ലണ്ടന്‍: പ്രീമിയര്‍ ലീഗ് (Premier League) ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) ടോട്ടന്‍ഹാം (Tottenham) മത്സരം സമനിലയില്‍. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ഇരു ടീമും രണ്ട് ഗോളുകള്‍ വീതം നേടിയാണ് പിരിഞ്ഞത് (Man Utd vs Tottenham Match Result). മത്സരത്തില്‍ രണ്ട് പ്രാവശ്യം നേടിയ ലീഡും നിലനിര്‍ത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സാധിക്കാതെ പോകുകയായിരുന്നു.
-
The points are shared at Old Trafford. #MUFC || #MUNTOT
— Manchester United (@ManUtd) January 14, 2024 " class="align-text-top noRightClick twitterSection" data="
">The points are shared at Old Trafford. #MUFC || #MUNTOT
— Manchester United (@ManUtd) January 14, 2024The points are shared at Old Trafford. #MUFC || #MUNTOT
— Manchester United (@ManUtd) January 14, 2024
റാസ്‌മസ് ഹോയ്‌ലുണ്ടും (Rasmus Hojlund) മാര്‍ക്കസ് റാഷ്ഫോര്‍ഡുമാണ് (Marcus Rashford) മത്സരത്തില്‍ ആതിഥേയര്‍ക്കായി ഗോളുകള്‍ നേടിയത്. റിച്ചാര്‍ലിസന്‍റെയും (Richarlison) റോഡ്രിഗോ ബെന്‍റന്‍കുറുടെയും (Rodrigo Bentancur) ഗോളുകളാണ് ടോട്ടന്‍ഹാമിന് സമനില സമ്മാനിച്ചത്. സീസണിലെ 21-ാം മത്സരത്തില്‍ സമനില വഴങ്ങിയതോടെ ടോട്ടന്‍ഹാം പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏഴാമതും തുടരുകയാണ്.
-
✌️ in ✌️ in the #PL for Rasmus 🇩🇰
— Manchester United (@ManUtd) January 14, 2024 " class="align-text-top noRightClick twitterSection" data="
Our Danish forward is brimming with confidence ⚽️#MUFC || @RemingtonUK
">✌️ in ✌️ in the #PL for Rasmus 🇩🇰
— Manchester United (@ManUtd) January 14, 2024
Our Danish forward is brimming with confidence ⚽️#MUFC || @RemingtonUK✌️ in ✌️ in the #PL for Rasmus 🇩🇰
— Manchester United (@ManUtd) January 14, 2024
Our Danish forward is brimming with confidence ⚽️#MUFC || @RemingtonUK
21 കളിയില്‍ 12 ജയവും നാല് സമനിലയും സ്വന്തമായുള്ള ടോട്ടന്‍ഹാമിന് 40 പോയിന്‍റാണ് നിലവില്‍. 32 പോയിന്‍റാണ് ഏഴാം സ്ഥാനക്കാരായ യുണൈറ്റഡിനുള്ളത്. 21 മത്സരങ്ങളില്‍ നിന്നും 10 ജയവും രണ്ട് സമനിലയും മാത്രമാണ് ചെകുത്താന്മാര്‍ക്ക് ഇതുവരെ സ്വന്തമാക്കാന്‍ സാധിച്ചത്.
-
The state of play following the first half of Matchweek 21 fixtures 📊
— Premier League (@premierleague) January 14, 2024 " class="align-text-top noRightClick twitterSection" data="
Where will the movement be next weekend? pic.twitter.com/kSEoVYXJgv
">The state of play following the first half of Matchweek 21 fixtures 📊
— Premier League (@premierleague) January 14, 2024
Where will the movement be next weekend? pic.twitter.com/kSEoVYXJgvThe state of play following the first half of Matchweek 21 fixtures 📊
— Premier League (@premierleague) January 14, 2024
Where will the movement be next weekend? pic.twitter.com/kSEoVYXJgv
ഓള്‍ഡ് ട്രഫോര്‍ഡില്‍ ടോട്ടന്‍ഹാമിനെതിരെ മികച്ച തുടക്കമാണ് ആതിഥേയര്‍ക്ക് ലഭിച്ചത്. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ അവര്‍ക്ക് ലീഡ് പിടിക്കാന്‍ സാധിച്ചു. ടോട്ടന്‍ഹാം ബോക്‌സിനുള്ളില്‍ മത്സരം ചൂടുപിടിക്കുന്നതിനിടെ കിട്ടിയ അവസരം തകര്‍പ്പന്‍ ഇടംകാല്‍ ഷോട്ടിലൂടെ ഹോയ്‌ലുണ്ട് ഗോളാക്കി മാറ്റുകയായിരുന്നു.
