അടിച്ച് കൂട്ടിയത് എട്ട് ഗോളുകള്‍. മത്സരത്തിന്‍റെ 25-ാം മിനിറ്റില്‍ ചെല്‍സി ആരാധകരെ നിശബ്‌ദനാക്കി ആദ്യ വെടിപൊട്ടിച്ചത് എര്‍ലിങ് ഹാലന്‍ഡ് (Erling Haaland). പെനാല്‍റ്റിയിലൂടെയായിരുന്നു താരം സിറ്റിക്ക് ലീഡ് സമ്മാനിച്ചത്.
-
FULL-TIME | The points are shared in a thrilling draw 🤝
— Manchester City (@ManCity) November 12, 2023 " class="align-text-top noRightClick twitterSection" data="
🔵 4-4 🩵 #ManCity | @okx pic.twitter.com/rNZE5SEWGV
">FULL-TIME | The points are shared in a thrilling draw 🤝
— Manchester City (@ManCity) November 12, 2023
🔵 4-4 🩵 #ManCity | @okx pic.twitter.com/rNZE5SEWGVFULL-TIME | The points are shared in a thrilling draw 🤝
— Manchester City (@ManCity) November 12, 2023
🔵 4-4 🩵 #ManCity | @okx pic.twitter.com/rNZE5SEWGV
അധികം വൈകാതെ തന്നെ ചെല്‍സിയും തിരിച്ചടിച്ചു. 29-ാം മിനിറ്റിലായിരുന്നു ആതിഥേയര്‍ സമനില പിടിച്ചത്. തിയാഗോ സില്‍വയായിരുന്നു (Thiago Silva) ഹാലന്‍ഡിന്‍റെ ഗോളിനുള്ള മറുപടി നല്‍കിയത്. 37-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ് (Raheem Sterling) ചെല്‍സിയെ മുന്നിലെത്തിച്ചു.
എന്നാല്‍, ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ ചെല്‍സിക്കൊപ്പം പിടിക്കാന്‍ സിറ്റിക്കായി. മാനുവല്‍ അക്കാന്‍ജിയാണ് (Manuel Akanji) സിറ്റിക്കായി ഗോള്‍ നേടിയത്. ഇതോടെ മത്സരത്തിന്‍റെ ഒന്നാം പകുതി 2-2 എന്ന സ്കോര്‍ലൈനില്‍ അവസാനിക്കുകയായിരുന്നു.
-
A @premierleague classic ⚡️
— Manchester City (@ManCity) November 12, 2023 " class="align-text-top noRightClick twitterSection" data="
Highlights from our 4-4 draw at Stamford Bridge 👇 pic.twitter.com/mXjtTNhp8v
">A @premierleague classic ⚡️
— Manchester City (@ManCity) November 12, 2023
Highlights from our 4-4 draw at Stamford Bridge 👇 pic.twitter.com/mXjtTNhp8vA @premierleague classic ⚡️
— Manchester City (@ManCity) November 12, 2023
Highlights from our 4-4 draw at Stamford Bridge 👇 pic.twitter.com/mXjtTNhp8v
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ എര്‍ലിങ് ഹാലന്‍ഡ് വീണ്ടും ചെല്‍സിയുടെ വലകുലുക്കി. 47-ാം മിനിറ്റിലായിരുന്നു ചെല്‍സിയുടെ മൂന്നാം ഗോള്‍ പിറന്നത്. 20 മിനിറ്റിന് ശേഷം നിക്കോളാസ് ജാക്‌സനിലൂടെ ചെല്‍സി സമനില പിടിച്ചു.
പിന്നീട് വിജയഗോള്‍ കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു ഇരു ടീമും നടത്തിയത്. നിശ്ചിത സമയം അവസാനിക്കുന്നതിന് മുന്‍പായി തന്നെ നാലാം ഗോള്‍ കണ്ടെത്താന്‍ സിറ്റിക്ക് സാധിച്ചു. തകര്‍പ്പനൊരു ലോങ് റേഞ്ചറിലൂടെ റോഡ്രിയാണ് പന്ത് സിറ്റിയുടെ വലയിലെത്തിച്ചത്.
-
Unbelievable. 🤩 pic.twitter.com/7Sq2MmDWOr
— Chelsea FC (@ChelseaFC) November 12, 2023 " class="align-text-top noRightClick twitterSection" data="
">Unbelievable. 🤩 pic.twitter.com/7Sq2MmDWOr
— Chelsea FC (@ChelseaFC) November 12, 2023Unbelievable. 🤩 pic.twitter.com/7Sq2MmDWOr
— Chelsea FC (@ChelseaFC) November 12, 2023
ഇഞ്ചുറി ടൈമില്‍ ചെല്‍സിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത കോള്‍ പാല്‍മര്‍ കൃത്യമായി പന്ത് ലക്ഷ്യത്തിലെത്തിച്ചു. 4-4 എന്ന സ്കോറില്‍ മത്സരത്തിനും അവസാനം.
മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി. 12 കളികളില്‍ നിന്നും 9 ജയവും 1 സമനിലയും സ്വന്തമായുള്ള സിറ്റിക്ക് 28 പോയിന്‍റാണുള്ളത്. 16 പോയിന്‍റുള്ള ചെല്‍സി നിലവില്‍ പോയിന്‍റ് പട്ടികയിലെ പത്താം സ്ഥാനക്കാരാണ്.
പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളിന് ജയം. ബ്രെന്‍റ്‌ഫോര്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ലിവര്‍പൂളിനായി മുഹമ്മദ് സലാ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഡിയോഗോ ജോട്ടയാണ് ഒരു ഗോള്‍ നേടിയത്. ഈ ജയത്തോടെ ലിവര്‍പൂള്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തി.