ETV Bharat / sports

'വീട്ടില്‍ കയറി' മാഞ്ചസ്റ്റര്‍ സിറ്റിയെ 'പൂട്ടി' ക്രിസ്റ്റല്‍ പാലസ്, ചെല്‍സിയ്‌ക്കും ന്യൂകാസിലിനും ജയം - ചെല്‍സി ഷെഫീല്‍ഡ് യുണൈറ്റഡ് ഗോള്‍

Premier League Results: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസ് മത്സരം സമനിലയില്‍. ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ ജയം സ്വന്തമാക്കി ചെല്‍സി. ഫുള്‍ഹാമിനെ തോല്‍പ്പിച്ച് ന്യൂകാസില്‍ യുണൈറ്റഡ്.

Premier League Results  Manchester City Chelsea Newcastle United  MCFC vs PAL Match Result  Manchester City vs Crystal Palace  Chelsea vs Sheffield United  Newcastle United vs Fulham United  പ്രീമിയര്‍ ലീഗ്  മാഞ്ചസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസ്  ചെല്‍സി ഷെഫീല്‍ഡ് യുണൈറ്റഡ് ഗോള്‍  ന്യൂകാസില്‍ ഫുള്‍ഹാം
Premier League Results
author img

By ETV Bharat Kerala Team

Published : Dec 17, 2023, 7:11 AM IST

ലണ്ടന്‍ : പ്രീമിയര്‍ ലീഗ് (Premier League) ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്‌ക്ക് (Manchester City) സമനില കുരുക്ക്. പോയിന്‍റ് പട്ടികയിലെ 15-ാം സ്ഥാനക്കാരായ ക്രിസ്റ്റല്‍ പാലസ് (Crystal Palace) ആണ് സിറ്റിയെ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ സമനിലയില്‍ പൂട്ടിയത്. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തില്‍ സമനില വഴങ്ങിയത് (MCFC vs PAL Match Result).

സീസണിലെ 15-ാം മത്സരത്തിന് ഇറങ്ങിയ സിറ്റിക്ക് ആദ്യ പകുതിയില്‍ തന്നെ ലീഡ് പിടിക്കാനായി. 24-ാം മിനിറ്റില്‍ ജാക്ക് ഗ്രീലിഷാണ് (Jack Grealish) ആതിഥേയര്‍ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ഈ ഗോളിന്‍റെ ലീഡുമായാണ് പെപ് ഗ്വാര്‍ഡിയോളയും സംഘവും ആദ്യ പകുതിയില്‍ കളി അവസാനിപ്പിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡ് ഉയര്‍ത്താന്‍ സിറ്റിക്കായി. റിക്കോ ലൂയിസായിരുന്നു (Rico Lewis) ഗോള്‍ സ്കോറര്‍. സ്വന്തം തട്ടകത്തില്‍ സിറ്റി ജയം പ്രതീക്ഷിച്ചിരുന്ന സമയത്തായിരുന്നു മത്സരത്തിലേക്ക് ക്രിസ്റ്റല്‍ പാലസ് വമ്പന്‍ തിരിച്ചുവരവ് നടത്തിയത്.

മത്സരത്തിന്‍റെ 76-ാം മിനിറ്റില്‍ ജീന്‍ ഫിലിപ്പെ മറ്റേറ്റയിലൂടെ (Jean Philippe Mateta) സിറ്റിയുടെ വലയിലേക്ക് ആദ്യ ഗോള്‍ എത്തിക്കാന്‍ ക്രിസ്റ്റല്‍ പാലസിനായി. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മൈക്കില്‍ ഒലിസെ (Michael Olise) സന്ദര്‍ശകര്‍ക്ക് സമനില സമ്മാനിക്കുകയായിരുന്നു. ഈ സമനിലയോടെ 34 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി.

ഒടുവില്‍ ജയം...: തുടര്‍ച്ചയായ തോല്‍വികള്‍ക്ക് പിന്നാലെ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി ചെല്‍സി (Chelsea). ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ നടന്ന മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെയാണ് (Sheffield United) നീലപ്പട തോല്‍പ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മത്സരത്തില്‍ ചെല്‍സിയുടെ ജയം (CHE vs SHU Match Result).

പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ തുടക്കം മുതല്‍ ഒടുക്കം വരെ ആധിപത്യം പുലര്‍ത്താന്‍ ചെല്‍സിക്കായി. ഗോള്‍ രഹിതമായിരുന്നു മത്സരത്തിന്‍റെ ആദ്യ പകുതി. രണ്ടാം പകുതിയില്‍ കോള്‍ പാമെറിലൂടെയാണ് (Cole Palmer) ചെല്‍സി ആദ്യ ഗോള്‍ നേടിയത്.

54-ാം മിനിറ്റിലായിരുന്നു ഗോള്‍. തൊട്ടുപിന്നാലെ 61-ാം മിനിറ്റില്‍ നിക്കോളാസ് ജാക്‌സണ്‍ ചെല്‍സിയുടെ ലീഡ് ഉയര്‍ത്തി. ജയത്തോടെ 17 മത്സരങ്ങളില്‍ നിന്നും 22 പോയിന്‍റ് സ്വന്തമായുള്ള ചെല്‍സി പോയിന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്ത് തുടരുകയാണ്.

വിജയവഴിയില്‍ ന്യൂകാസിലും: പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തില്‍ ജയം പിടിച്ച് ന്യൂകാസില്‍ യുണൈറ്റഡ് (Newcastle United). സെയ്‌ന്‍റ് ജെയിംസ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ന്യൂകാസില്‍ ഫുള്‍ഹാം യുണൈറ്റഡിനെയാണ് (Fulham United) പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ന്യൂകാസിലിന്‍റെ ജയം.

ലൂയിസ് മിലി (Lewis Miley), മിഗ്വേല്‍ ആല്‍മിരോണ്‍ (Miguel Almiron), ഡാന്‍ ബണ്‍ (Dan Burn) എന്നിവര്‍ ന്യൂകാസിലിനായി ഗോള്‍ നേടിയത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് ന്യൂകാസില്‍ മൂന്ന് ഗോളും നേടിയത്. ജയത്തോടെ 29 പോയിന്‍റുമായി ലീഗ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് എത്താന്‍ ന്യൂകാസിലിന് സാധിച്ചു.

Also Read : കുലുസെവ്‌സ്‌കിയും റിച്ചാര്‍ലിസനും ഗോളടിച്ചു, പ്രീമിയര്‍ ലീഗില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ജയിച്ച് ടോട്ടന്‍ഹാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.