ETV Bharat / sports

premier league: കുതിപ്പ് തുടര്‍ന്ന് പീരങ്കിപ്പട, ടോട്ടന്‍ഹാമിനും ജയം - Harry Kane

ബേണ്‍മൗത്തിനെതിരെ ആഴ്‌സണല്‍ ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് ഇരട്ട ഗോള്‍ നേടി. മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളിന് പീരങ്കിപ്പട ജയം പിടിച്ചു.

Arsenal vs Bournemouth  Martin Odegaard  premier league  ആഴ്‌സണല്‍  ആഴ്‌സണല്‍ vs ബേണ്‍മൗത്ത്  ടോട്ടന്‍ഹാം vs വോള്‍വ്‌സ്  ഹാരി കെയ്‌ന്‍  Harry Kane  മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ്
premier league: കുതിപ്പ് തുടര്‍ന്ന് പീരങ്കിപ്പട, ടോട്ടന്‍ഹാമിനും ജയം
author img

By

Published : Aug 21, 2022, 11:25 AM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ആഴ്‌സണല്‍. ബേണ്‍മൗത്തിനെ പരാജയപ്പെടുത്തിയ പീരങ്കിപ്പട ലീഗില്‍ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി. ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡിന്‍റെ ഇരട്ട ഗോളുകളാണ് ആഴ്‌സണലിന് മികച്ച ജയമൊരുക്കിയത്.

വില്യം സാലിബായാണ് ആഴ്‌സണലിനായി ലക്ഷ്യം കണ്ട മറ്റൊരു താരം. മത്സരത്തിന്‍റെ അഞ്ചാം മിനിട്ടില്‍ തന്നെ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് പീരങ്കിപ്പടയ്‌ക്കായി ആദ്യ വെടിപൊട്ടിച്ചു. മാര്‍ട്ടിനെല്ലിയുടെ ഷോട്ടില്‍ നിന്നുളള റീബൗണ്ടില്‍ നിന്നാണ് ഒഡെഗാര്‍ഡിന്‍റെ ഗോള്‍ നേട്ടം.

11ാം മിനിട്ടിലാണ് താരത്തിന്‍റെ രണ്ടാം ഗോള്‍ പിറന്നത്. ഗബ്രിയേല്‍ ജെസ്യൂസാണ് ഗോളിന് വഴിയൊരുക്കിയത്. ആദ്യ പകുതി രണ്ട് ഗോള്‍ ലീഡുമായി അവസാനിപ്പിച്ച അഴ്‌സണല്‍ 54ാം മിനിട്ടിലാണ് പട്ടികയിലെ അവസാന ഗോള്‍ നേടിയത്. സാലിബായുടെ ഗോളിന് സാക്കയാണ് അസിസ്‌റ്റ്. വിജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്നും ഒമ്പത് പോയിന്‍റുമായി ആഴ്‌സണല്‍ ഒന്നാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തില്‍ ടോട്ടന്‍ഹാം വോള്‍വ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. 64ാം മിനിറ്റില്‍ ഹാരി കെയ്‌ന്‍ ആണ് ടോട്ടനത്തിനായി ലക്ഷ്യം കണ്ടത്. ടോട്ടനത്തിനായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍റെ 250ാം ഗോളാണിത്.

മറ്റ് മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് ആസ്റ്റണ്‍ വില്ലയെയും (3-1), ഫുള്‍ഹാം ബ്രന്‍റ്‌ഫോഡിനെയും (3-2), സതാംപ്ടണ്‍ ലെസ്റ്ററിനെയും (2-1) പരാജയപ്പെടുത്തി. എവര്‍ട്ടണും നോട്ടിങ്ഹാമും (1-1) സമനിലയില്‍ പിരിഞ്ഞു.

also read: la liga: തകര്‍പ്പന്‍ ഫോമില്‍ ലൂക്കാ മോഡ്രിച്ച്; സെല്‍റ്റാ വിഗോയെ തകര്‍ത്ത് റയല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.