ETV Bharat / sports

വാക്‌സിനെടുക്കില്ല ; യുഎസ് ഓപ്പണിൽ നിന്ന് പിൻമാറി നൊവാക് ജോക്കോവിച്ച്

author img

By

Published : Aug 25, 2022, 9:38 PM IST

ജോക്കോവിച്ച് തന്നെയാണ് തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ യുഎസ് ഓപ്പണിൽ നിന്ന് പിൻമാറുന്ന വിവരം അറിയിച്ചത്. ഇതുവരെ ഒമ്പത് യുഎസ് ഓപ്പൺ ഫൈനലുകൾ കളിച്ചിട്ടുള്ള ജോക്കോവിച്ച് മൂന്ന് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്

US Open 2022  Novak Djokovic  നൊവാക് ജോക്കോവിച്ച്  Novak Djokovic pulls out of US Open 2022  യുഎസ് ഓപ്പണിൽ നിന്ന് പിൻമാറി നൊവാക് ജോക്കോവിച്ച്  നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണിനില്ല  ഫ്രഞ്ച് ഓപ്പണ്‍  Novak Djokovic tweet  Djokovic officially withdraws from 2022 US Open  novak djokovic us open  novak djokovic news  us open 2022 news
വാക്‌സിനെടുക്കില്ല; യുഎസ് ഓപ്പണിൽ നിന്ന് പിൻമാറി നൊവാക് ജോക്കോവിച്ച്

പാരിസ് : 2022 ലെ യുഎസ് ഓപ്പണിൽ നിന്ന് ലോക ആറാം നമ്പർ താരം നൊവാക് ജോക്കോവിച്ച് പിന്മാറി. കൊവിഡ് വാക്‌സിൻ സംബന്ധമായ പ്രശ്‌നങ്ങളാണ് താരത്തിന് ഇത്തവണയും തിരിച്ചടിയായത്. കൊവിഡ് വാക്‌സിൻ എടുക്കാത്തവർക്ക് യുഎസിലുള്ള പ്രവേശന വിലക്കാണ് ജോക്കോവിച്ചിന്‍റെ പിൻമാറ്റത്തിന് കാരണം. വാക്‌സിനെടുക്കാത്തത് മൂലം, 21 തവണ ഗ്രാൻഡ്‌സ്ലാം ജേതാവ് കൂടിയായ താരത്തിന് നേരത്തെ ഓസ്‌ട്രേലിയൻ ഓപ്പണും നഷ്‌ടമായിരുന്നു.

'ദുഃഖകരമെന്ന് പറയട്ടെ, യു.എസ്. ഓപ്പണിന് ഇത്തവണ എനിക്ക് ന്യൂയോർക്കിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി. എന്‍റെ സഹ കളിക്കാർക്ക് ആശംസകൾ. ഞാൻ നല്ലനിലയിൽ പോസിറ്റീവായി വീണ്ടും മത്സരിക്കാനുള്ള അവസരത്തിനായി കാത്തിരിക്കും. ഉടൻ കണ്ടുമുട്ടാം' - ജോക്കോവിച്ച് ട്വീറ്റ് ചെയ്‌തു.

വാക്‌സിൻ യുദ്ധം : 2022ലെ ആദ്യ ഗ്രാൻഡ്‌സ്ലാമിനായി ജനുവരി ആറിന് മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തിലെത്തിയ താരത്തെ എട്ട് മണിക്കൂറോളം തടഞ്ഞുവച്ച അധികൃതര്‍ വിസ റദ്ദാക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് നടന്ന നിയമ യുദ്ധത്തിന് ശേഷമാണ് ജോക്കോയെ നാടുകടത്തിയത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

  • Sadly, I will not be able to travel to NY this time for US Open. Thank you #NoleFam for your messages of love and support. ❤️ Good luck to my fellow players! I’ll keep in good shape and positive spirit and wait for an opportunity to compete again. 💪🏼 See you soon tennis world! 👋🏼

    — Novak Djokovic (@DjokerNole) August 25, 2022 " class="align-text-top noRightClick twitterSection" data=" ">

എന്നാൽ ഫ്രഞ്ച് ഓപ്പണിലും വിംബിൾഡണിലും പങ്കെടുക്കാൻ അദ്ദേഹത്തിന് അനുവാദം നൽകിയിരുന്നു. തുടർന്ന് ഓസ്‌ട്രേലിയയുടെ നിക് കിർഗിയോസിനെ തകർത്ത് ഏഴാം വിംബിൾഡൺ കിരീടവും 21-ാം ഗ്രാൻഡ്സ്ലാമും ജോക്കോവിച്ച് സ്വന്തമാക്കി. വിംബിൾഡൺ കിരീടമുയര്‍ത്തിയതിന് പിന്നാലെ വാക്‌സിനെടുക്കാന്‍ തനിക്ക് പദ്ധതിയില്ലെന്ന് ജോക്കോ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ യുഎസ്‌ ഓപ്പണില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നും ഇതിനായി അധികാരികൾ രാജ്യത്ത് പ്രവേശിക്കാനുള്ള നിയമങ്ങളില്‍ ഇളവ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ജോക്കോ പ്രതികരിച്ചു. ഇതിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഇളവ് ലഭിക്കാത്തതിനെത്തുടർന്നാണ് താരം തന്‍റെ പിൻമാറ്റം അറിയിച്ചത്.

യുഎസ് ഓപ്പണിൽ നിന്ന് പിൻമാറിയതിനാൽ പ്രധാന കിരീടങ്ങൾ സ്വന്തം പേരിലാക്കാൻ ജോക്കോയ്‌ക്ക് 2023 വരെ കാത്തിരിക്കേണ്ടി വരും. ഇതുവരെ ഒമ്പത് യുഎസ് ഓപ്പൺ ഫൈനലുകൾ കളിച്ചിട്ടുള്ള ജോക്കോവിച്ച് മൂന്ന് കിരീടങ്ങളും സ്വന്തമാക്കിയിരുന്നു. 2021ൽ ഫ്ലഷിംഗ് മെഡോസിൽ നടന്ന ഫൈനലിൽ ഡാനിൽ മെദ്‌വദേവിനെതിരെ താരം തോൽവി ഏറ്റുവാങ്ങിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.