ETV Bharat / sports

കനേഡിയന്‍ ഓപ്പണ്‍ : പാബ്ലോ കരേനോ ബുസ്റ്റയ്‌ക്ക് കിരീടം

കനേഡിയന്‍ ഓപ്പണ്‍ ടെന്നിസിന്‍റെ ഫൈനലില്‍ സ്‌പെയ്‌നിന്‍റെ പാബ്ലോ കരേനോ ബുസ്റ്റ പോളിഷ്‌ താരത്തെ തോല്‍പ്പിച്ചു

author img

By

Published : Aug 15, 2022, 4:43 PM IST

Pablo Carreno Busta defeats Hubert Hurkacz to win canadian open  Pablo Carreno Busta  Pablo Carreno Busta win canadian open  canadian open  കനേഡിയന്‍ ഓപ്പണ്‍  പാബ്ലോ കരേനോ ബുസ്റ്റ
കനേഡിയന്‍ ഓപ്പണ്‍: പാബ്ലോ കരേനോ ബുസ്റ്റയ്‌ക്ക് കിരീടം

മോൺ‌ട്രിയൽ : കനേഡിയന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം സ്‌പെയിനിന്‍റെ പാബ്ലോ കരേനോ ബുസ്റ്റയ്‌ക്ക്. പുരുഷ സിംഗിള്‍സ് ഫൈനലില്‍ പോളിഷ്‌ താരം ഹ്യൂബർട്ട് ഹർകാക്സിനെയാണ് കരേനോ ബുസ്റ്റ കീഴടക്കിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് പോളിഷ്‌ താരത്തിനെതിരെ 31കാരനായ കരേനോ ബുസ്റ്റ ജയം പിടിച്ചത്.

also read: കനേഡിയന്‍ ഓപ്പണില്‍ ഹാലപിന് കിരീടം, റാങ്കിങ്ങില്‍ കുതിപ്പ്

ആദ്യ സെറ്റ് കൈമോശം വന്ന താരം തുടര്‍ന്നുള്ള രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് മത്സരം പിടിച്ചത്. സ്‌കോര്‍: 3-6, 6-3, 6-3. കരേനോ ബുസ്റ്റയുടെ ഏഴാമത്തെ എടിപി ടൂര്‍ ലെവല്‍ കിരീടമാണിത്. മത്സരം വിജയിക്കാനായതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.