ETV Bharat / sports

Neymar Most International Goals For Brazil: രാജാവിനെയും പിന്നിലാക്കി സുല്‍ത്താന്‍...! ബ്രസീലിനായി കൂടുതല്‍ ഗോള്‍ നേടിയ താരമായി നെയ്‌മര്‍ - കൂടുതല്‍ ഗോള്‍ നേടിയ താരം

Neymar Surpass Pele Record Most Goals For Brazil : ബ്രസീലിന് വേണ്ടി രാജ്യാന്തര ഫുട്‌ബോളില്‍ കൂടുതല്‍ ഗോള്‍ നേടിയ താരമായി നെയ്‌മര്‍. സൂപ്പര്‍ താരം മറികടന്നത് ഫുട്‌ബോള്‍ രാജാവ് പെലെയുടെ റെക്കോഡ്.

Most International Goals For Brazil  Neymar  Neymar Surpass Pele Record  Most Goals For Brazil  Neymar Jr Breaks Pele Record  Pele Goals For Brazil  Neymar Jr Goals For Brazil  International Goals For Brazil  World Cup Qualifier CONMEBOL  Brazil vs Bolivia Match Result  നെയ്‌മര്‍  ബ്രസീലിനായി കൂടുതല്‍ ഗോള്‍ നേടിയ താരം  ബ്രസീല്‍ ഗോള്‍വേട്ടക്കാര്‍  നെയ്‌മര്‍ പെലെ
Most International Goals For Brazil
author img

By ETV Bharat Kerala Team

Published : Sep 9, 2023, 12:11 PM IST

സാവോ പോളോ: അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ബ്രസീല്‍ ടീമിനായി ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്‌ത താരമായി നെയ്‌മര്‍ (Most Goals For Brazil). ബൊളീവിയക്കെതിരായ (Brazil vs Bolivia) ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയാണ് നെയ്‌മര്‍ റെക്കോഡ് സ്വന്തം പേരിലാക്കിയത്. ഫുട്‌ബോള്‍ രാജാവ് പെലെയുടെ പേരിലായിരുന്നു ഈ റെക്കോഡ് (Neymar Jr Breaks Pele Record).

ബ്രസീലിന് വേണ്ടി 91 മത്സരങ്ങള്‍ കളത്തിലിറങ്ങിയ പെലെ 77 ഗോളുകളാണ് അന്താരാഷ്‌ട്ര ജഴ്‌സിയില്‍ എതിരാളികളുടെ വലയിലേക്ക് അടിച്ചുകയറ്റിയിട്ടുള്ളത് (Pele Goals For Brazil). കരിയറിലെ 124-ാം മത്സരത്തിലായിരുന്നു നെയ്‌മര്‍ ഈ റെക്കോഡ് പഴങ്കഥയാക്കിയത്. മത്സരത്തിന് മുന്‍പ് 77 ഗോളുകളുമായി റെക്കോഡ് പട്ടികയില്‍ പെലെയ്‌ക്കൊപ്പം തന്നെയാണ് നെയ്‌മറും സ്ഥാനം പിടിച്ചിരുന്നത് (Neymar Jr Goals For Brazil).

മുന്‍ താരം റൊണാള്‍ഡോ നസാരിയോയാണ് (Ronaldo Nazario) പട്ടികയിലെ മൂന്നാമന്‍. ബ്രസീലിനായി 98 മത്സരങ്ങളില്‍ നിന്നും 62 ഗോളാണ് റൊണാള്‍ഡോ നേടിയത്. കാനറിപ്പടയ്‌ക്കായി കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ 55 ഗോളുമായി റൊമാരിയോ (Romario) മൂന്നാം സ്ഥാനത്തും 48 ഗോളോടെ സീക്കോ (Zico) അഞ്ചാം സ്ഥാനത്തുമാണ്.

