ETV Bharat / sports

ജി സത്യന് ചെക്ക് ഇന്‍റര്‍നാഷണൽ ഓപ്പണ്‍ കിരീടം - ഇന്‍റര്‍നാഷണൽ ഓപ്പണ്‍

ഉക്രയ്‌ന്‍റെ യെവ്ഹെൻ പ്രൈഷ്ചെപയെ 4-0ന് പരാജയപ്പെടുത്തിയാണ് സത്യന്‍റെ കിരീട നേട്ടം

Paddler G Sathiyan  G Sathiyan  ഇന്‍റര്‍നാഷണൽ ഓപ്പണ്‍  ഐടിടിഎഫ് ചെക്ക് ഇന്‍റര്‍നാഷണൽ
ജി സത്യന് ചെക്ക് ഇന്‍റര്‍നാഷണൽ ഓപ്പണ്‍ കിരീടം
author img

By

Published : Aug 25, 2021, 10:51 PM IST

ഒലോമൗക്ക് (ചെക്ക് റിപ്പബ്ലിക്): ഐടിടിഎഫ് ചെക്ക് ഇന്‍റര്‍നാഷണൽ ഓപ്പണിന്‍റെ പുരുഷ സിംഗിൾസില്‍ കിരീടം ചൂടി ഇന്ത്യന്‍ താരം ജി സത്യൻ. ഉക്രയ്‌ന്‍റെ യെവ്ഹെൻ പ്രൈഷ്ചെപയെ 4-0ന് പരാജയപ്പെടുത്തിയാണ് സത്യന്‍റെ കിരീട നേട്ടം. സ്കോര്‍: 11-0 11-6 11-6 14-12.

സെമി ഫൈനല്‍ മത്സരത്തിനിടെ ലോക 39ാം നമ്പര്‍ താരമായ സത്യന്‍റെ എതിരാളി പരിക്കേറ്റ് പിന്മാറിയിരുന്നു. സ്വീഡന്‍റെ ട്രൾസ് മോറെഗാർഡാണ് മത്സരം പാതിയില്‍ അവസാനിപ്പിച്ചത്.

ആദ്യ രണ്ട് സെറ്റുകള്‍ ഇന്ത്യന്‍ താരം 11-4 11-8 സ്വന്തമാക്കിയതിന് പിന്നാലെ മൂന്നാം സെറ്റിലും 8-2ന് പിന്നില്‍ നില്‍ക്കെയായിരുന്നു സ്വീഡിഷ് താരത്തിന്‍റെ പിന്മാറ്റം.

also read: വിജയിക്കാനുള്ള അഭിനിവേശമുള്ളയാളാണ് കോലിയെന്ന് കെയ്‌ല്‍ ജാമിസണ്‍

അതേസമയം കഴിഞ്ഞ ആഴ്ച ബുഡാപെസ്റ്റില്‍ നടന്ന ലോക ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ് ഡബിള്‍സിലും സത്യന്‍-മണിക ബത്ര സഖ്യം ചാമ്പ്യന്മാരായിരുന്നു.

ഹംഗേറിയന്‍ ജോഡികളായ നന്‍ഡോര്‍ എസ്‌ക്കി, ഡോറാ മഡ്ഡ്രസ് എന്നിവരെയാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 11-9, 9-11,12-10, 11-6.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.