ലണ്ടൻ: പ്രീമിയർ ലീഗ് അഞ്ചാം റൗണ്ട് മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ലീഗിലെ അവസാന സ്ഥാനക്കാരായ ബേണ്‍ലി. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി.
-
Burnley battle back in the second half to take a point off Man Utd#BURMUN pic.twitter.com/bfvLdrQzMz
— Premier League (@premierleague) February 8, 2022 " class="align-text-top noRightClick twitterSection" data="
">Burnley battle back in the second half to take a point off Man Utd#BURMUN pic.twitter.com/bfvLdrQzMz
— Premier League (@premierleague) February 8, 2022Burnley battle back in the second half to take a point off Man Utd#BURMUN pic.twitter.com/bfvLdrQzMz
— Premier League (@premierleague) February 8, 2022
മത്സരത്തിന്‍റെ ആദ്യ പകുതിയിൽ നിരവധി ഗോൾ അവസരങ്ങളാണ് യുണൈറ്റഡ് സൃഷ്‌ടിച്ചെടുത്തത്. റൊണാൾഡോയെ പുറത്തിരുത്തി മത്സരം ആരംഭിച്ച യുണൈറ്റഡ് ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടിയിരുന്നു. എന്നാൽ അവ രണ്ടും നിഷേധിക്കപ്പെട്ടു.
വരാനെ നേടിയ ഒരു ഗോൾ ഓഫ് സൈഡ് കാരണം നഷ്‌ടമായപ്പോൾ, ഒരു സെൽഫ് ഗോൾ പോഗ്‌ബയുടെ ഫൗൾ കാരണവും നിഷേധിക്കപ്പെട്ടു. എന്നാൽ പോഗ്‌ബയിലൂടെ തന്നെ 18-ാം മിനിട്ടിൽ യുണൈറ്റഡ് തങ്ങളുടെ ആദ്യ ഗോൾ സ്വന്തമാക്കി. ഇതോടെ ഒരു ഗോളിന്‍റെ ലീഡുമായി യുണൈറ്റഡ് ആദ്യ പകുതി അവസാനിപ്പിച്ചു.
ALSO READ: രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; സച്ചിൻ ബേബി നായകൻ, ശ്രീശാന്ത് ടീമിൽ
എന്നാൽ രണ്ടാം പകുതിയിൽ യുണൈറ്റഡിന്‍റെ കണക്കുകൂട്ടൽ എല്ലാം തെറ്റി. രണ്ടാം പകുതിയിൽ 47-ാം മിനിട്ടിൽ തന്നെ ബേണ്‍ലി തിരിച്ചടിച്ചു. ജേ റോഡ്രിഗസിന്‍റെ വകയായിരുന്നു ഗോൾ. ഇതിന് പിന്നാലെ റൊണാൾഡോയെ ഉൾപ്പെടെ കളത്തിലിറക്കി യുണൈറ്റഡ് വിജയത്തിനായി ശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല.
സമനിലയോടെ യുണൈറ്റഡിന് ആദ്യ നാലിലേക്കുള്ള പ്രവേശനം കടുപ്പമായിരിക്കുകയാണ്. 23 മത്സരങ്ങളിൽ നിന്ന് 39 പോയിന്‍റുള്ള യുണൈറ്റഡ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. 20 മത്സരങ്ങളിൽ നിന്ന് 14 പോയിന്‍റുമായി ബേണ്‍ലി ഇപ്പോഴും അവസാന സ്ഥാനത്ത് തുടരുകയാണ്.