സെവിയ : യുവേഫ നേഷന്‍സ് ലീഗില്‍ സ്‌പെയിനെതിരായ മത്സരത്തില്‍ ആദ്യ ഇലവനില്‍ നിന്ന് ക്രിസ്‌റ്റ്യാനോയെ മാറ്റി നിര്‍ത്താനുള്ള തന്‍റെ തീരുമാനം ടീമിന്‍റെ തന്ത്രങ്ങളുടെ ഭാഗമാണെന്ന് പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസ്. സമനിലയില്‍ കലാശിച്ച മത്സരത്തില്‍ 60 മിനിട്ടിന് ശേഷമാണ് റൊണാള്‍ഡോ കളത്തിലിറങ്ങിയത്. പകരക്കാരനായി എത്തിയ സൂപ്പര്‍ താരത്തിന് മത്സരത്തില്‍ കാര്യമായ നീക്കങ്ങള്‍ നടത്താനും സാധിച്ചിരുന്നില്ല.
വിരളമായ സാഹചര്യങ്ങളില്‍ മാത്രമാണ് ടീമിന്‍റെ ആദ്യ ഇലവനില്‍ സൂപ്പര്‍ താരത്തിന് അവസരം ലഭിക്കാതിരിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഇന്നലെ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരും അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നാല്‍ മത്സരത്തിലെടുത്ത തീരുമാനം താരത്തിന്‍റെ കഴിവിനെ ചോദ്യം ചെയ്യുന്നതല്ല - കോച്ച് വ്യക്തമാക്കി.
-
Cristiano Ronaldo started on the bench in Portugal's #NationsLeague draw with Spain 👀
— KEEPUP (@keepupau) June 2, 2022 " class="align-text-top noRightClick twitterSection" data="
Fernando Santos explained his decision.
"A different team [Portugal], in terms of work & positioning of field... This seemed to be a good solution"
Details: https://t.co/BzziU8UkH5 pic.twitter.com/BtdyIWAYnz
">Cristiano Ronaldo started on the bench in Portugal's #NationsLeague draw with Spain 👀
— KEEPUP (@keepupau) June 2, 2022
Fernando Santos explained his decision.
"A different team [Portugal], in terms of work & positioning of field... This seemed to be a good solution"
Details: https://t.co/BzziU8UkH5 pic.twitter.com/BtdyIWAYnzCristiano Ronaldo started on the bench in Portugal's #NationsLeague draw with Spain 👀
— KEEPUP (@keepupau) June 2, 2022
Fernando Santos explained his decision.
"A different team [Portugal], in terms of work & positioning of field... This seemed to be a good solution"
Details: https://t.co/BzziU8UkH5 pic.twitter.com/BtdyIWAYnz
More Read: UEFA NATIONS LEAGUE : പോര്‍ച്ചുഗല്‍ സ്‌പെയിന്‍ പോരാട്ടം സമനിലയില്‍
പകരക്കാരനായി ഇറങ്ങിയ റൊണാള്‍ഡോയ്‌ക്ക് മത്സരത്തില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. മത്സരത്തില്‍ ആദ്യപകുതിയില്‍ അല്‍വാരോ മൊറോട്ടയിലൂടെ ഗോള്‍ അടിച്ച് മുന്നിലെത്തിയത് സ്‌പെയിനായിരുന്നു. മത്സരത്തിന്‍റെ 82-ാം മിനുട്ടിലാണ് പോര്‍ച്ചുഗല്‍ റിക്കാര്‍ഡോ ഹോര്‍ട്ടയിലൂടെ സമനില സ്വന്തമാക്കിയത്.