ലണ്ടന്‍ : പ്രീമിയര്‍ ലീഗില്‍ (Premier League) തുടര്‍തോല്‍വികള്‍ക്കൊടുവില്‍ വിജയക്കുതിപ്പുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United). സീസണിലെ 13-ാം മത്സരത്തിനിറങ്ങിയ യുണൈറ്റഡ് ഗുഡിസണ്‍ പാര്‍ക്കില്‍ ആതിഥേയരായ എവര്‍ട്ടണെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത് (Everton vs Manchester United Match Result). അവസാന അഞ്ച് മത്സരങ്ങളില്‍ നിന്നും യുണൈറ്റഡ് സ്വന്തമാക്കുന്ന നാലാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും ജയമായിരുന്നു ഇത്.
-
Three goals, three points.
— Manchester United (@ManUtd) November 26, 2023 " class="align-text-top noRightClick twitterSection" data="
BIG away win! 🔴⚪️⚫️#MUFC || #EVEMUN
">Three goals, three points.
— Manchester United (@ManUtd) November 26, 2023
BIG away win! 🔴⚪️⚫️#MUFC || #EVEMUNThree goals, three points.
— Manchester United (@ManUtd) November 26, 2023
BIG away win! 🔴⚪️⚫️#MUFC || #EVEMUN
ഗുഡിസണ്‍ പാര്‍ക്കില്‍ ജയം മാത്രമായിരുന്നു ആതിഥേയരായ എവര്‍ട്ടണിന്‍റെയും സന്ദര്‍ശകരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെയും ലക്ഷ്യം. പോയിന്‍റ് പട്ടികയില്‍ തങ്ങളേക്കാള്‍ ഏറെ മുന്നിലുള്ള യുണൈറ്റഡിനെ വീഴ്‌ത്താന്‍ എവര്‍ട്ടണ്‍ ആവുന്ന വിധത്തിലെല്ലാം പരിശ്രമം നടത്തി. 24 ഷോട്ടുകളാണ് അവര്‍ ചുവന്ന ചെകുത്താന്മാരുടെ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി പായിച്ചത്.
എന്നാല്‍, ഫിനിഷിങ്ങിലെ പിഴവുകള്‍ ടീമിന് തിരിച്ചടിയായി. 24 ഷോട്ടുകളില്‍ ആറെണ്ണം മാത്രമായിരുന്നു എവര്‍ട്ടണിന് ഓണ്‍ ടാര്‍ഗറ്റ് ലഭിച്ചത്. മറുവശത്ത് ലഭിച്ച അവസരങ്ങളെല്ലാം കൃത്യമായി മുതലെടുത്തായിരുന്നു യുണൈറ്റഡ് ജയം പിടിച്ചത്. 9 ഷോട്ടുകളില്‍ നാലെണ്ണം ഓണ്‍ ടാര്‍ഗറ്റ്, അതില്‍ മൂന്നും ഗോള്‍.
-
Wayne Rooney, 12th February 2011
— Premier League (@premierleague) November 26, 2023 " class="align-text-top noRightClick twitterSection" data="
Alejandro Garnacho, 26th November 2023
Two acrobatic efforts written into the list of all-time great Premier League goals 💫 pic.twitter.com/dnEDI18oZl
">Wayne Rooney, 12th February 2011
— Premier League (@premierleague) November 26, 2023
Alejandro Garnacho, 26th November 2023
Two acrobatic efforts written into the list of all-time great Premier League goals 💫 pic.twitter.com/dnEDI18oZlWayne Rooney, 12th February 2011
— Premier League (@premierleague) November 26, 2023
Alejandro Garnacho, 26th November 2023
Two acrobatic efforts written into the list of all-time great Premier League goals 💫 pic.twitter.com/dnEDI18oZl
മത്സരത്തിന്‍റെ ആദ്യ വിസില്‍ മുഴങ്ങി മൂന്നാം മിനിറ്റില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവര്‍ട്ടണിനെതിരെ ലീഡ് നേടി. അലജാന്‍ഡ്രോ ഗര്‍നാച്ചോയുടെ അത്ഭുത ബൈസിക്കിള്‍ ഗോളാണ് യുണൈറ്റഡിനെ തുടക്കത്തില്‍ തന്നെ മുന്നിലെത്തിച്ചത് (Alejandro Garnacho Best Goal In EPL). വലത് വിങ്ങില്‍ നിന്നും ഡലോട്ട് നല്‍കിയ ക്രോസ് പിറകിലേക്ക് ഓടിയാണ് ഗര്‍നാച്ചോ എവര്‍ട്ടണ്‍ വലയിലേക്ക് ബൈസിക്കിള്‍ കിക്കിലൂടെ പന്തെത്തിച്ചത് (Alejandro Garnacho Bicycle Kick Against Everton).
-
🔴 @ManUtd's league-leading form continues 📈 pic.twitter.com/pOVUSuyXVw
— Premier League (@premierleague) November 26, 2023 " class="align-text-top noRightClick twitterSection" data="
">🔴 @ManUtd's league-leading form continues 📈 pic.twitter.com/pOVUSuyXVw
— Premier League (@premierleague) November 26, 2023🔴 @ManUtd's league-leading form continues 📈 pic.twitter.com/pOVUSuyXVw
— Premier League (@premierleague) November 26, 2023
ആദ്യ ഗോള്‍ വഴങ്ങിയതോടെ എവര്‍ട്ടണ്‍ ആക്രമണങ്ങളുടെ മൂര്‍ച്ചയും കൂട്ടി. എന്നാല്‍, ഗോള്‍ മാത്രം അവരില്‍ നിന്നും അകന്ന് നിന്നു. 1-0 എന്ന സ്കോറിനാണ് മത്സരത്തിന്‍റെ ആദ്യ പകുതി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവസാനിപ്പിക്കുന്നത്.
രണ്ടാം പകുതിയിയുടെ തുടക്കത്തില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചു. ആഷ്ലി യങ് ആന്‍റണി മാര്‍ഷ്യലിനെ ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്നാണ് യുണൈറ്റഡിന് പെനാല്‍ട്ടി ലഭിച്ചത്. പെനാല്‍ട്ടി കിക്കെടുത്ത മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് പന്ത് കൃത്യമായി വലയിലെത്തിച്ചതോടെ മത്സരത്തിന്‍റെ 56-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി.
-
What are you watching there, @AGarnacho7? 😂👀#MUFC || #EVEMUN pic.twitter.com/5vMNLoqiTX
— Manchester United (@ManUtd) November 26, 2023 " class="align-text-top noRightClick twitterSection" data="
">What are you watching there, @AGarnacho7? 😂👀#MUFC || #EVEMUN pic.twitter.com/5vMNLoqiTX
— Manchester United (@ManUtd) November 26, 2023What are you watching there, @AGarnacho7? 😂👀#MUFC || #EVEMUN pic.twitter.com/5vMNLoqiTX
— Manchester United (@ManUtd) November 26, 2023
75-ാം മിനിറ്റിലാണ് യുണൈറ്റഡ് മൂന്നാം ഗോള്‍ നേടുന്നത്. ബ്രൂണോ ഫെര്‍ണാണ്ടസ് നല്‍കിയ പാസ് ആന്‍റണി മാര്‍ഷ്യല്‍ ലക്ഷ്യത്തിലേക്ക് എത്തിക്കുകയായിരുന്നു. ഇതോടെ, സീസണിലെ എട്ടാം ജയം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്കുമെത്തി.