ETV Bharat / sports

Neymar On Breaking Pele Record For Brazil: 'പെലെയുടെ റെക്കോഡ് തകര്‍ത്തുവെന്നത് ഞാന്‍ അദ്ദേഹത്തേക്കാളും മികച്ച താരമായി എന്നതല്ല': നെയ്‌മര്‍

Neymar Breaks Pele Record: പെലെയെ മറികടന്ന് ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കി നെയ്‌മര്‍

Neymar on breaking Pele record for Brazil  Neymar  Pele  Neymar Breaks Pele Record  Neymar Brazil all time goal scorer  Brazil vs Bolivia  Neymar Record  നെയ്‌മര്‍  ബ്രസീല്‍ vs ബൊളീവിയ  പെലെ  നെയ്‌മര്‍ റെക്കോഡ്
Neymar on breaking Pele record for Brazil
author img

By ETV Bharat Kerala Team

Published : Sep 9, 2023, 9:25 PM IST

സാവോ പോളോ: അന്താരാഷ്‌ട്ര തലത്തില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോഡ് അടിച്ചെടുക്കാന്‍ നെയ്‌മര്‍ക്ക് (Neymar ) കഴിഞ്ഞിരുന്നു. ഇതിഹാസ താരം പെലെയെ (Pele) മറികടന്നുകൊണ്ടാണ് നെയ്‌മര്‍ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയത് (Neymar Breaks Pele Record). ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ ബൊളീവിയക്കെതിരെ (Brazil vs Bolivia) ഇരട്ട ഗോളുകള്‍ നേടിക്കൊണ്ടാണ് നെയ്‌മര്‍ വമ്പന്‍ നേട്ടത്തിലേക്ക് എത്തിയത്.

ഇതിന് ശേഷമുള്ള 31കാരന്‍റെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാവുകയാണ് (Neymar On Breaking Pele Record For Brazil). ഈ നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്ന് താന്‍ ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. പെലെയുടെ റെക്കോഡ് മറികടന്നുവെന്നതിന്‍റെ അര്‍ഥം താന്‍ അദ്ദേഹത്തേക്കാളും മികച്ച കളിക്കാരനാണ് എന്നല്ലെന്നും നെയ്‌മര്‍ പറഞ്ഞു.

'ഈ റെക്കോഡിലെത്തുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പെലെയെ മറികടക്കുക എന്നതിനർഥം ഞാൻ അദ്ദേഹത്തേക്കാളും അല്ലെങ്കില്‍ ദേശീയ ടീമിലെ മറ്റേതെങ്കിലും കളിക്കാരനെക്കാളും മികച്ചവനാണെന്നല്ല. ബ്രസീലിയൻ ഫുട്ബോളിന്‍റേയും ബ്രസീലിയൻ ടീമിന്‍റേയും ചരിത്രത്തിലും എന്‍റെ പേര് എഴുതാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ അതിനാണ് കഴിഞ്ഞിരിക്കുന്നത്' - നെയ്‌മര്‍ പറഞ്ഞു.

ബ്രസീല്‍ ടീമിനായി 91 മത്സരങ്ങളില്‍ നിന്നും 77 ഗോളുകളായിരുന്നു പെലെ അടിച്ച് കൂട്ടിയത് (Pele Goals For Brazil). നെയ്‌മറിന് നിലവില്‍ 124 മത്സരങ്ങളില്‍ നിന്നും 79 ഗോളുകളായി (Neymar Jr Goals For Brazil). ബൊളീവിയക്കെതിരെ കളിക്കാന്‍ ഇറങ്ങും മുന്‍പ് 77 ഗോളുകളുമായി റെക്കോഡ് പട്ടികയില്‍ പെലെയ്‌ക്കൊപ്പമായിരുന്നു നെയ്‌മറിന്‍റെ സ്ഥാനം.

മത്സരത്തിന്‍റെ 61, 93 മിനിട്ടുകളിലായിരുന്നു നെയ്‌മര്‍ ലക്ഷ്യം കണ്ടത്. താരത്തെ കൂടാതെ റോഡ്രിഗോയും രണ്ട് ഗോളുകള്‍ നേടിയ മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കാനറിപ്പട ബൊളീവിയയെ തകര്‍ത്തിരുന്നു. റഫീഞ്ഞയാണ് ബ്രസീലിന്‍റെ പട്ടികയിലെ മറ്റൊരു ഗോളിന് ഉടമ. വിക്‌ർ അബ്രെഗോയാണ് ബൊളീവിയയുടെ ആശ്വാസ ഗോള്‍ നേടിയത്.

ഖത്തര്‍ ലോകകപ്പിന് ശേഷം ബ്രസീലിനായി നെയ്‌മര്‍ കളത്തില്‍ ഇറങ്ങിയ ആദ്യ മത്സരമായിരുന്നു ഇത്. തുടക്കത്തില്‍ തന്നെ പെനാല്‍റ്റിയിലൂടെ ഗോളടിക്കാന്‍ 31കാരന് അവസരം ലഭിച്ചിരുന്നുവെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. കളിയുടെ 17-ാം മിനിട്ടിലായിരുന്നു താരം പെനാല്‍റ്റി പാഴാക്കിയത്.

തുടര്‍ന്ന് 24-ാം മിനിട്ടില്‍ റോഡ്രിഗോയിലൂടെയാണ് ബ്രസീല്‍ ആദ്യ ഗോളടിച്ചത്. ആദ്യ പകുതിയില്‍ കൂടുതല്‍ ഗോള്‍ വഴങ്ങാതെ ബൊളീവിയ പിടിച്ചുനിന്നു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കാനറികള്‍ ലീഡുയര്‍ത്തി.

നെയ്‌മര്‍ വഴിയൊരുക്കിയപ്പോള്‍ 47-ാം മിനിട്ടില്‍ റഫീഞ്ഞയാണ് ഗോളടിച്ചത്. 53-ാം മിനിട്ടിലായിരുന്നു റോഡ്രിഗോ തന്‍റെ രണ്ടാം ഗോള്‍ നേടിയത്. പിന്നീടായിരുന്നു തുടക്കത്തില്‍ പാഴാക്കിയ പെനാല്‍റ്റിക്ക് നെയ്‌മറുടെ പ്രായശ്ചിത്തം. അതേസമയം, ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുമായുള്ള ബന്ധം അവസാനിപ്പിച്ച് നെയ്‌മര്‍ അടുത്തിടെ സൗദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാലുമായി കരാറില്‍ എത്തിയിരുന്നു.

ALSO READ: Neymar Against PSG 'പിഎസ്‌ജി എനിക്കും മെസിക്കും നരകമായിരുന്നു': തുറന്നടിച്ച് നെയ്‌മര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.