ETV Bharat / sports

EPL | ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വീഴ്‌ത്തി ബ്രൈറ്റണ്‍

ലൂക്ക് ഷായുടെ കയ്യില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നാണ് മത്സരത്തില്‍ അവസാന നിമിഷം ബ്രൈറ്റണിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്.

EPL  Premier League  Brighton  Manchester United  മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  ബ്രൈറ്റണ്‍  ലൂക്ക് ഷാ  പ്രീമിയര്‍ ലീഗ്
EPL
author img

By

Published : May 5, 2023, 7:24 AM IST

ബ്രൈറ്റണ്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. പോയിന്‍റ് പട്ടികയിലെ ആറാം സ്ഥാനക്കാരായ ബ്രൈറ്റനാണ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തത്. ആവേശകരമായ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ അലെക്‌സിസ് മാക് അലിസ്റ്ററാണ് ബ്രൈറ്റണ് വേണ്ടി ഗോള്‍ നേടിയത്.

മധ്യനിരയിലെ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഇല്ലാതെയായിരുന്നു പ്രീമിയര്‍ ലീഗിലെ 33-ാം മത്സരത്തിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇറങ്ങിയത്. എങ്കിലും തുടക്കം മുതല്‍ തന്നെ എതിരാളികളുടെ ബോക്‌സിലേക്ക് കുതിച്ചെത്താന്‍ ചുവന്ന ചെകുത്താന്മാര്‍ക്കായി. രണ്ടാം മിനിറ്റില്‍ തന്നെ ആന്‍റണി ബ്രൈറ്റണ്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി നിറയൊഴിച്ചു.

എന്നാല്‍ അത് കൃത്യമായി ലക്ഷ്യം കണ്ടിരുന്നില്ല. തൊട്ടടുത്ത നിമിഷം തന്നെ അതിന് മറുപടിയെന്നോണം യൂണൈറ്റഡ് ബോക്‌സിലേക്ക് ബ്രൈറ്റണിന്‍റെ കുതിപ്പ്. എന്നാല്‍ ബ്രൈറ്റണ്‍ താരത്തിന്‍റെ ഷോട്ട് ഡേവിഡ് ഡിഗിയയുടെ മുഖത്തിടിച്ച് പുറത്തേക്ക്.

13-ാം മിനിറ്റില്‍ മിട്ടോമ യുണൈറ്റഡ് പ്രതിരോധത്തെ വിറപ്പിച്ചു. എന്നാല്‍ താരത്തിന്‍റെ ഷോട്ടും പുറത്തേക്ക് പോകുകയായിരുന്നു. പിന്നാലെ റാഷ്‌ഫോര്‍ഡിന്‍റെ അത്യുഗ്രന്‍ ഒരു മുന്നേറ്റം ബ്രൈറ്റണ്‍ ഗോള്‍ കീപ്പര്‍ ജേസൺ സ്റ്റീല്‍ രക്ഷപ്പെടുത്തി.

പിന്നാലെ ലഭിച്ച കോര്‍ണറും യുണൈറ്റഡിന് കൃത്യമായി വലയിലെത്തിക്കാനായില്ല. തുടര്‍ന്ന് ആദ്യ പകുതിയില്‍ ലഭിച്ച അവസൊരങ്ങള്‍ മുതലാക്കാന്‍ ഇരു കൂട്ടര്‍ക്കുമായില്ല. ബ്രൈറ്റണിന്‍റെ മുന്നേറ്റങ്ങളോടെയായിരുന്നു രണ്ടാം പകുതി തുടങ്ങിയത്.

Also Read : EPL | ഒന്നാം സ്ഥാനം തിരികെപ്പിടിച്ച് മാഞ്ചസ്റ്റർ സിറ്റി; ടോപ് ഫോർ പ്രതീക്ഷകൾ സജീവമാക്കി ലിവർപൂൾ

മത്സരം അവസാന മിനിറ്റുകളിലേക്ക് നീങ്ങിയതോടെ ബ്രൈറ്റണ്‍ ആക്രമണങ്ങള്‍ക്കും മൂര്‍ച്ചകൂടി. 86, 90 മിനിറ്റുകളില്‍ കഷ്‌ടിച്ചായിരുന്നു യുണൈറ്റഡ് ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ടത്. ഇഞ്ചുറി ടൈമില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ബ്രൈറ്റണ്‍ ഗോള്‍ നേടിയത്.

95-ാം മിനിറ്റില്‍ ബ്രൈറ്റണ് അനുകൂലമായൊരു കോര്‍ണര്‍ കിക്ക് ലഭിച്ചു. വലതുമൂലയില്‍ നിന്നും മിട്ടോമയാണ് ബ്രൈറ്റണായി ഈ കിക്കെടുത്തത്. എന്നാല്‍ ഈ പന്ത് കൃത്യമായി തട്ടിയകറ്റാന്‍ യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡിഗിയക്കായിരുന്നു.

എന്നാല്‍ യുണൈറ്റഡ് രക്ഷപ്പെട്ടന്ന് കരുതിയ സമയത്താണ് ബ്രൈറ്റണ്‍ താരങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് റഫറി വാര്‍ പരിശോധനയിലേക്ക് നീങ്ങിയത്. വാര്‍ പരിശോധനയില്‍ മിട്ടോമയുടെ കോര്‍ണര്‍ യുണൈറ്റഡ് പ്രതിരോധനിര താരം ലൂക്ക് ഷായുടെ കയ്യില്‍ തട്ടിയതായി കണ്ടെത്തി. പിന്നാലെ ആതിഥേയര്‍ക്ക് അനുകൂലമായ പെനാല്‍റ്റി.

അലെക്‌സിസ് മാക് അലിസ്റ്ററായിരുന്നു ബ്രൈറ്റണിന്‍റെ പെനാല്‍റ്റി കിക്കെടുത്തത്. കിക്കെടുത്ത മാക് അലിസ്റ്റര്‍ യുണൈറ്റഡ് വലയുടെ ഇടതുമൂലയിലേക്ക് പന്ത് അടിച്ചുകയറ്റി ജയം പിടിക്കുകയായിരുന്നു. ജയത്തോടെ ബ്രൈറ്റണ് 32 മത്സരങ്ങളില്‍ നിന്നും 55 പോയിന്‍റായി.

യുണൈറ്റഡിനെതിരെ ബ്രൈറ്റണിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയം കൂടിയായിരുന്നു ഇത്. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ആദ്യമായാണ് ബ്രൈറ്റണ്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ തുടര്‍ച്ചയായ മൂന്ന് ജയം സ്വന്തമാക്കുന്നത്.

Also Read : ഗോൾ ഹണ്ടിങ്+റെക്കോഡ് ഹണ്ടിങ്= എർലിങ് ഹാലണ്ട്; ഇംഗ്ലീഷ് ഫുട്‌ബോൾ കാൽകീഴിലാക്കി കുതിപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.