-
6️⃣ goals in his last 6️⃣ @PremierLeague games for @Richarlison97! 🐦✨ pic.twitter.com/3x5nZmej2J
— Tottenham Hotspur (@SpursOfficial) January 14, 2024 " class="align-text-top noRightClick twitterSection" data="
">6️⃣ goals in his last 6️⃣ @PremierLeague games for @Richarlison97! 🐦✨ pic.twitter.com/3x5nZmej2J
— Tottenham Hotspur (@SpursOfficial) January 14, 20246️⃣ goals in his last 6️⃣ @PremierLeague games for @Richarlison97! 🐦✨ pic.twitter.com/3x5nZmej2J
— Tottenham Hotspur (@SpursOfficial) January 14, 2024
എന്നാല്‍, പിന്നീട് ടോട്ടന്‍ഹാമായിരുന്നു കൂടുതല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയത്. മത്സരത്തിന്‍റെ 19-ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്താനും അവര്‍ക്ക് സാധിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു റിച്ചാര്‍ലിസന്‍റെ ഹെഡര്‍ സന്ദര്‍ശകരെ മത്സരത്തില്‍ ആതിഥേയര്‍ക്കൊപ്പമെത്തിച്ചത്.
-
Werner 🔗 Bentancur 🎯
— Tottenham Hotspur (@SpursOfficial) January 14, 2024 " class="align-text-top noRightClick twitterSection" data="
Lolo links up with Timo for the equaliser 😍 pic.twitter.com/zbRfcLvnWa
">Werner 🔗 Bentancur 🎯
— Tottenham Hotspur (@SpursOfficial) January 14, 2024
Lolo links up with Timo for the equaliser 😍 pic.twitter.com/zbRfcLvnWaWerner 🔗 Bentancur 🎯
— Tottenham Hotspur (@SpursOfficial) January 14, 2024
Lolo links up with Timo for the equaliser 😍 pic.twitter.com/zbRfcLvnWa
എന്നാല്‍, ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ് തിരിച്ചുപിടിച്ചു. മത്സരത്തിന്‍റെ നാല്‍പ്പതാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് ആതിഥേയരുടെ ലീഡ് ഉയര്‍ത്തിയത്. ഹോയ്‌ലുണ്ടിന്‍റെ അസിസ്റ്റില്‍ നിന്നാണ് റാഷ്‌ഫോര്‍ഡ് ഗോള്‍ കണ്ടെത്തിയത്.
ഇതോടെ മത്സരത്തിന്‍റെ ആദ്യ പകുതി 2-1 എന്ന സ്കോറില്‍ അവസാനിപ്പിക്കാർന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സാധിച്ചു. രണ്ടാം പകുതി തുടങ്ങിയതിന് പിന്നാലെ തന്നെ തിരിച്ചടിക്കാന്‍ ടോട്ടന്‍ഹാമിനായി. 46-ാം മിനിറ്റിലാണ് ബെന്‍റന്‍കുര്‍ സ്‌പര്‍സിന്‍റെ സമനില ഗോള്‍ നേടിയത്. ഇതിന് ശേഷം വിജയത്തിനായി ഇരു ടീമും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഗോളുകള്‍ മാത്രം പിറന്നിരുന്നില്ല.
Also Read : 'സൂപ്പര്‍ സബ്' ഡിബ്രൂയിന്‍, ന്യൂകാസില്‍ യുണൈറ്റഡിന്‍റെ തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആവേശജയം