ലണ്ടന്‍: പ്രീമിയര്‍ ലീഗ് (Premier League) പോയിന്‍റ് പട്ടികയുടെ തലപ്പത്തേക്ക് എത്താമെന്ന ആഴ്‌സണലിന്‍റെ (Arsenal) മോഹങ്ങള്‍ തകര്‍ത്തെറിഞ്ഞ് വെസ്റ്റ്ഹാം യുണൈറ്റഡ് (West Ham United). എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന ലീഗിലെ 19-ാം റൗണ്ട് മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പീരങ്കിപ്പടയെ ദി ഹാമ്മേഴ്‌സ് തോല്‍പ്പിച്ചത്. ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ ആഴ്‌സണലിന്‍റെ ആദ്യ പരാജയമായിരുന്നു ഇത്.
-
Do you see your team? 🤩#FestiveFixtures pic.twitter.com/P7yL87W5Ft
— Premier League (@premierleague) December 28, 2023 " class="align-text-top noRightClick twitterSection" data="
">Do you see your team? 🤩#FestiveFixtures pic.twitter.com/P7yL87W5Ft
— Premier League (@premierleague) December 28, 2023Do you see your team? 🤩#FestiveFixtures pic.twitter.com/P7yL87W5Ft
— Premier League (@premierleague) December 28, 2023
ലിവര്‍പൂളിനോട് അവസാന മത്സരം സമനില വഴങ്ങിയ പീരങ്കിപ്പട സ്വന്തം തട്ടകത്തില്‍ വെസ്റ്റ്‌ഹാമിനെ വീഴ്‌ത്തി പോയിന്‍റ് പട്ടികയുടെ തലപ്പത്തേക്ക് എത്താമെന്ന മോഹവുമായിട്ടാണ് പന്തുതട്ടാനിറങ്ങിയത്. ഈ നയം വ്യക്തമാക്കിക്കൊണ്ടാണ് അവര്‍ മത്സരം തുടങ്ങിയതും. ഒഡേഗാര്‍ഡും റൈസും സാക്കയുമെല്ലാം ആദ്യ മിനിറ്റ് മുതല്‍ക്ക് തന്നെ സന്ദര്‍ശകരുടെ ഗോള്‍മുഖത്തേക്ക് ഇരച്ചെത്തി.
മൂന്നാം മിനിറ്റില്‍ വെസ്റ്റ്‌ഹാം ഗോള്‍ വല ലക്ഷ്യമാക്കി സാക്കയുടെ ഷോട്ട്. സാക്കയുടെ ഷോട്ട് അനായാസം തന്നെ വെസ്‌റ്റ്ഹാം ഗോള്‍ കീപ്പര്‍ കൈപ്പിടിയിലൊതുക്കി. തുടര്‍ന്നും വലതുവിങ്ങിലൂടെ വെസ്‌റ്റ്ഹാമിനെ പ്രതിരോധത്തിലാക്കാന്‍ ആഴ്‌സണലിന് സാധിച്ചു.
എന്നാല്‍, മറുവശത്ത് കിട്ടിയ അവസരം തുടക്കത്തില്‍ തന്നെ മുതലെടുത്ത് ആതിഥേയരെ ഞെട്ടിക്കാന്‍ വെസ്റ്റ്‌ഹാമിനായി. മത്സരത്തിന്‍റെ 13-ാം മിനിറ്റില്‍ തോമസ് സൗചെക്ക് (Tomas Soucek) എമിറേറ്റ്‌സ് സ്റ്റേഡിയത്തെ നിശബ്‌ദമാക്കി. ഗോള്‍ വഴങ്ങിയതോടെ ആഴ്‌സണല്‍ വീണ്ടും ആക്രമണം കടുപ്പിച്ചു.
