ന്യൂഡല്‍ഹി : ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ കായിക രംഗത്തിന് സവിശേഷ നിമിഷമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
'നമ്മുടെ ഏറ്റവും വിശിഷ്‌ട കായികതാരങ്ങളിൽ ഒരാളുടെ മഹത്തായ നേട്ടം!.ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രപരമായ വെള്ളിമെഡല്‍ നേട്ടത്തിന് നീരജ് ചോപ്രയ്‌ക്ക് അഭിനന്ദനങ്ങള്‍. ഇന്ത്യൻ കായികരംഗത്തിന് സവിശേഷ നിമിഷമാണിത്. നീരജിന്‍റെ വരാനിരിക്കുന്ന ഉദ്യമങ്ങള്‍ക്കും ആശംസകൾ'- പ്രധാനമന്ത്രി കുറിച്ചു.
-
A great accomplishment by one of our most distinguished athletes!
— Narendra Modi (@narendramodi) July 24, 2022 " class="align-text-top noRightClick twitterSection" data="
Congratulations to @Neeraj_chopra1 on winning a historic Silver medal at the #WorldChampionships. This is a special moment for Indian sports. Best wishes to Neeraj for his upcoming endeavours. https://t.co/odm49Nw6Bx
">A great accomplishment by one of our most distinguished athletes!
— Narendra Modi (@narendramodi) July 24, 2022
Congratulations to @Neeraj_chopra1 on winning a historic Silver medal at the #WorldChampionships. This is a special moment for Indian sports. Best wishes to Neeraj for his upcoming endeavours. https://t.co/odm49Nw6BxA great accomplishment by one of our most distinguished athletes!
— Narendra Modi (@narendramodi) July 24, 2022
Congratulations to @Neeraj_chopra1 on winning a historic Silver medal at the #WorldChampionships. This is a special moment for Indian sports. Best wishes to Neeraj for his upcoming endeavours. https://t.co/odm49Nw6Bx
യുഎസിലെ യൂജിനില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 88.13 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് വെള്ളി നേടിയത്. തന്‍റെ നാലാം ശ്രമത്തിലാണ് താരം വെള്ളിത്തിളക്കമുള്ള ദൂരം കണ്ടെത്തിയത്. ഫൗള്‍ ത്രോയോടെയാണ് നീരജ് ഫൈനല്‍ മത്സരം ആരംഭിച്ചത്.
രണ്ടാം ശ്രമത്തില്‍ 82.39 മീറ്ററും മൂന്നാം ശ്രമത്തില്‍ 86.37 മീറ്ററുമാണ് താരത്തിന് നേടാനായത്. അഞ്ചാമത്തെയും ആറാമത്തെയും ശ്രമം ഫൗളായി. 90.54 മീറ്റര്‍ ദൂരം കണ്ടെത്തിയ ഗ്രാനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സാണ് സ്വര്‍ണം നേടിയത്. ചെക്ക് റിപ്പബ്ലിക്കിന്‍റെ ജാക്കൂബ് വാദ്‌ലെച്ച് 88.09 മീറ്ററോടെ വെങ്കലം സ്വന്തമാക്കി.
-
Congratulations @Neeraj_chopra1 for that magic moment..N welcome to the group..it was a long wait.Thanks to @afiindia @Media_SAI @ianuragthakur for all the support . pic.twitter.com/31tLKjdV3V
— Anju Bobby George (@anjubobbygeorg1) July 24, 2022 " class="align-text-top noRightClick twitterSection" data="
">Congratulations @Neeraj_chopra1 for that magic moment..N welcome to the group..it was a long wait.Thanks to @afiindia @Media_SAI @ianuragthakur for all the support . pic.twitter.com/31tLKjdV3V
— Anju Bobby George (@anjubobbygeorg1) July 24, 2022Congratulations @Neeraj_chopra1 for that magic moment..N welcome to the group..it was a long wait.Thanks to @afiindia @Media_SAI @ianuragthakur for all the support . pic.twitter.com/31tLKjdV3V
— Anju Bobby George (@anjubobbygeorg1) July 24, 2022
ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡൽ നേടുന്ന ആദ്യ പുരുഷതാരവും രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരവുമാവാന്‍ നീരജിന് കഴിഞ്ഞു. 2003ൽ മലയാളി ലോങ് ജമ്പ് താരം അഞ്ജു ബോബി ജോർജ് നേടിയ വെങ്കലമാണ് ചാമ്പ്യന്‍ഷിപ്പിന്‍റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഒരേയൊരു മെഡല്‍.
-
Congratulations to @Neeraj_chopra1 for winning the silver at 2022 World Athletics Championships for our country. Your best efforts have made our country proud in the world. Keep the flag flying high. Jai Hind 🇮🇳
— P.T. USHA (@PTUshaOfficial) July 24, 2022 " class="align-text-top noRightClick twitterSection" data="
">Congratulations to @Neeraj_chopra1 for winning the silver at 2022 World Athletics Championships for our country. Your best efforts have made our country proud in the world. Keep the flag flying high. Jai Hind 🇮🇳
— P.T. USHA (@PTUshaOfficial) July 24, 2022Congratulations to @Neeraj_chopra1 for winning the silver at 2022 World Athletics Championships for our country. Your best efforts have made our country proud in the world. Keep the flag flying high. Jai Hind 🇮🇳
— P.T. USHA (@PTUshaOfficial) July 24, 2022
ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നതിനായുള്ള നീണ്ട കാത്തിരിപ്പാണ് അവസാനിച്ചതെന്ന് അഞ്ജു ബോബി ജോര്‍ജ് ട്വീറ്റ് ചെയ്‌തു. താരത്തിന്‍റെ മികച്ച പ്രയത്‌നങ്ങൾ രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുന്നുവെന്ന് പിടി ഉഷ കുറിച്ചു. താരത്തെ അഭിനന്ദിച്ച് രാജ്യത്തെ പ്രമുഖ കായിക താരങ്ങളും ഭരണ രാഷ്‌ട്രീയ നേതൃതലങ്ങളിലുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.