ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ വനിത സിംഗിള്‍സില്‍ കന്നിക്കിരീടം നേടിയ പോളിഷ് താരം ഇഗ സ്വിറ്റെക്കിനെ അഭിനന്ദിച്ച് എതിരാളി ഒൻസ് ജാബ്യൂര്‍. മത്സരം വിജയിക്കാന്‍ ഇഗ അര്‍ഹയായിരുന്നുവെന്ന് ഒൻസ് പറഞ്ഞു. ഒരുപാട് കാര്യങ്ങളുടെ ആരംഭമാണിതെന്നും ഒന്നിന്റെയും അവസാനമല്ലെന്നും ഒന്‍സ് വ്യക്തമാക്കി.
“എന്നെ പ്രോത്സാഹിപ്പിച്ച ജനക്കൂട്ടത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ശരിക്കും ശ്രമിച്ചു, പക്ഷേ ഇഗ എനിക്ക് അത് എളുപ്പമാക്കിയില്ല. അവൾ ഇന്ന് വിജയിക്കാൻ അർഹയായിരുന്നു. എനിക്ക് നിങ്ങളെ ഇപ്പോൾ അത്ര ഇഷ്ടമല്ല (ചിരിക്കുന്നു), പക്ഷേ കുഴപ്പമില്ല. ഞാൻ കഠിനാധ്വാനം ചെയ്യും. വൈകാതെ തന്നെ ഈ കിരീടം ലഭിക്കുമെന്ന് എനിക്കറിയാം" - മത്സരത്തിന് ശേഷം ഒൻസ് പറഞ്ഞു.
-
It's been an inspiring two weeks, @Ons_Jabeur!#USOpen pic.twitter.com/ZV7aIHGzq4
— US Open Tennis (@usopen) September 10, 2022 " class="align-text-top noRightClick twitterSection" data="
">It's been an inspiring two weeks, @Ons_Jabeur!#USOpen pic.twitter.com/ZV7aIHGzq4
— US Open Tennis (@usopen) September 10, 2022It's been an inspiring two weeks, @Ons_Jabeur!#USOpen pic.twitter.com/ZV7aIHGzq4
— US Open Tennis (@usopen) September 10, 2022
Read more: US Open | യു എസില്‍ കന്നിക്കിരീടം ചൂടി ഇഗ സ്വിറ്റെക്ക് ; ഫൈനലില്‍ തകര്‍ത്തത് ഒൻസ് ജാബ്യൂറിനെ
ആർതർ ആഷ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ അഞ്ചാം സീഡായ ഒന്‍സിനെ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ലോക ഒന്നാം നമ്പര്‍ താരമായ ഇഗ തോല്‍പ്പിച്ചത്. രണ്ട് തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയിട്ടുള്ള ഇഗയുടെ കരിയറിലെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.
ഒന്സിനെതിരായ വിജയത്തോടെ യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ പോളിഷ് താരമാകാനും 21കാരിയായ ഇഗയ്ക്ക് കഴിഞ്ഞു. ഇതിഹാസ താരം സെറീന വില്യംസിന് ശേഷം ഒരേ വര്‍ഷം ഫ്രഞ്ച് ഓപ്പണും യുഎസ് ഓപ്പണും നേടുന്ന താരം കൂടിയാണ് ഇഗ സ്വിറ്റെക്ക്. 2013ലാണ് സെറീന പ്രസ്തുത നേട്ടം സ്വന്തമാക്കിയത്.
അതേസമയം യുഎസ് ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ അഫ്രിക്കന്‍ വനിത താരമാണ് 28കാരിയായ ഒൻസ് ജാബ്യൂര്‍. കഴിഞ്ഞ വിംബിൾഡണിന്റെ ഫൈനലില്‍ പ്രവേശിച്ചും ടുണീഷ്യക്കാരിയായ ഒന്‍സ് റെക്കോഡിട്ടിരുന്നു.