ETV Bharat / sports

PREMIER LEAGUE: മൂന്നടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്, ബ്രെന്‍റ്‌ഫോർഡിനെതിരെ മിന്നും ജയം - റൊണാൾഡോയ്‌ക്ക് ഗോൾ

രണ്ട് മത്സരങ്ങൾ കൂടി ശേഷിക്കെ 58 പോയിന്‍റുമായി ലീഗിൽ ആറാം സ്ഥാനത്താണ് യുണൈറ്റഡ്.

sports  PREMIER LEAGUE  Manchester United beat Brentford  Manchester United VS Brentford  മാഞ്ചസ്റ്റർ യുണൈറ്റഡ് VS ബ്രെന്‍റ്‌ഫോർഡ്  ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്  റൊണാൾഡോയ്‌ക്ക് ഗോൾ  Ronaldo Goal
PREMIER LEAGUE: മൂന്നടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്, ബ്രെന്‍റ്‌ഫോർഡിനെതിരെ മിന്നും ജയം
author img

By

Published : May 3, 2022, 9:11 AM IST

മാഞ്ചസ്റ്റർ: ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ബ്രെന്‍റ്‌ഫോർഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡിന്‍റെ വിജയം. മത്സരത്തിലുടനീളം സമ്പൂർണ ആധിപത്യം നേടിയാണ് യുണൈറ്റഡ് വിജയം കൊയ്‌തത്.

മികച്ച മുന്നേറ്റത്തിലൂടെ മത്സരത്തിന്‍റെ ഒൻപതാം മിനിട്ടിൽ തന്നെ യുണൈറ്റഡിന് ആദ്യ ഗോൾ നേടാനായി. ബ്രൂണോ ഫെർണാണ്ടസിന്‍റെ വകയായിരുന്നു ഗോൾ. ഇതിനിടെ ആദ്യ പകുതിയുടെ അവസാനത്തിൽ റൊണാൾഡോ ഗോൾ അടിച്ചെങ്കിലും റഫറി ഓഫ്‌ സൈഡ് വിളിക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതി ഒരു ഗോൾ ലീഡുമായി യുണൈറ്റഡ് അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ 61-ാം മിനിറ്റിൽ യുണൈറ്റഡ് രണ്ടാം ഗോൾ നേടി. പെനാൽറ്റിയിലൂടെ റൊണാൾഡോയാണ് ഗോൾ നേടിയത്. പിന്നാലെ 72-ാം മിനിറ്റിൽ റാഫേൽ വരാനെയുടെ വകയായി മൂന്നാം ഗോളും വിജയവും യുണൈറ്റഡ് സ്വന്തമാക്കി. നിലവിൽ രണ്ട് മത്സരങ്ങൾ കൂടി ശേഷിക്കെ 58 പോയിന്‍റുമായി ലീഗിൽ ആറാം സ്ഥാനത്താണ് യുണൈറ്റഡ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.