ബ്രസീലിയ : ഖത്തർ ലോകകപ്പിന് ശേഷം മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയെ ദേശീയ ടീം പരിശീലകനാക്കാന്‍ ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. നിലവിലെ പരിശീലകൻ ടിറ്റെയ്‌ക്ക് പകരമായാണ് കറ്റാലന്‍ പരിശീലകനെ കൂടാരത്തിലെത്തിക്കാന്‍ ബ്രസീൽ ഫുട്‌ബോള്‍ അസോസിയേഷന്‍ ലക്ഷ്യംവയ്‌ക്കുന്നത്.
സ്‌പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോര്‍ട്ട് പ്രകാരം ഗ്വാർഡിയോളയുമായി 2026 വരെയുള്ള നാല് വര്‍ഷക്കരാറിനാണ് ബ്രസീല്‍ ശ്രമം നടത്തുന്നത്. പ്രതിവർഷം 12 മില്യൺ യൂറോയാണ് ഗ്വാർഡിയോളയ്‌ക്കായി ബ്രസീൽ വാഗ്‌ദാനം ചെയ്യുന്നതെന്നും ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
സിറ്റി നല്‍കുന്ന പ്രതിഫലമായ 20 മില്യന്‍ യൂറോയുമായി താരതമ്യം ചെയ്യുമ്പോള്‍ തുക ചെറുതാണെങ്കിലും, ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയ ഗ്വാർഡിയോള വാഗ്‌ദാനം സ്വീകരിക്കാനാണ് സാധ്യത. സിറ്റിയുമായുള്ള ഏഴ് വര്‍ഷ ബന്ധത്തില്‍ നിന്നും ഒരു ഇടവേള താന്‍ ആഗ്രഹിക്കുന്നതായും ഗ്വാർഡിയോള പറഞ്ഞിരുന്നു.
also read: യുണൈറ്റഡിന്‍റെ പരിശീലകനാകാന്‍ എറിക് ടെൻഹാഗ് ; ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍
ഇതോടെ സിറ്റിയുമായുള്ള നിലവിലെ കരാര്‍ അവസാനിക്കുന്ന 2023ൽ അദ്ദേഹം പടിയിറങ്ങുമെന്നുറപ്പ്. എന്നാല്‍ ടിറ്റെ സ്ഥാനമൊഴിയുന്നതുമായി ബന്ധപ്പെട്ട് ഇതേവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.