ETV Bharat / sports

പ്രീമിയർ ലീഗ് | ലീഡ്‌സിന്‍റെ പോരാട്ടവീര്യം മറികടന്ന യുണൈറ്റഡ്, ജയം രണ്ടിനെതിരെ നാലു ഗോളിന് - bruno fernandes

ലീഡ്‌സിന്‍റെ മൈതാനമായ എലാൻഡ് റോഡിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിച്ചത്.

പ്രീമിയർ ലീഗ് 2022  premier league 2022  ലീഡ്‌സ് യുണൈറ്റഡ് മാഞ്ചസ്റ്റർ യുണൈറ്റഡ്  leeds united manchester united  bruno fernandes  harry maguire
പ്രീമിയർ ലീഗ് | ലീഡ്‌സിന്‍റെ പോരാട്ടവീര്യം മറികടന്ന യുണൈറ്റഡ്, ജയം രണ്ടിനെതിരെ നാലു ഗോളിന്
author img

By

Published : Feb 21, 2022, 7:43 AM IST

ബീസ്‌റ്റൺ: പ്രീമിയർ ലീഗിൽ ചിരവൈരികളായ ലീഡ്‌സ് യുണൈറ്റഡിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. ലീഡ്‌സിന്‍റെ പോരാട്ടവീര്യം മറികടന്ന ചെമ്പട രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് എലാൻഡ് റോഡിൽ ജയിച്ചു കയറിത്. ലീഡ്‌സിന്‍റെ മൈതാനത്ത് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ മേധാവിത്തമാണ് കണ്ടത്.

34-ാം മിനിറ്റിൽ ലൂക് ഷോയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ക്യാപ്റ്റൻ ഹാരി മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. സീസണിൽ 140 കോർണറുകളിൽ നിന്നു യുണൈറ്റഡ് നേടുന്ന ആദ്യ ഗോൾ ആയിരുന്നുവിത്. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ജയ്‌ഡൻ സാഞ്ചോ ബോക്‌സിന് അകത്തേക്ക് നൽകിയ അതിമനോഹരമായ ക്രോസിൽ നിന്നും മികച്ച ഹെഡറിലൂടെ ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന്‍റെ ലീഡിരട്ടിയാക്കി.

രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി ഇറങ്ങിയ ലീഡ്‌സ് മികച്ച പ്രകടനമാണ് നടത്തിയത്. 53-ാം മിനിറ്റിൽ ക്രോസ് ചെയ്യാനുള്ള റോഡ്രിഗോയുടെ ശ്രമം ഡിഹയെ മറികടന്നു ഗോൾ ആയതോടെ മത്സരത്തിൽ ലീഡ്‌സ് തിരിച്ചു വരുന്നതിന്‍റെ സുചന നൽകി. തൊട്ടടുത്ത മിനിറ്റിൽ ഡാനിയേൽ ജെയിംസിന്‍റെ പാസിൽ നിന്നു റഫീഞ്ഞ്യ സമനില ഗോൾ നേടിയതോടെ എലാൻഡ് റോഡ് ആവേശക്കടലായി.

ALSO READ: ഐഎസ്‌എല്‍ : ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ജംഷഡ്‌പൂര്‍ എഫ്‌സിക്ക് തകര്‍പ്പന്‍ ജയം

ലീഡ്‌സിന്‍റെ തുടർച്ചയായ പ്രത്യാക്രമണങ്ങളെ മികച്ച രീതിയിൽ പ്രതിരോധിച്ച യുണൈറ്റഡ്, ലീഡ്‌സിന്‍റെ പ്രതിരോധപ്പിഴവുകൾ മുതലെടുത്ത് ഒരിക്കൽ കൂടി മത്സരത്തിൽ മുന്നിലെത്തി. സാഞ്ചോയുടെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ബ്രസീലിയൻ താരം ഫ്രഡാണ് ഗോൾ നേടിയത്. 88-ാം മിനിറ്റിൽ യുണൈറ്റഡിന്‍റെ ജയമുറപ്പിച്ച ഗോൾ വന്നു. ബ്രൂണോ ഫെർണാണ്ടസിന്‍റെ പാസിൽ നിന്നു യുവ താരം ആന്‍റണി എലാംഗയാണ് ഇത്തവണ ലക്ഷ്യം കണ്ടത്.

ജയത്തോടെ 26 മത്സരങ്ങളിലായി 46 പോയിന്‍റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം സ്ഥാനത്ത് തുടരും. അതേസമയം ലീഡ്‌സ് 15-ാം സ്ഥാനത്താണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.