യോഗ്യത റൗണ്ടില്‍ ബ്രസീലിന് ജയത്തുടക്കം: 2026 ഫിഫ ലോകകപ്പ് ലാറ്റിന്‍ അമേരിക്കന്‍ യോഗ്യത റൗണ്ടിലെ (World Cup Qualifier CONMEBOL) ആദ്യ മത്സരത്തില്‍ ബൊളീവിയക്കെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം. ആദ്യ കളിയില്‍ ബൊളീവിയന്‍ സംഘത്തെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കാനറിപ്പട തകര്‍ത്തെറിഞ്ഞത്. ബ്രസീലിന് വേണ്ടി നെയ്‌മറും റോഡ്രിഗോയും രണ്ട് ഗോളുകള്‍ വീതം നേടി. റഫീഞ്ഞയും ബ്രസീലിനായി ഗോള്‍ നേടി. വിക്ടർ അബ്രെഗോയാണ് ബൊളീവിയക്കായി ആശ്വാസഗോള്‍ നേടിയത് (Brazil vs Bolivia Match Result).

ലോകകപ്പ് ക്വാര്‍ട്ടറിലെ തോല്‍വിക്ക് ശേഷം നെയ്‌മര്‍ ബ്രസീലിന് വേണ്ടി ആദ്യമായി കളത്തിലിറങ്ങിയ മത്സരമായിരുന്നുവിത്. ടീമിലേക്കുള്ള തിരിച്ചുവരവില്‍ തുടക്കത്തില്‍ തന്നെ ഗോള്‍ നേടാന്‍ പെനാല്‍ട്ടിയിലൂടെ ലഭിച്ച അവസരം കൃത്യമായി മുതലെടുക്കാന്‍ നെയ്‌മറിന് സാധിച്ചില്ല. മത്സരത്തിന്‍റെ 17-ാം മിനിട്ടിലാണ് നെയ്‌മര്‍ പെനാല്‍ട്ടി നഷ്‌ടപ്പെടുത്തിയത്.

ഇതിന് ശേഷമായിരുന്നു ബ്രസീലിന്‍റെ ആദ്യ ഗോള്‍. 24-ാം മിനിട്ടില്‍ റോഡ്രിഗോയാണ് കാനറിപ്പടയുടെ അക്കൗണ്ട് തുറന്നത്. തുടര്‍ന്ന് ആദ്യ പകുതിയില്‍ ഗോളൊന്നും നേടാന്‍ അവര്‍ക്കായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്രസീല്‍ ലീഡുയര്‍ത്തി. നെയ്‌മറിന്‍റെ അസിസ്റ്റില്‍ റഫീഞ്ഞ 47-ാം മിനിട്ടിലായിരുന്നു ഗോള്‍ കണ്ടെത്തിയത്. 53-ാം മിനിട്ടില്‍ റോഡ്രിഗോ തന്‍റെ രണ്ടാം ഗോളും ബൊളീവിയന്‍ വലയിലെത്തിച്ചു.

മത്സരത്തിന്‍റെ തുടക്കത്തില്‍ ഗോളവസരം നഷ്‌ടപ്പെടുത്തിയ നെയ്‌മര്‍ 61-ാം മിനിട്ടില്‍ ഗോള്‍ നേടി ഇതിന് പരിഹാരവും കണ്ടു. ഇഞ്ചുറി ടൈമിലാണ് രണ്ടാമത്തെ ഗോള്‍ നെയ്‌മര്‍ വലയിലെത്തിച്ചത്. 78-ാം മിനിട്ടിലായിരുന്നു ബൊളീവിയ തങ്ങളുടെ ഏക ഗോള്‍ നേടിയത്.

Also Read : World Cup Qualifier Argentina vs Ecuador Result : അര്‍ജന്‍റീനയ്‌ക്ക് 'മെസി'യഴക്, ലോകകപ്പ് ക്വാളിഫയറില്‍ ചാമ്പ്യന്മാര്‍ക്ക് ജയത്തുടക്കം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.