ടോക്കിയോ: പാരാലിമ്പിക്‌സിലെ മെഡല്‍ നേട്ടം തന്നെ ലോകത്തിന്‍റെ നെറുകയില്‍ എത്തിച്ചതായി തോന്നുന്നുവെന്ന് ഷൂട്ടര്‍ അവാനി ലേഖാര. തന്‍റെ വികാരങ്ങള്‍ വിവരിക്കാവുന്നതിലപ്പുറമാണെന്നും അവാനി പറഞ്ഞു.
ടോക്കിയോയില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടിയതിന് പിന്നാലെയാണ് അവാനിയുടെ പ്രതികരണം.
രാജ്യത്തിനായി ഒരു മെഡല്‍ സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഒരു സമയം ഒരു ഷോട്ടില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു തന്‍റെ തന്ത്രമെന്നും സ്കോറിനെക്കുറിച്ചോ മറ്റോ താന്‍ ചിന്തിച്ചിരുന്നില്ലെന്നും 19കാരിയായ താരം പറഞ്ഞു.
also read: പിഎസ്‌ജിയില്‍ മെസിക്ക് അരങ്ങേറ്റം; റെയിംസിനെതിരെ തകര്‍പ്പന്‍ വിജയം
2012ൽ ഉണ്ടായ ഒരു വാഹനാപകടത്തിന് പിന്നാലെയാണ് അവാനി വീൽചെയറിൽ ബന്ധിക്കപ്പെടുന്നത്. തുടര്‍ന്ന് 2015ലാണ് താരം ഷൂട്ടിങ്ങ് രംഗത്തേക്കെത്തിയത്. ഇതേപ്പറ്റി താരത്തിന്‍റെ പ്രതികരണം ഇങ്ങനെ..
'2015ലെ വേനൽ അവധിക്കാലത്ത് അച്ഛനൊപ്പമാണ് ഞാന്‍ ഷൂട്ടിങ് റേഞ്ചിലെത്തുന്നത്. എന്‍റെ ആദ്യ ഷോട്ടുകള്‍ തന്നെ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. അതോടെ ഞാന്‍ അതെന്‍റെ ഹോബിയാക്കിമാറ്റി. ഇപ്പോള്‍ ഇവിടെയെത്തി. അവാനി പറഞ്ഞു.