ഇസ്‌താംബൂൾ : അറ്റാതുർക് ഒളിമ്പിക് സ്റ്റേഡിയത്തിൽ ഇന്‍റർ മിലാനെതിരായ കലാശപ്പോരാട്ടത്തിന്‍റെ 68-ാം മിനിറ്റിൽ റോഡ്രിയുടെ ബൂട്ടിൽ നിന്ന് പിറന്ന ഗോൾ പെപ് ഗ്വാർഡിയോള എന്ന മാന്ത്രിക പരിശീലകനെ അതുല്യനാക്കി. രണ്ട് വ്യത്യസ്‌ത ക്ലബ്ബുകൾക്കൊപ്പം ട്രിപ്പിൾ കിരീടം നേടുന്ന ആദ്യ പരിശീലകൻ എന്ന നാഴികക്കല്ലാണ് പിന്നിട്ടത്. 2008-09 സീസണിൽ ബാഴ്‌സലോണയ്‌ക്കൊപ്പം ലാലിഗ, കോപ്പ ഡെൽ റെ കിരീടങ്ങൾ സ്വന്തമാക്കിയ പെപ് ഗ്വാർഡിയോള ഇപ്പോഴിതാ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പവും ഈ നേട്ടം ആവർത്തിച്ചിരിക്കുകയാണ്.
-
✅ 2008/09
— Football on BT Sport (@btsportfootball) June 11, 2023 " class="align-text-top noRightClick twitterSection" data="
✅ 2022/23
Pep Guardiola becomes the first manager to win trebles with two different sides 🧠 pic.twitter.com/m7HJdVe6Ub
">✅ 2008/09
— Football on BT Sport (@btsportfootball) June 11, 2023
✅ 2022/23
Pep Guardiola becomes the first manager to win trebles with two different sides 🧠 pic.twitter.com/m7HJdVe6Ub✅ 2008/09
— Football on BT Sport (@btsportfootball) June 11, 2023
✅ 2022/23
Pep Guardiola becomes the first manager to win trebles with two different sides 🧠 pic.twitter.com/m7HJdVe6Ub
മാഞ്ചസ്റ്റർ സിറ്റിയെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് കൈപിടിച്ചുയർത്തിയപ്പോൾ പ്രീമിയർ ലീഗും എഫ്എ കപ്പും നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. 129 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആദ്യ യൂറോപ്യൻ കിരീടനേട്ടമെന്നതും മാറ്റുകൂട്ടുന്നു. പ്രീമിയർ ലീഗിൽ നിന്ന് ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ടീം മാത്രമാണ് സിറ്റി. 1998-99 സീസണിൽ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമാണ് മുമ്പ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസന് കീഴിൽ പ്രീമിയർ ലീഗും എഫ്എ കപ്പും ചാമ്പ്യൻസ് ലീഗുമാണ് ഓൾഡ് ട്രാഫോഡിലെത്തിച്ചത്.
അതോടാപ്പം തന്നെ രണ്ട് വ്യത്യസ്‌ത ക്ലബ്ബുകളുടെ പരിശീലകനായി ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തുന്ന ആറാമത്തെ മനേജരുമാണ് പെപ് ഗ്വാർഡിയോള. ജോസെ മൗറിന്യോ (പോർട്ടോ, ഇന്‍റർ മിലാൻ), ജുപ് ഹെയ്‌ങ്കസ് (ബയേൺ മ്യൂണിക്, റയൽ മാഡ്രിഡ്), കാർലോ ആൻസലോട്ടി (എസി മിലാൻ, റയൽ മാഡ്രിഡ്), ഏണസ്റ്റ് ഹാപ്പൽ (ഹാംബർഗ്, ഫെയ്‌നൂർഡ്), ഒട്ട്‌മാർ ഹിറ്റ്‌സ്‌ഫീൽഡ് (ബയേൺ മ്യൂണിക്, ബൊറൂസിയ ഡോർട്‌മുണ്ട്) എന്നിവരാണ് മറ്റ് പരിശീലകർ.
പരിശീലക വേഷത്തിൽ ആകെ 35 കിരീടങ്ങളാണ് അദ്ദേഹം ക്ലബ്ബുകള്‍ക്കായി നേടിക്കൊടുത്തത്. ഇതിൽ ബാഴ്‌സലോണയ്‌ക്കും സിറ്റിക്കുമൊപ്പം 14 ട്രോഫികൾ വീതവും ജർമൻ ക്ലബ്ബായി ബയേണിനൊപ്പം ഏഴ് കിരീട നേട്ടത്തിലേക്കും ടീമിനെ നയിച്ചു. മാനേജര്‍ എന്ന നിലയില്‍ പെപ് ഗ്വാര്‍ഡിയോളയുടെ മൂന്നാം യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. നാല് കിരീടങ്ങൾ നേടിയ കാർലോ ആൻസലോട്ടിയാണ് പരിശീലകനായി കൂടുതൽ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുള്ളത്.
2016ൽ ബയേൺ വിട്ട് സിറ്റിക്കൊപ്പം ചേർന്ന ഗ്വാർഡിയോള ഓരോ പൊസിഷനിലും ഏറ്റവും അനുയോജ്യരായ ഒന്നിലധികം താരങ്ങളെയെത്തിച്ചാണ് ടീമിനെ ഇന്ന് കാണുന്ന നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നത്. ഫുട്ബോളിൽ സാധ്യമായ എല്ലാ പൊസിഷനുകളിലും തന്‍റേതായ രീതിയിൽ മാറ്റങ്ങൾ വരുത്തിയാണ് പെപ് ടീമുകളെ നയിക്കുന്നത്. ഡഗൗട്ടിൽ നിന്ന് ഗ്വാർഡിയോള കൂട്ടുന്ന മനക്കണക്കുകൾ മൈതാനത്ത് പിഴയ്‌ക്കുന്നത് അത്യപൂർവമാണ്.
യൂറോപ്യന്‍ ചാമ്പ്യൻഷിപ്പുകളിൽ കിരീടം നേടുന്ന ആറാമത് ഇംഗ്ലീഷ് ടീം എന്ന നേട്ടവും ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ആസ്റ്റണ്‍ വില്ല, ചെല്‍സി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, നോട്ടിങ്‌ഹാം ഫോറസ്റ്റ് എന്നീ ടീമുകളാണ് മുമ്പ് ഇംഗ്ലണ്ടില്‍ നിന്ന് യൂറോപ്യന്‍ ലീഗുകളിൽ ജേതാക്കളായത്.