-
Souček nets his 8⃣th goal of the season! ⚒️ pic.twitter.com/dhGCcRDJ0i
— West Ham United (@WestHam) December 29, 2023 " class="align-text-top noRightClick twitterSection" data="
">Souček nets his 8⃣th goal of the season! ⚒️ pic.twitter.com/dhGCcRDJ0i
— West Ham United (@WestHam) December 29, 2023Souček nets his 8⃣th goal of the season! ⚒️ pic.twitter.com/dhGCcRDJ0i
— West Ham United (@WestHam) December 29, 2023
ഒന്നിന് പിറകെ ഒന്നായുള്ള ആക്രമണം. എന്നാല്‍, ഗോള്‍ മാത്രം ആഴ്‌സണലില്‍ നിന്നും അകന്ന് നിന്നു. 42-ാം മിനിറ്റില്‍ സാക്കയുടെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റില്‍ ഇടിച്ച് പുറത്തേക്ക്. പിന്നാലെ ആദ്യ പകുതിയുടെ വിസില്‍.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഗോള്‍ മടക്കാനുള്ള ആഴ്‌സണലിന്‍റെ ശ്രമങ്ങള്‍. എന്നാല്‍, രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനുള്ളില്‍ തന്നെ വെസ്‌റ്റ്‌ഹാം മത്സരത്തില്‍ ലീഡ് ഉയര്‍ത്തി. 55-ാം മിനിറ്റില്‍ മവ്‌റോപാനോസാണ് (Konstantinos Mavropanos) സന്ദര്‍ശകരുടെ രണ്ടാം ഗോള്‍ നേടിയത്.
-
Dinos opens his account for the Club 🔓 pic.twitter.com/KtwaCSVKVp
— West Ham United (@WestHam) December 29, 2023 " class="align-text-top noRightClick twitterSection" data="
">Dinos opens his account for the Club 🔓 pic.twitter.com/KtwaCSVKVp
— West Ham United (@WestHam) December 29, 2023Dinos opens his account for the Club 🔓 pic.twitter.com/KtwaCSVKVp
— West Ham United (@WestHam) December 29, 2023
അവസാന മിനിറ്റുകളില്‍ അധിക സ്ട്രൈക്കറെ ഇറക്കിപ്പോലും കളിപ്പിച്ചിട്ടും ആഴ്‌സണലിന് ഗോള്‍ നേടാന്‍ സാധിച്ചില്ല. മത്സരത്തില്‍ ആകെ 30 ഷോട്ടുകളാണ് ആഴ്‌സണല്‍ പായിച്ചത്. അതില്‍ എട്ട് എണ്ണവും ഓണ്‍ ടാര്‍ഗെറ്റിലേക്ക് ആയിരുന്നു.
വെസ്റ്റ്ഹാം ഗോള്‍ കീപ്പര്‍ അല്‍ഫോണ്‍സ് അരിയോളയുടെ തകര്‍പ്പന്‍ പ്രകടനവുമാണ് മത്സരത്തില്‍ ആഴ്‌സണലിനെ പിടിച്ചുകെട്ടിയത്. ആഴ്‌സണലിനെതിരായ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് എത്താന്‍ വെസ്റ്റ്‌ഹാമിനായി. 19 മത്സരങ്ങളില്‍ നിന്നും 10 ജയവും മൂന്ന് സമനിലയും സ്വന്തമാക്കിയ അവര്‍ക്ക് 33 പോയിന്‍റാണ് നിലവില്‍.
മറുവശത്ത്, പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് ആഴ്‌സണല്‍. 19 മത്സരം പൂര്‍ത്തിയായപ്പോള്‍ 40 പോയിന്‍റാണ് ആഴ്‌സണലിന് സ്വന്തമാക്കാനായത്. 42 പോയിന്‍റോടെ ലിവര്‍പൂളാണ് നിലവില്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് (Premier League Points Table).
Also Read : ആദ്യം പിറകിലായി, പിന്നെ തിരിച്ചടിച്ചത് മൂന്നെണ്ണം; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം