ETV Bharat / sports

'ബാഴ്‌സയില്‍ നിന്നുള്ള മാറ്റം കഠിനമായിരുന്നു, ഇപ്പോള്‍ കാര്യങ്ങള്‍ മാറി' ; മെസിയെ പിന്തുണച്ച് നെയ്‌മര്‍ - ബാഴ്‌സലോണ

ലയണല്‍ മെസിക്കൊപ്പം രസകരമായ നിമിഷങ്ങള്‍ ആഗ്രഹിക്കുന്നതായി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍

Neymar  Neymar on Lionel Messi  Lionel Messi  PSG  Neymar reveals on Messi  മെസിയെ പിന്തുണച്ച് നെയ്‌മര്‍  ലയണല്‍ മെസി  നെയ്‌മര്‍  ബാഴ്‌സലോണ  പിഎസ്‌ജി
'ബാഴ്‌സയില്‍ നിന്നുള്ള മാറ്റം കഠിനമായിരുന്നു, ഇപ്പോള്‍ കാര്യങ്ങള്‍ മാറി'; മെസിയെ പിന്തുണച്ച് നെയ്‌മര്‍
author img

By

Published : Sep 10, 2022, 2:05 PM IST

പാരീസ് : സ്‌പാനിഷ്‌ ക്ലബ് ബാഴ്‌സലോണ വിട്ട് കഴിഞ്ഞ സീസണിലാണ് സൂപ്പര്‍ താരം ലയണല്‍ മെസി ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയിലെത്തിയത്. ബാഴ്‌സയ്‌ക്കായി ഗോളടിച്ച് കൂട്ടിയ താരത്തിന് പിഎസ്‌ജിയ്‌ക്കൊപ്പമുള്ള തുടക്കം ശുഭകരമായിരുന്നില്ല. സീസണില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെട്ട മെസി ഫ്രഞ്ച് ലീഗ് ഉള്‍പ്പടെ എല്ലാ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നുമായി 11 ഗോളുകളും 15 അസിസ്റ്റും മാത്രമാണ് നേടിയത്.

ഇപ്പോഴിതാ പിഎസ്‌ജിയ്‌ക്കൊപ്പമുള്ള ആദ്യ സീസണില്‍ മെസിക്ക് തിളങ്ങാന്‍ കഴിയാത്തതിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍. ബാഴ്‌സയ്‌ക്കായി വര്‍ഷങ്ങളോളം പന്ത് തട്ടിയ മെസിക്ക് പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിലുള്ള കാലതാമസമാണ് മോശം പ്രകടനത്തിന് പിന്നിലെന്നാണ് നെയ്‌മര്‍ പറയുന്നത്. ഒരു സ്പോര്‍ട്‌സ് മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് നെയ്‌മറുടെ പ്രതികരണം. ഇപ്പോള്‍ കാര്യങ്ങള്‍ മാറിയെന്നും, അതിന് മെസിയെ സഹായിക്കാന്‍ കഴിഞ്ഞുവെന്നും നെയ്‌മര്‍ പറഞ്ഞു.

''എനിക്ക് ലിയോയെ വളരെക്കാലമായി അറിയാം. കളിക്കളത്തിലും പരിശീലനത്തിനിടയിലുമുള്ള സംസാരങ്ങളിലൂടെ എനിക്ക് അദ്ദേഹത്തെ സഹായിക്കാന്‍ കഴിഞ്ഞു. വര്‍ഷങ്ങളോളം ബാഴ്‌സയ്‌ക്കായി കളിച്ചതിനാല്‍ പെട്ടെന്നുള്ള മാറ്റം ഏറെ പ്രയാസമുള്ളതാണ്. ഇപ്പോള്‍ അവനും കുടുംബവും എല്ലാം മാറിയിരിക്കുന്നു. കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട് വരികയാണ്'' - നെയ്‌മര്‍ പറഞ്ഞു.

"അവൻ കൂടുതല്‍ ആസ്വദിച്ച് കളിക്കുന്നതും, ഞങ്ങൾ ഒരുമിച്ചുള്ള രസകരമായ സമയവുമാണ് ഞാൻ ആഗ്രഹിക്കുന്നത്. മുന്നിൽ ഒരുപാട് കാര്യങ്ങളും വെല്ലുവിളികളും ഉണ്ടെന്ന് ഞങ്ങൾക്കറിയാം, പക്ഷേ അതിനെ മറികടക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്," നെയ്‌മര്‍ കൂട്ടിച്ചേര്‍ത്തു.

ഫ്രഞ്ച് ലീഗിന്‍റെ പുതിയ സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകള്‍ നേടിയ മെസി നിരവധി ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്. ഏറെ കാലമായി വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് മെസിയും നെയ്‌മറും. മെസിക്കൊപ്പം കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് നെയ്‌മര്‍.

ബാഴ്‌സയിലും പിഎസ്‌ജിയിലുമായി 191 മത്സരങ്ങളിലാണ് മെസിയും നെയ്‌മറും ഒന്നിച്ച് പന്ത് തട്ടിയത്. 199 മത്സരങ്ങള്‍ കളിച്ച ഡാനി ആൽവസ് മാത്രമാണ് നെയ്‌മറിന് മുന്നിലുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.